രാഹുൽ ഗാന്ധി ബുധനാഴ്ച്ച കേരളത്തിൽ എത്തും; വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

രാഹുൽ ഗാന്ധി ബുധനാഴ്ച്ച കേരളത്തിൽ എത്തും; വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

രാഹുൽ ഗാന്ധി ബുധനാഴ്ച്ച കേരളത്തിൽ എത്തും. വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാകും കേരളത്തിലേക്ക് തിരിക്കുക. റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമർപ്പണത്തിന് രാഹുൽ എത്തുക. എന്നാൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എസ് പി ജി സുരക്ഷയുള്ള നേതാവയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാൽ, […]

ലോകകപ്പില്‍ ബൂട്ട് കെട്ടിയ മലയാളി താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഇനിയാണ് മക്കളെ കളി

ലോകകപ്പില്‍ ബൂട്ട് കെട്ടിയ മലയാളി താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഇനിയാണ് മക്കളെ കളി

കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ട് കെട്ടിയ മലയാളി താരം കെ.പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ രാഹുലുമായി കരാറിലെത്തി. നിലവില്‍ ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനുവേണ്ടി കളിക്കുകയാണ് രാഹുല്‍. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയതാണ് രാഹുലിന് ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക് വിളിയെത്താന്‍ കാരണം. മധ്യനിരയില്‍ മികവാര്‍ന്ന കളി കാഴ്ചവെക്കുന്ന രാഹുല്‍ ഇന്ത്യന്‍ ആരോസിനായി 17 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും സ്‌കോര്‍ ചെയ്തു. കഴിഞ്ഞദിവസം സൂപ്പര്‍കപ്പ് […]

തിരിച്ചു വരവിനു സഹായിച്ചത് രാഹുല്‍ ദ്രാവിഡ്; നന്ദി അദ്ദേഹത്തോട് മാത്രം: കെഎല്‍ രാഹുല്‍

തിരിച്ചു വരവിനു സഹായിച്ചത് രാഹുല്‍ ദ്രാവിഡ്; നന്ദി അദ്ദേഹത്തോട് മാത്രം: കെഎല്‍ രാഹുല്‍

ബംഗളൂരു: ചെറിയ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ ഫോമിലാണ്. ഓസീസിനെതിരെ രണ്ട് ട്വന്റി20 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ഇതല്ലായിരുന്നു അവസ്ഥ. സ്ത്രീ വിരുദ്ധ  പരാമര്‍മശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നെ മോശം ഫോമും. എന്നാല്‍ താരമിപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഇതിനെല്ലാം പിന്നില്‍ ഇന്ത്യ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണെന്ന് കെ.എല്‍ രാഹുല്‍. സീനിയര്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം താരത്തെ ഇന്ത്യ എ ടീമില്‍ […]

‘അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍’; മലമുകളില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി രാഹുല്‍ ഈശ്വര്‍

‘അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍’; മലമുകളില്‍ പ്രക്ഷോഭത്തിന് ഒരുങ്ങി രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: മലമുകളില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്ന് രാഹുല്‍ ഈശ്വര്‍. മലമുകളില്‍ അയ്യപ്പഭക്തര്‍ക്ക് ആശയ വിനിമയത്തിനായി വാക്കിടോക്കികള്‍ ഉപയോഗിക്കുമെന്നും രാഹുല്‍ ഈശ്വര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. വാക്കിടോക്കികളുമായി നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസ്താവന. ‘ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്ലീം ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു രാഹുലിന്റെ […]

രാഹുല്‍ ഗാന്ധി എച്ച്എഎല്‍ ജീവനക്കാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിലെ(എച്ച്.എ.എല്‍.) ഒരുവിഭാഗം ജീവനക്കാരുമായും മുന്‍ ജീവനക്കാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. കബന്‍ പാര്‍ക്കിലാണ് കൂടിക്കാഴ്ച. റഫാല്‍ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എച്ച്എഎല്‍ ജീവനക്കാരുടെ പിന്തുണ തേടുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. കൂടിക്കാഴ്ചയില്‍ എച്ച്.എ.എല്‍. മുന്‍ജീവനക്കാരടക്കം 100ഓളം പേര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേസമയം, എച്ച്.എ.എല്‍. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഉണ്ടായേക്കില്ല. പൊതുമേഖലാ […]

പ്രളയക്കെടുതി: മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ഗാന്ധി; മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കും

പ്രളയക്കെടുതി: മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ഗാന്ധി; മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കും

ആലപ്പുഴ: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്ന് രാഹുല്‍ഗാന്ധി. കര്‍ഷകരെ പോലെതന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യതൊഴിലാളികളും. എങ്കിലും കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനെത്തിയ മത്സ്യബന്ധന തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആലപ്പുഴയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തത്തില്‍പ്പെട്ട് സര്‍വതും നഷ്ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. അന്ന് പലസ്ഥലങ്ങളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു.  എന്നാല്‍ ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച സഹായത്തില്‍ തൃപ്തനല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. […]

രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ എത്തി; ദുരിതബാധിതര്‍ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിടും

രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ എത്തി; ദുരിതബാധിതര്‍ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിടും

തിരുവനന്തപുരം: പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി. ഹെലികോപ്റ്ററിലാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ഇവിടെ ചെലവിടും. തുടര്‍ന്ന് ഇവിടെനിന്ന് ആലപ്പുഴയിലെ ക്യാംപ് സന്ദര്‍ശിക്കും. അതിന് ശേഷം പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. ഇന്നും നാളെയുമാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം.മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് കൈമാറും. […]

രാഹുലും സിദ്ധരാമയ്യയും വര്‍ഗീയ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

രാഹുലും സിദ്ധരാമയ്യയും വര്‍ഗീയ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍. ഇവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും വര്‍ഗീയ രാഷ്ട്രീയത്തിലും ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ വര്‍ഗീയതയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ്് പ്രചാരണത്തിനിടെ രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും വോട്ട് ബാങ്ക് രാഷ്ട്രീയം, വര്‍ഗീയ വിദ്വേഷ രാഷ്ട്രീയം എന്നീ നിലകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് ദൗര്‍ഭാഗ്യകരമാണ്. കര്‍ണാടകയുടെ ചരിത്രത്തില്‍ […]

സന്തോഷ് ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ നായകന്‍

സന്തോഷ് ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു; രാഹുല്‍ നായകന്‍

സന്തോഷ് ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധ നിരതാരം രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലുളള 20 അംഗ കേരള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 19 ന് ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നേരത്തെ യോഗ്യത മത്സരത്തിലും തൃശൂര്‍ സ്വദേശിയായ രാഹുല്‍ തന്നെയാണ് കേരള ടീമിനെ നയിച്ചിരുന്നത്. ബംഗളൂരുവിലായിരുന്നു യോഗ്യത മത്സരം. യോഗ്യതാ റൗണ്ട് കളിച്ച ടീമിലെ എല്ലാവരെയും നിലനിര്‍ത്തി കൊണ്ടാണ് കോച്ച് സതീവന്‍ ബാലന്‍ ടീം പ്രഖ്യാപനം നടത്തിയത്. 20 അംഗ ടീമിനൊപ്പം ഗോള്‍കീപ്പര്‍ കോച്ചായി ഷാഫി […]

കൗമാര ലോക കപ്പിലെ മലയാളി താരം കെ പി രാഹുല്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍

കൗമാര ലോക കപ്പിലെ മലയാളി താരം കെ പി രാഹുല്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍

ഡല്‍ഹി: കൗമാര ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം കെ.പി. രാഹുല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയ ടീമിലേക്ക്. അടുത്തമാസം സൗദിയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനുള്ള 29 അംഗ സാധ്യത പട്ടികയില്‍ രാഹുല്‍ അടക്കം അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച 17 പേരെയും ഉള്‍പ്പെടുത്തി. ടീം ബുധനാഴ്ച പുറപ്പെടും. കരുത്തരായ സൗദിക്കും, യെമനും തുര്‍ക്ക്‌മെനിസ്ഥാനുമൊപ്പം കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇന്ത്യ. നവംബര്‍ നാലിന് സൗദി അറേബ്യയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ […]

1 2 3