സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഈ മാസം 24 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 30-40 കിമി വേഗതയിലായിരിക്കും കാറ്റ് വീശുക. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

തമിഴ്നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: ‘ഗജ’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. രാത്രിയോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്താണ് അതിശക്തമായി ഗജ ആഞ്ഞുവീശിയത്. ആദ്യം 60 കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. വ്യാപക നാശമാണ് ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വിതച്ചത്. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടില്‍ […]

ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ന്യൂനമര്‍ദം പടിഞ്ഞാറ് ഭാഗത്തേക്ക്

ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ന്യൂനമര്‍ദം പടിഞ്ഞാറ് ഭാഗത്തേക്ക്

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ തീരത്ത് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സാഹചര്യത്തില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി,​ മലപ്പുറം ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ന്യൂനമര്‍ദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയതിനെ തുടര്‍ന്നാണിത്. തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച വരെ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, തൃശൂര്‍, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ​അ​റ​ബി​ക്ക​ട​ലി​ല്‍​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടു​ണ്ടാ​യ​ ​ന്യൂ​ന​മ​ര്‍​ദം​ ​ചു​ഴ​ലി​ക്കാ​റ്റാ​യി​ ശ​ക്തി ​പ്രാ​പി​ക്കാ​മെ​ന്ന​ ​മു​ന്ന​റി​യി​പ്പി​ന്റെ​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ​​ഇ​ന്നും​ ​നാ​ളെ​യും​ […]

ഇന്നലെയും ഇന്നുമായി 52 മരണം; ഇന്നു മാത്രം 20 മരണം; സ്ഥിതി ഗുരുതരം

ഇന്നലെയും ഇന്നുമായി 52 മരണം; ഇന്നു മാത്രം 20 മരണം; സ്ഥിതി ഗുരുതരം

കൊച്ചി: ഇന്നലെയും ഇന്നുമായി പ്രളയ ദുരന്തത്തില്‍ 52 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ എന്നിവയിലാണ് ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ജീവന്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ച മുതല്‍ ഇതുവരെ 20 പേരാണ് മരിച്ചത്. പെരിയാര്‍, പമ്പ, ചാലക്കുടി പുഴ ,ഭാരതപ്പുഴ എന്നിവ കവിഞ്ഞൊഴുകുകയാണ്. പുഴയും കരയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്ത നിലയില്‍ കരപുഴയായി മാറിയിരിക്കുകയാണ്.ഈരാറ്റുപേട്ട തീക്കോയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് നാല് പേരും, തൃശൂര്‍ പൂമാലയില്‍ രണ്ടു പേരും മരിച്ചു. കോഴിക്കോട് ഉരുള്‍പൊട്ടലില്‍ രണ്ടു പേരും മരിച്ചു. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍, […]

കാലവര്‍ഷം കലിതുള്ളുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കത്തിന്; ഇങ്ങനെ നിര്‍ത്താതെ മഴ പെയ്തത് അഞ്ച് തവണ മാത്രം; ആദ്യത്തെ പ്രളയക്കെടുതി 1924 ല്‍

കാലവര്‍ഷം കലിതുള്ളുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കത്തിന്; ഇങ്ങനെ നിര്‍ത്താതെ മഴ പെയ്തത് അഞ്ച് തവണ മാത്രം; ആദ്യത്തെ പ്രളയക്കെടുതി 1924 ല്‍

മഴ മാറിയില്ലെങ്കില്‍ കേരളത്തിലെ ദുരിത റെക്കോര്‍ഡുകളെല്ലാം വഴിമാറും. കാലവര്‍ഷം കലിതുള്ളുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കത്തിനാണ് ഇപ്പോള്‍ മലയാളി സാക്ഷ്യം വഹിക്കുന്നത്. 1924 (മലയാള വര്‍ഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇത്തരമൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകര്‍ക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്. 1924ലെ കാലവര്‍ഷത്തെ മലയാള മാസവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകളില്‍ ഉയര്‍ത്തുക. അതുകൊണ്ട് തന്നെ ഇതിനെ 99ലെ […]

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. നീരൊഴുക്ക് ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്ന നിലയില്‍ തുടരുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ല. ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍പൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നതോടെ […]

നാശം വിതച്ച് കനത്തമഴയും ഉരുള്‍പൊട്ടലും; ഇന്നുമാത്രം പൊലിഞ്ഞത് ഇരുപതോളം ജീവന്‍; ദുരിതനടുവില്‍ കേരളം

നാശം വിതച്ച് കനത്തമഴയും ഉരുള്‍പൊട്ടലും; ഇന്നുമാത്രം പൊലിഞ്ഞത് ഇരുപതോളം ജീവന്‍; ദുരിതനടുവില്‍ കേരളം

കനത്തമഴയിലും ഉരുള്‍പൊട്ടലിലും നടുങ്ങി കേരളം. ദുരന്തത്തില്‍ ഇന്നുമാത്രം 22 ജീവന്‍ പൊലിഞ്ഞു. മലപ്പുറത്തും ഇടുക്കിയിലും ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീതം ദുരന്തത്തിന് ഇരയായി. വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലായി മൂന്നു പേരെ കാണാതായി. അതീവഗുരുതരമായ സ്ഥിതിവിശേഷം നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ഇന്നലെരാത്രി തുടങ്ങിയ അതിതീവ്രമഴയാണ് ദുരന്തം വിതച്ചത്. അടിമാലിയില്‍ എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് ചെറുമക്കളുമാണ് മരിച്ചത്. മറ്റൊരു മകന്‍ ഷെറഫുദീന്‍ രക്ഷപെട്ടു. ഇടുക്കി […]

ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗം തുടങ്ങി; പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍; യോഗം പ്രഹസനമെന്ന് രമേശ് ചെന്നിത്തല; യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗം തുടങ്ങി; പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍; യോഗം പ്രഹസനമെന്ന് രമേശ് ചെന്നിത്തല; യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

ആലപ്പുഴ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗത്തിന് തുടക്കമായി. യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷത്തിനെതിരെ മന്ത്രിമാര്‍ രംഗത്തെത്തി. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍  വ്യക്തമാക്കി. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. അതേസമയം, പ്രകടനപരതയിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് മാത്യു.ടി.തോമസും പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് തോമസ് ഐസകും പറഞ്ഞു. പ്രതിപക്ഷ നേതാവും എംപിമാരും യോഗം ബഹിഷ്കരിച്ചു. മാധ്യമങ്ങള്‍ക്ക് യോഗത്തില്‍ പ്രവേശനം ഇല്ല. ദൃശ്യങ്ങള്‍ എടുത്ത ശേഷം മാധ്യമങ്ങളെ പുറത്താക്കി. അതേസമയം, യോഗം പ്രഹസനമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി എന്നാല്‍, കുട്ടനാട് […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ആലപ്പുഴ: മഴക്കെടുതിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോട്ടയത്തും തിരുവല്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ […]