വ്യാപാരികള്‍ക്ക് ഒരാഴ്ച 50,000 രൂപവരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

വ്യാപാരികള്‍ക്ക് ഒരാഴ്ച 50,000 രൂപവരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: വാണിജ്യ അക്കൗണ്ടുകളില്‍നിന്ന് ഒരാഴ്ച അന്‍പതിനായിരം രൂപവരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുള്ളവര്‍ക്കാണ് ഇളവ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇടപാട് നടക്കാത്ത അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. 2000 രൂപ നോട്ടുകളില്‍ പണം പിന്‍വലിക്കണമെന്നും ആര്‍ബിഐ അറിയിച്ചു. വ്യാപാരികള്‍ക്ക് ഒരുപരിധിവരെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. അസാധുവായ നോട്ടുകള്‍ മാറിയെടുക്കുന്നതിനു കര്‍ഷകര്‍ക്കും കേന്ദ്രധനമന്ത്രാലയം ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധുവായ 500 ന്റെ നോട്ടുകള്‍ ഉപയോഗിച്ച് കേന്ദ്ര, സംസ്ഥാന വിത്ത് വിതരണ […]

 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 610 അസിസ്റ്റന്റ്

   റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 610 അസിസ്റ്റന്റ്

  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലെ 610 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 30 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 28. പ്രായം: 2016 നവംബര്‍ ഏഴിന് 20 നും 28നും മധ്യേ. ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക്

ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍. ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പരിഹരിക്കുന്നതിന് പ്രായോഗിക നടപടി സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥന്റെ പ്രതികരണം. പൊതുമേഖല ബാങ്കുകളുടെ സാമ്പത്തികനിലയെ ഗുരുതരമായി ബാധിക്കുന്ന കിട്ടാക്കടവിഷയത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. നിര്‍ദിഷ്ട സമയപരിധിക്കുളളില്‍ കിട്ടാക്കടം എല്ലാം പരിഹരിച്ച് വരവുചെലവ് കണക്കുകള്‍ ശുദ്ധീകരിക്കാന്‍ രഘുറാം […]

നോട്ടുകള്‍ കൈമാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ബിഐ

നോട്ടുകള്‍ കൈമാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറാന്‍ എത്തുന്ന ജനങ്ങളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ റിസര്‍വ് ബാങ്കോ, രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ഹെഡ് ഓഫീസുകളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് കൈമാറാന്‍ എത്തുമ്പോള്‍ നിലനില്‍ക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണമെന്ന് മാത്രമാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ട് കൈമാറുന്നതിനൊപ്പമുള്ള സ്ലിപ്പില്‍ മാത്രമാണ് ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ നല്‍കേണ്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എസ്ബിഐ അടക്കമുള്ള […]

സഹകരണബാങ്കുകളുടെ ഹര്‍ജി; ആര്‍ബിഐ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

സഹകരണബാങ്കുകളുടെ ഹര്‍ജി; ആര്‍ബിഐ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: പണമിടപാട് നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വീസ് സഹകരണ ബാങ്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോാടതി നോട്ടീസ് അയച്ചു. പരാതിയില്‍ വിശദീകരണം തേടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഇമെയില്‍ വഴി നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളത്തെ ആര്‍.ബി.ഐ മേഖലാ ഓഫീസിന് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ രേഖാമൂലമുള്ള വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കല്ലേറ്റന്‍കര സര്‍വീസ് സഹകരണ ബാങ്ക് […]

കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്

കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്. ഇതു വ്യക്താമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക്, ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ലീന്‍ നോട്ട് പോളിസി മരവിപ്പിച്ചതായാണ് റിസര്‍വ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള പഴകിയ നോട്ടുകള്‍ വിതരണം ചെയ്യും. 10,20,50,100 രൂപയുടെ പഴകിയ നോട്ടുകളാണ് വിതരണം ചെയ്യുക. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി. മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കുന്നതിനായി 2001ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ട് പോളിസി കൊണ്ടുവരുന്നത്. […]

പ്രവര്‍ത്തിക്കുന്നത് 40 ശതമാനം എടിഎമ്മുകള്‍ മാത്രം; പണമിടപാട് സുഗമമാക്കാന്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഇന്ന് ചര്‍ച്ച നടത്തും

പ്രവര്‍ത്തിക്കുന്നത് 40 ശതമാനം എടിഎമ്മുകള്‍ മാത്രം; പണമിടപാട് സുഗമമാക്കാന്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഇന്ന് ചര്‍ച്ച നടത്തും

അതേസമയം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനായി പ്രഖ്യാപിച്ച നോട്ടുമാറ്റല്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ചര്‍ച്ച ചെയ്യാനും പണമിടപാട് സുഗമമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഇന്ന് കൂടിക്കാഴ്ച നടത്തും. ആവശ്യത്തിന് പണമുണ്ടെന്നും എന്നാല്‍ അത് കൃത്യമായി ബാങ്കുകളില്‍ എത്തിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിലുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2000 രൂപയുടെ ഒന്നര ലക്ഷം കോടി  നോട്ടുകളാണ് വിവിധ ബാങ്കുകളില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത് 3 ലക്ഷം കോടി രൂപയോളം വരും. മറ്റൊരു ഒന്നരലക്ഷം കോടി നോട്ടുകള്‍ എത്തിക്കുമെന്നും […]

ആശങ്കവേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ ക്ഷമ കാണിക്കണം: റിസര്‍വ് ബാങ്ക്

ആശങ്കവേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ ക്ഷമ കാണിക്കണം: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജനങ്ങള്‍ ആശങ്കാകുലരാകേണ്ട സാഹചര്യമില്ലെന്നും ക്ഷമ കാണിക്കണമെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ബാങ്കുകളില്‍ ആവശ്യത്തിന് പണം ലഭ്യമാണെന്നും രാജ്യത്ത് എല്ലായിടത്തും പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയമുണ്ട്. ജനങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് നോട്ടുകള്‍ മാറ്റിയാല്‍ മതിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 10 മുതല്‍ ബാങ്ക് […]

തട്ടിപ്പിനു തടയിടാന്‍ മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷനുമായി ആര്‍.ബി.ഐ

തട്ടിപ്പിനു തടയിടാന്‍ മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷനുമായി ആര്‍.ബി.ഐ

മുംബൈ: മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ എടിഎം മുമായി നടപ്പാക്കണമെന്ന് ആര്‍.ബി.ഐ.  എല്ലാ എ.ടി.എമ്മുകളിലും ഇതിനായുള്ള സംവിധാനം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണിത്. ഇക്കാര്യത്തിനായി ബാങ്കിന്റെ ഹോം ബ്രാഞ്ചില്‍ത്തന്നെ എത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പകരം ഏത് ശാഖയില്‍ നിന്നും ഇത് ചെയ്യാനാകണം. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും ആര്‍.ബി.ഐ. ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്ക് ബാങ്കിങ് ഇടപാടുകളില്‍ നിര്‍ണായക സ്വാധീനം വന്നതോടെയാണ് റിസര്‍വ് ബാങ്ക് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എ.ടി.എമ്മുകളിലെ പ്രധാന ‘മെനു’വിലോ […]

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി മെച്ചപ്പെടുമെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി മെച്ചപ്പെടുമെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക്. 7.6 ശതമാനം വളര്‍ച്ചയാണ് ആര്‍.ബി.ഐ.യുടെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്നില്‍ക്കാണുന്നത്. കഴിഞ്ഞ വര്‍ഷം 7.2 ശതമാനമായിരുന്നു വളര്‍ച്ച. അതേസമയം പണപ്പെരുപ്പം ഉയര്‍ന്നുതന്നെയാണെന്നും ഈ ആശങ്ക അതിജീവിക്കേണ്ടതുണ്ടെന്നുമുള്ള തന്റെ നിലപാട് വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വീണ്ടും ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട് അദ്ദേഹം. നിക്ഷേപം കുറയുന്നതു തന്നെയാണ് വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടാകാത്തതിനു കാരണം. സ്വകാര്യ മേഖല ഇപ്പോഴും വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. പൊതു നിക്ഷേപത്തിലും […]