പണം നല്‍കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത; മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

പണം നല്‍കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത; മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പണം നല്‍കി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം ആധാറിന്റെ സുരക്ഷിതത്വവും രാജ്യത്തിന്റെ വികസനവും സംരക്ഷിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക രച്‌ന ഖൈറയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി (യു.ഐ.ഡി.എ.ഐ)യുടെ അഭ്യര്‍ഥന മാനിച്ച് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ […]

ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്

ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ്ങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. യമുനാ തീരത്തെ പരിസ്ഥിതി നാശത്തിന് ഹരിത ട്രൈബ്യൂണലും കേന്ദ്രസര്‍ക്കാറുമാണ് ഉത്തരവാദിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രവിശങ്കറിന് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചത്. കേസില്‍ അടുത്ത വാദം നടക്കുന്ന മെയ് ഒമ്പതിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്വതന്തര്‍ കുമാറാണ് നോട്ടീസ് നല്‍കിയത്. ആര്‍ട്ട് ഓഫ് ലിവിങ്ങ് സ്ഥാപകനെതിരെ നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ മനോജ് മിശ്ര നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് […]