റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പ നയപ്രഖ്യാപനം ഇന്ന്

റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പ നയപ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പ നയപ്രഖ്യാപനം ഇന്ന്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ഇത്. റീപോ, റിവേഴ്‌സ് റീപോ നിരക്കുകള്‍ അതേപടി നിലനിര്‍ത്താനുള്ള സാധ്യതയാണ് സാമ്പത്തികരംഗം പങ്കുവയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിരക്ക് കൂട്ടാനുള്ള സാധ്യതകള്‍ വിരളമാണ്. റിപോ 6.50 ശതമാനത്തിലോ, റിവേഴ്‌സ് റീപോ 6.25 ശതമാനത്തിലോ തുടരാനോ, കാല്‍ശതമാനം താഴ്ത്താനോ മാത്രമാകും ധനനയസമിതിയുടെ തീരുമാനം. നാണയപ്പെരുപ്പം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും, ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ […]

പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും

പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്‌ക്കെതിരെ വോട്ട് ചെയ്തു. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും കണക്കിലെടുത്ത് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചനയുണ്ടായിരുന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പണപ്പെരുപ്പത്തിന് […]

റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു; ബാങ്കുകള്‍ ഭവന, വാഹന വായ്പാ പലിശനിരക്കുകള്‍ കൂട്ടിയേക്കും

റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു; ബാങ്കുകള്‍ ഭവന, വാഹന വായ്പാ പലിശനിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരിക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍നിന്ന് 6.50ശതമാനമായാണ് വര്‍ധന. ഉയരുന്ന പണപ്പെരുപ്പംതന്നെയാണ് വര്‍ധനയ്ക്കു പിന്നില്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധനവരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന […]

വായ്പാ നയം പ്രഖ്യാപിച്ചു; വായ്പാ നിരക്ക് കാല്‍ ശതമാനം കൂട്ടി; ഭവന, വാഹന വായ്പാ നിരക്കുകള്‍ ഉയര്‍ന്നേക്കും

വായ്പാ നയം പ്രഖ്യാപിച്ചു; വായ്പാ നിരക്ക് കാല്‍ ശതമാനം കൂട്ടി; ഭവന, വാഹന വായ്പാ നിരക്കുകള്‍ ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും റിപ്പോ നിരക്ക് 6 ശതമാനമായും ഉയര്‍ന്നു. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. […]

നോട്ട് സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ അച്ചടി പരിമിതമാക്കി ആര്‍ബിഐ

നോട്ട് സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ അച്ചടി പരിമിതമാക്കി ആര്‍ബിഐ

മുംബൈ: കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം കറന്‍സി അച്ചടി പരിമിതമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി ഇത്രയും കുറയ്ക്കുന്നത്. കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് എണ്ണിത്തീര്‍ക്കേണ്ടതുള്ളതുകൊണ്ടാണിത്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായില്ല. നടപ്പ് വര്‍ഷം 21 ബില്യണ്‍(2100 […]

പുതിയ 2000, 200 രൂപ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും ആര്‍ബിഐയുടെ കൈവശമില്ലെന്ന് ആരോപണം

പുതിയ 2000, 200 രൂപ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും ആര്‍ബിഐയുടെ കൈവശമില്ലെന്ന് ആരോപണം

നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 200, 2000 രൂപാ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും റിസര്‍വ് ബാങ്കിന്റെ കൈവശമില്ല. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ എം.എസ് റോയിക്ക് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രമേയമോ (Government Resolution) സര്‍ക്കുലറുകളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡോ സര്‍ക്കാരോ അംഗീകരിക്കാതെ പുറത്തിറക്കിയ നോട്ടുകളുടെ നിയമപരമായ സാധുത ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും വിദഗ്ദര്‍ ആരോപിക്കുന്നു. നോട്ട് നിരോധനത്തിന് ആറു […]

സമ്പദ്ഘടനയുടെ ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ലെന്ന് ആര്‍ബിഐ

സമ്പദ്ഘടനയുടെ ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ലെന്ന് ആര്‍ബിഐ

മുംബൈ: സമ്പദ്ഘടനയുടെ ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിരാശയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സര്‍വേകള്‍. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുന്നുവെന്നാണ് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. പണപ്പെരുപ്പം കൂടുകയാണെന്നും ഉപഭോഗശേഷി ഇടിയുകയാണെന്നും അവര്‍ കരുതുന്നു. ഈ സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കുറയുമെന്ന് ഒക്ടോബര്‍ നാലിന് ദ്വൈമാസ പണനയ അവലോകനം പ്രഖ്യാപിച്ചപ്പോള്‍ ആര്‍ബിഐ അഭിപ്രായപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് സമ്പദ് മേഖലയുടെ അവസ്ഥ ശുഭകരമല്ലെന്ന് ജനങ്ങളും കരുതുന്നതായി സൂചിപ്പിക്കുന്ന സര്‍വേഫലങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയുടെ പൊതു സാമ്പത്തികസ്ഥിതി മുമ്പത്തേക്കാള്‍ മോശമായെന്ന് […]

പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

പണലഭ്യത സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

മുംബൈ: നോട്ട് നിരോധനത്തിനുശേഷം പണലഭ്യത ഏറെക്കുറെ സാധാരണ നിലയിലായതായി റിസര്‍വ് ബാങ്ക്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണലഭ്യത പഴയനിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ 17.7 ലക്ഷം കോടിരൂപയുടെ നോട്ടുകളാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. 500 രൂപയുടെയും 1000 രൂപയുടെയും 15.44 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍ അന്ന് അസാധുവാക്കി. ജൂലൈ ഏഴോടെ ഇതിന്റെ 84 ശതമാനം പണവും തിരിച്ചെത്തിയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് […]

200 രൂപ നോട്ടുകള്‍ വരുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം നിര്‍ദേശം അംഗീകരിച്ചു

200 രൂപ നോട്ടുകള്‍ വരുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം നിര്‍ദേശം അംഗീകരിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായിട്ടില്ല. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 […]

സേവനങ്ങള്‍ക്കു ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം: റിസര്‍വ് ബാങ്ക്

സേവനങ്ങള്‍ക്കു ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്കു സ്വന്തം നിലയില്‍ അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്കു നല്‍കി 2015 ല്‍ ആര്‍ബിഐ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്വന്തം നിലയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കാനുള്ള അവകാശത്തില്‍ നിന്നു റൂറല്‍ ഗ്രാമീണ്‍ ബാങ്കുകളെ (ആര്‍ആര്‍ബി) ഒഴിവാക്കിയിട്ടുണ്ട്. സര്‍വീസ് ചാര്‍ജുകള്‍ ഏതളവില്‍ വേണമെന്നു തീരുമാനിക്കേണ്ടത് ബാങ്കുകളുടെ ഭരണസമിതിയാണ്. എന്നാല്‍, സര്‍വീസ് ചാര്‍ജുകള്‍ സംബന്ധിച്ച വിവരം കൃത്യമായി ഉപയോക്താക്കളെ അറിയിച്ചിരിക്കണം. ചെക്കു മാറുന്നത് […]

1 2 3 4