രാഹുല്‍ ജോഹ്രി ബിസിസിഐയുടെ പുതിയ സിഇഒ

രാഹുല്‍ ജോഹ്രി ബിസിസിഐയുടെ പുതിയ സിഇഒ

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി (സിഇഒ) രാഹുല്‍ ജോഹ്രിയെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിന്റെ കീഴിലാവും മുംബൈ ആസ്ഥാനമായി രാഹുല്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഡിസ്‌കവറി നെറ്റ്വര്‍ക്കിന്റെ ഏഷ്യാപസഫിക് മേഖലയുടെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ വിഭാഗത്തിന്റെ ജനറല്‍ മാനേജറുമായി പ്രവര്‍ത്തിക്കുകയായിരുന്നു രാഹുല്‍. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുന്ന നൂതന സംരംഭങ്ങളുടെ രൂപീകരണവും ബോര്‍ഡിലെ പ്രവര്‍ത്തനങ്ങളുടെ സുഗമമമായ നടത്തിപ്പുമായിരിക്കും രാഹുലിന്റെ പ്രഥമ ചുമതല. രാഹുലിന്റെ ദീര്‍ഘവീക്ഷണവും വിവിധ വിഷയങ്ങളിലുള്ള പരിജ്ഞാനവും ബിസിസിഐയ്ക്കു ഗുണം ചെയ്യുമെന്നു ബോര്‍ഡ് […]