മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി ; ഒഴുകിയെത്തിയത് ഏഴ് അടിവെള്ളം; നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി ; ഒഴുകിയെത്തിയത് ഏഴ് അടിവെള്ളം; നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

കൊച്ചി : സംസ്ഥാനത്ത് മഴ കനത്തതോടെ, അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ അളവ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിലേക്ക് ഏഴ് അടി വെള്ളമാണ് ഒഴുകിയെത്തിയത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ധിച്ചേക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.24 അടിയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്ന് അടി വെള്ളമാണ് ഉയര്‍ന്നത്. പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തുറന്നു. 400 ഘനഅടി വെള്ളം രണ്ടു […]

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ; കോഴിക്കോട് നാല് മരണം, മൂന്ന് പേരെ കാണാതായി

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ; കോഴിക്കോട് നാല് മരണം, മൂന്ന് പേരെ കാണാതായി

കനത്തമഴയെ തുടർന്ന് കോഴിക്കോട് ജനജീവിതം ദുരിതത്തിൽ. ഉരുൾപ്പൊട്ടലിലും വെള്ളപ്പൊക്കത്തിലുംപെട്ട് നാല് പേർ മരിച്ചു. കുറ്റ്യാടി വളയന്നൂർ ഒഴുക്കിൽപ്പെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി കണ്ണാടിക്കൽ വെള്ളത്തിൽ വീണ് തലയടിച്ച് ഒരാൾ മരിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. മൂന്നു പേരെ കാണാതായിട്ടുണ്ട്.

നാളെ മുതൽ മഴയ്ക്ക് ശമനം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്

നാളെ മുതൽ മഴയ്ക്ക് ശമനം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് നാളെ ശമനമുണ്ടാവുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ റിപ്പോർട്ട്. തെക്കൻ ജില്ലകളിൽ ഇന്ന് വൈകിട്ടോടെ മഴ കുറയുമെന്നും നാളെ സംസ്ഥാനത്താകെ മഴയ്ക്ക് ശമനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. ഉയർന്ന ജലസംഭരണ ശേഷിയുള്ള കാർമേഘങ്ങളാണ് മഴയ്ക്ക് കാരണം. ഇത് പെയ്തൊഴിഞ്ഞാൽ മഴ കുറയും. വേലിയിറക്ക സമയമായതിനാൽ മഴ കുറയുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ വെള്ളവും ഒഴുകിപ്പോകും. നിലവിൽ തെക്കൻ കേരളത്തിൽ കാറ്റ് കുറഞ്ഞു വരുന്നുണ്ട്. തെക്കൻ ജില്ലകളിൽ നിന്നും കാർമേഘങ്ങളും ഒഴിയുകയാണ്. വടക്കൻ കേരളത്തിലും മഴ മേഘങ്ങൾ […]

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടൽ; പാല അടക്കം കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടൽ; പാല അടക്കം കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഈ​രാ​റ്റു​പേ​ട്ട അ​ടു​ക്ക​ത്ത് ഉ​രു​ൾ​പ്പൊ​ട്ടി. ഇ​തോ​ടെ ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ലം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ല​ല്ല ഉ​രു​ൾ​പൊ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ജി​ല്ല​യി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വ്യാ​പ​ക ദു​രി​ത​മാ​ണ് വി​ത​യ്ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​ർ, മൂ​വാ​റ്റു​പു​ഴ​യാ​ർ, മ​ണി​മ​ല​യാ​ർ എ​ന്നീ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മീ​ന​ച്ചി​ലാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ല കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കോ​ട്ട​യം-​കു​മ​ളി […]

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആറന്മുള വള്ളസദ്യകൾക്കായി എത്തിച്ചേരുന്ന പള്ളിയോടങ്ങളിലെ കരനാഥൻമാരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തര പ്രാധാന്യത്തിൽ ഏർപ്പെടുത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്കും പള്ളിയോട സേവാസംഘത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ […]

മഹാരാഷ്ട്രയിൽ ശക്തമായ മഴ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ ശക്തമായ മഴ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴയിൽ മുംബൈ നഗരം നിശ്ചലമായി. ഗതാഗത സംവിധാനങ്ങൾ താറുമാറായി. നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ തീവണ്ടി ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. വെസ്റ്റേൺ എക്പ്രസ് ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. താനെ ജില്ലയിൽ ഒറ്റപ്പെട്ട 120 പേരെ വ്യോമസേന ഹെലികോപ്റ്റർമാർഗം രക്ഷപെടുത്തി. ബദലാപൂർ, കല്യാൺ, ഭീവണ്ടി എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള കെട്ടിലാണ്. മറാത്തവാഡ, വിദർഭ എന്നിവടങ്ങളിലും കനത്ത മഴ പെയ്യുകയാണ്. മൺസൂണിന് പുറമേ ബംഗാർ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കാരണം […]

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ‌കണ്ണൂർ,കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ് തുടരുന്നത്.വയനാട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും കാസർകോട് ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കാസർകോട്, കണ്ണൂർ കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത […]

അസമിലും ബീഹാറിലും കനത്ത മഴ തുടരുന്നു

അസമിലും ബീഹാറിലും കനത്ത മഴ തുടരുന്നു

അസമിലും ബീഹാറിലും മൂന്നാം ദിവസവും കനത്ത നാശം വിതച്ച് മഴ തുടരുന്നു. മഴക്കെടുതിയിൽ അസമിൽ മരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. അസമിൽ മാത്രം 26 ലക്ഷത്തിലധികം പേർ മഴ ദുരിതത്തിൽ കഴിയുന്നതായി അധികൃതർ വ്യക്തമാക്കി. അസമിലും ബീഹാറിലും ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അസമിലെ 33 ജില്ലകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് രക്ഷപെട്ടുത്തിയ ഇരുപതിനായിരം പേർ 68 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.ബ്രഹ്മപുത്ര ഉൾപെടെ സംസ്ഥാനത്ത് കൂടെ ഒഴുകുന്ന പത്ത് നദികളുടെ ജലനിരപ്പ് അപകടകരമാം […]

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. രാത്രി 11.30 വരെ തീരപ്രദേശത്ത് 3.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 35-50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. അതേസമയം, ഇടവപ്പാതി തുടങ്ങി ഒരാഴ്ചയോളമായിട്ടും മഴ ശക്തമായിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ ജൂൺ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ലഭിച്ച മഴ ശരാശരിയിൽ നിന്ന് […]

ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ കളിക്കുന്നു

ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ കളിക്കുന്നു

ലോകകപ്പ് മത്സരങ്ങൾ മത്സ്രങ്ങൾ മഴയിൽ മുങ്ങുമോ എന്ന ഭയം ശരിവെച്ച് ഇന്നത്തെ സന്നാഹ മത്സരങ്ങൾ. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരം മഴ മുടക്കിയപ്പോൾ ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരവും മഴപ്പേടിയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് കളി നടക്കുന്നത്. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ ടോസ് പോലും നടന്നിട്ടില്ല.അര മണിക്കൂറോളമായി മഴ ചാറുകയാണ്. കാർഡിഫിലാണ് മത്സരം. അതേ സമയം, ദക്ഷിണാഫ്രിക്കക്കെതിരെ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. മഴ പെയ്യും എന്ന് ഏറെക്കുറെ ഉറപ്പായതിനാൽ ഡക്ക്‌വർത്ത് ലൂയിസ് നിയമമാവും വിൻഡീസ് ഉന്നം വെക്കുന്നത്. അവസാനത്തെ റിപ്പോർട്ട് അനുസരിച്ച് രണ്ട് […]