ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ചിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ഗൗരവമുള്ളതെന്ന് കേരള സർവകലാശാല വി.സി. ഡോക്ടർ വി.പി മഹാദേവൻ പിള്ള.അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി. പേപ്പറുകൾ സംരക്ഷിക്കേണ്ടത് അതാത് സെന്ററുകളെന്നും കോളേജിന് തീർച്ചയായും പങ്ക് കാണുമെന്നും വിസി പറഞ്ഞു. പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട വിദ്യാർത്ഥികളെ കോളജിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. കേരള സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സർവകലാശാലക്കകത്തും പുറത്തും ഉയരുന്നത്. […]

രഞ്ജിത്ത് ചിത്രം ലീലയുടെ ടീസര്‍ പുറത്തിറങ്ങി

രഞ്ജിത്ത് ചിത്രം ലീലയുടെ ടീസര്‍ പുറത്തിറങ്ങി

ബിജുമേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലീലയുടെ ടീസര്‍ പുറത്തുവന്നു. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഉണ്ണി ആര്‍. ചിത്ത്രതിന്റെ രണ്ടാമത്തെ ഔദ്യോഗിക ടീസര്‍ ആണി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉണ്ണി ആറും രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലീല. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്നതും ഇതാദ്യമായാണ്. കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. പാര്‍വ്വതി നമ്പ്യാരാണ് ചിത്രത്തിലെ നായിക.

ഉത്തേജകം:രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു

ഉത്തേജകം:രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി  മരവിപ്പിച്ചു. ഉത്തേജ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രഞ്ജിത് നേരത്തെ  ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു.ഏതെങ്കിലും തരത്തില്‍ ഉത്തേജ മരുന്ന ഉപയോഗത്തില്‍ നടപടി നേരിട്ട താരത്തിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കരുതെന്നാണ് നിയമാവലി. അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യാനിരിക്കെയാണ് രഞ്ജിത്തിനെ അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. കായികദിനമായ ഓഗസ്റ്റ് 29നാണ് അര്‍ജുന അവാര്‍ഡ് വിതരണം […]