തമിഴ്‌നാട്ടിൽ കനത്ത മഴയിൽ 23 മരണം; ആറിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്‌നാട്ടിൽ കനത്ത മഴയിൽ 23 മരണം; ആറിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്‌നാട്ടിൽ കനത്ത മഴയിൽ ഇരുപത്തി മൂന്ന് മരണം. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് പതിനേഴ് പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാല് വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം. ഗുരു (45), രാമനാഥ് (20), ഓവിയമ്മാൾ (50), നാദിയ (30), അനന്ദകുമാർ (40), ഹരിസുധ (16), ശിവകാമി (45), വൈദേഗി (20), തിലഗവതി (50), ചിന്നമ്മാൾ (70), അറുകാണി (55), രുക്കുമണി (40), നിവേത (18), അക്ഷയ, (7), ലോഗുറാം […]

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങൾ സംസ്ഥാനത്തിന്റെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എവിടെയും റെഡ് അലർട്ട് ഇല്ല.. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ […]

കനത്ത മഴ; എറണാകുളം വെള്ളത്തിനടിയിൽ; ട്രെയിൻ സർവീസുകൾ നിർത്തിവച്ചു

കനത്ത മഴ; എറണാകുളം വെള്ളത്തിനടിയിൽ; ട്രെയിൻ സർവീസുകൾ നിർത്തിവച്ചു

മഴ ശക്തമായതോടെ കൊച്ചി നഗരം വെള്ളത്തിനടിയിലായി. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ,നോർത്ത് റെയിൽവേ സ്‌റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്തിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. കൊച്ചി പി […]

അറബിക്കടലില്‍ ന്യൂനമര്‍ദം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ

അറബിക്കടലില്‍ ന്യൂനമര്‍ദം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്തമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. കൊച്ചിയിലും കൊല്ലത്തും പലയിടങ്ങളും വീടുകളില്‍ വെള്ളം കയറി. സ്ഥിതിഗതികൾ ഓരോ നിമിഷവും നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് […]

ഉത്തര്‍പ്രദേശിലും ബീഹാറിലും വെള്ളപ്പൊക്കം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

ഉത്തര്‍പ്രദേശിലും ബീഹാറിലും വെള്ളപ്പൊക്കം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

ഉത്തരേന്ത്യയിൽ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച കിഴക്കൻ ഉത്തർപ്രദേശിലേയും ബിഹാറിലേയും പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പ്രളയത്തിലും മഴക്കെടുതിയിലും ഉത്തർപ്രദേശിൽ 111 പേരും ബിഹാർ 30 പേരും മരിച്ചു. ബീഹാറിൽ മാത്രം 20 ലക്ഷത്തോളം പേരാണ് പ്രളയ ദുരിതത്തിൽ കഴിയുന്നത്. പാറ്റ്‌നയിൽ ജലനിരപ്പ് കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വേഗത്തിലായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യാമെന്ന് […]

ഉത്തരേന്ത്യയിൽ കനത്തമഴ; ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ മരിച്ചത് 73 പേർ; ബിഹാറിൽ ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്തമഴ; ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ മരിച്ചത് 73 പേർ; ബിഹാറിൽ ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്തമഴയും വെള്ളപൊക്കവും. ഉത്തർപ്രദേശിൽ നാല് ദിവസത്തിനിടെ 73 പേർക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച ഉത്തർപ്രദേശിൽ വിവിധയിടങ്ങളിലായി 26 മരണം റിപ്പോർട്ട് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 47 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലക്‌നൗ, അമേഠി, ഹർഡോയി തുടങ്ങി വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരിതമനുഭവിക്കുന്നർക്ക് വേണ്ട സഹായം നൽകാൻ ജില്ലാ മജിസ്‌ട്രേറ്റിനെ ഉൾപ്പെടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് […]

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ടെങ്കിലും മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല. മധ്യപ്രദേശിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴലിയുടെയും,പടിഞ്ഞാറൻ മൺസൂൺ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായി, ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആലപ്പുഴ, എറണാകുളം , ഇടുക്കി, […]

ഇന്നും ചൊവ്വാഴ്ചയും സംസ്ഥാനത്ത് കനത്ത മഴ; വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും ചൊവ്വാഴ്ചയും സംസ്ഥാനത്ത് കനത്ത മഴ; വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തകര്‍ത്ത് പെയ്യുന്ന മഴയ്ക്ക് ശമനമില്ല. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍വരെ അത്യന്തം കനത്ത മഴ പെയ്യും. ഞായറാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള മഴ പെയ്യുമെന്നാണ് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ പാത്തി ശക്തമായതോടെ അഞ്ചുനാള്‍കൂടി ഇപ്പോഴത്തെ സ്ഥിതിയില്‍ തുടരും. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ […]

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി; 30 വീടുകൾ മണ്ണിനടിയിൽ; അമ്പതോളം പേരെ കാണാനില്ല

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടി വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ മുപ്പതെണ്ണവും മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉരുൾപ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവർത്തകർക്ക് പോലും ഇവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

സംസ്ഥാനത്ത് മഴ ശക്തം ; മഴക്കെടുതിയില്‍ ഇന്ന് 10 മരണം ; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രണ്ടു ദിവസത്തിനിടെ 21 മരണം

സംസ്ഥാനത്ത് മഴ ശക്തം ; മഴക്കെടുതിയില്‍ ഇന്ന് 10 മരണം ; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രണ്ടു ദിവസത്തിനിടെ 21 മരണം

  തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ടു ദിവസത്തിനിടെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മലപ്പുറം എടവണ്ണ ഒതായിയില്‍വീട് ഇടിഞ്ഞ് നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. കോഴിക്കോട് കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 50 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എസ്‌റ്റേറ്റ് കാന്റീനും […]

1 2 3 6