പൊതുകടം കുറച്ചില്ലെങ്കില്‍ ആഭ്യന്തര മൊത്തം ഉല്‍പാദനത്തെയും വികസനത്തെയും ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

പൊതുകടം കുറച്ചില്ലെങ്കില്‍ ആഭ്യന്തര മൊത്തം ഉല്‍പാദനത്തെയും വികസനത്തെയും ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

അഹമ്മദാബാദ്: രാജ്യത്തിന്റെ പൊതുകടം കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ അത് ആഭ്യന്തര മൊത്തം ഉല്‍പാദനത്തെയും വികസനത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സമ്മേളനത്തിലാണ് പട്ടേലിന്റെ മുന്നറിയിപ്പ്. പാവപ്പെട്ടവര്‍ക്ക് വായ്പ ഉദാരമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബര്‍ 31ലെ പ്രഖ്യാപനത്തെയും പട്ടേല്‍ പരോക്ഷമായി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അതിരുവിട്ട വായ്പത്തോത് ആശങ്കാജനകമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അതിരുവിട്ട സാമ്പത്തിക കമ്മിയും പൊതുകടവും കുറച്ചുകൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്ന് പട്ടേല്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മൊത്തം ഉല്‍പാദന (ജിഡിപി) […]

നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരെന്ന് ആര്‍ബിഐ

നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചതെന്ന് രേഖകളില്‍ പറയുന്നു. […]

40 ശതമാനം നോട്ടുകള്‍ ഗ്രാമീണ മേഖലയ്ക്ക് നല്‍കണം: ആര്‍ബിഐ

40 ശതമാനം നോട്ടുകള്‍ ഗ്രാമീണ മേഖലയ്ക്ക് നല്‍കണം: ആര്‍ബിഐ

ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലേക്ക് നോട്ട് വിതരണം ചെയ്യുമ്പോള്‍ കുറഞ്ഞത് 40 ശതമാനമെങ്കിലും അഞ്ഞൂറോ അതില്‍ താഴെയോ ഉള്ള നോട്ടുകള്‍ നല്‍കിയിരിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഉള്‍പ്രദേശങ്ങളിലെ എ.ടി.എമ്മുകള്‍ പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് പ്രഥമപരിഗണ നല്‍കണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പല ഗ്രാമങ്ങളിലേക്കുമുള്ള നോട്ട് വിതരണവും, അവിടുത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ആവശ്യത്തിനുള്ള അളവിലല്ല എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. ഗ്രാമീണനഗര ജനവിഭാഗങ്ങളുടെ അളവിലെ വ്യത്യാസം അനുസരിച്ച് ജില്ലകളിലേക്കുള്ള നോട്ട് വിതരണം ക്രമീകരിക്കുക, 100 രൂപയില്‍ താഴെയുള്ള നോട്ടുകള്‍ […]

നോട്ട് അസാധുവാക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്

നോട്ട് അസാധുവാക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്റെയോ അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് ഇക്കാര്യത്തില്‍ ഉത്തരം നല്‍കാനാവില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചത്. ചോദ്യം വിവരാവകാശ നിയമ പരിധിയില്‍ പെടുന്നതല്ലെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. ജലന്ധറില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്‌നയാണ് വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ലെന്നും ആര്‍.ബി.ഐ അപേക്ഷകനെ […]

പുതുവര്‍ഷത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; കൂടുതല്‍ നോട്ട് നല്‍കാനാകില്ലെന്ന് ആര്‍ബിഐ

പുതുവര്‍ഷത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; കൂടുതല്‍ നോട്ട് നല്‍കാനാകില്ലെന്ന് ആര്‍ബിഐ

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ശമ്പള പെന്‍ഷന്‍ വിതരണം താറുമാറാകാന്‍ സാധ്യത. ആവശ്യത്തിനു നോട്ട് നല്‍കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് കേരളത്തെ അറിയിച്ചു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂവെന്ന് ആര്‍ബിഐ അറിയിച്ചു. മൂന്നാം തീയതി മുതല്‍ 13-ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം. ഡിസംബര്‍ മാസത്തെ ശമ്പള വിതരണത്തെക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണു വരുന്ന മാസത്തെ ശമ്പള വിതരണത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്നത്. ആവശ്യമുള്ളതിന്റെ 60% […]

5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമില്ല; നവംബര്‍ 19ലെ നിയന്ത്രണം പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി

5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമില്ല; നവംബര്‍ 19ലെ നിയന്ത്രണം പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ഡിസംബര്‍ 19ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി.കെ.വൈ.സി ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ.വൈ.സി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം നല്‍കേണ്ടിവരും.ഡിസംബര്‍ 30 വരെ 5000 രൂപയില്‍ കൂടുതലുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ ഒരുതവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാനാകൂ എന്നായിരുന്നു ഉത്തരവ്. ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി […]

വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു വിപണിയില്‍നിന്നുള്ള പ്രതീക്ഷ. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബര്‍ […]

റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കാരണം നിരക്കുകളില്‍ കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്. നയരൂപീകരണത്തിനുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷമാണ് പ്രഖ്യാപനം. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപോ നിരക്ക് നിലവില്‍ 6.25 […]

വിവാഹാവശ്യങ്ങള്‍ക്കുള്ള പണം: നടപടിക്രമങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കി

വിവാഹാവശ്യങ്ങള്‍ക്കുള്ള പണം: നടപടിക്രമങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കി

മുംബൈ: വിവാഹാവശ്യത്തിനുള്ള രണ്ടരലക്ഷം രൂപ പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് നല്‍കി. നേരത്തേ വിവാഹാവശ്യത്തിന് പിന്‍വലിക്കാവുന്ന രണ്ടരലക്ഷം രൂപ ചെലവഴിക്കുന്നതിന്റെ എല്ലാ രേഖകളും സമര്‍പ്പിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശമനുസരിച്ച് രണ്ടരലക്ഷത്തില്‍ 10,000ത്തിന് മുകളിലുള്ള ചെലവുകള്‍ക്ക് മാത്രം രേഖ സമര്‍പ്പിച്ചാല്‍ മതി. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടാം തീയതിക്കകം ബാങ്കില്‍ പണം നീക്കിയിരിപ്പുണ്ടായിരുന്നവര്‍ക്കു മാത്രമേ വിവാഹാവശ്യത്തിനായി പണം പിന്‍വലിക്കാന്‍ കഴിയൂ. ഡിസംബര്‍ 30 വരെ നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ പണം പിന്‍വലിക്കാനാവൂ എന്നും വ്യവസ്ഥയുണ്ട്. […]

വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ പുറപ്പെടുവിച്ചു; വായ്പ തിരിച്ചടവിന് 60 ദിവസത്തെ ഇളവ് അനുവദിച്ചു

വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ പുറപ്പെടുവിച്ചു; വായ്പ തിരിച്ചടവിന് 60 ദിവസത്തെ ഇളവ് അനുവദിച്ചു

ന്യൂഡല്‍ഹി: വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറപ്പെടുവിച്ചു. പിന്‍വലിക്കുന്ന പണം ആര്‍ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ബോധ്യപ്പെടുത്തണം. ഇതിനായി പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കുകയും വേണം. അടുത്തമാസം 30ന് മുന്‍പുള്ള വിവാഹങ്ങള്‍ക്ക് മാത്രമാണ് ഇളവെന്നും ആര്‍ബിഐ വ്യക്തമാക്കി. വിവാഹ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നു 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. അതേസമയം ഒരു കോടിയും അതിന് താഴെയുമുള്ള […]