സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് ഏഴു ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കാന്‍ ആര്‍ബിഐ

സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് ഏഴു ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കാന്‍ ആര്‍ബിഐ

മുംബൈ:സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് ഏഴു ശതമാനം പലിശനിരക്കില്‍ വായ്പ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്നു ലക്ഷം രൂപയ്ക്കുവരെയാണ് ഈ ആനുകൂല്യം. ദീന്‍ദയാല്‍ അന്ത്യോദയ യോജന പ്രകാരമാണ് പുതിയ നിരക്ക്. ഗ്രാമീണ മേഖലയില്‍പ്പെട്ട 250 ജില്ലകളിലെ ഗ്രൂപ്പുകള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക.

0% പലിശ’ പദ്ധതിക്ക് ആര്‍ബിഐ വിലക്ക്

0% പലിശ’ പദ്ധതിക്ക് ആര്‍ബിഐ വിലക്ക്

ഉപഭോക്തൃ സാധനങ്ങള്‍  ‘0 % പലിശ’ പദ്ധതി പ്രകാരം വില്‍ക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്. ഡെബിറ്റ് കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ഉടമകളെയാണ് ഈ പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്. പലിശരഹിത വായ്പാ ആനുകൂല്യ പദ്ധതിയിലൂടെ വില്‍പന വര്‍ധിപ്പിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന മറ്റ് ചാര്‍ജുകള്‍ ചുമത്തുകയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് റിസര്‍വ് ബാങ്ക് പുതിയ തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ പലിശരഹിതമായി തവണ വ്യവസ്ഥയില്‍ […]

വായ്പാ നയം പ്രഖ്യാപിച്ചു; പലിശഭാരം കൂടും; ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി

വായ്പാ നയം പ്രഖ്യാപിച്ചു;  പലിശഭാരം കൂടും; ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മധ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു. റീപ്പോ നിരക്കില്‍ 0.25% വര്‍ധന. ഇതോടെ 7.5% ആയി റിപ്പോ നിരക്ക്. കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആദ്യ നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്. ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തര ഫണ്ടുകളായ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്കുകള്‍ കുറച്ചു. 9.5 ശതമാനമായാണു കുറച്ചത്. ജൂലായില്‍ എംഎസ്എഫ് 200 പോയിന്റായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. കരുതല്‍ ധനാനുപാതത്തില്‍ […]