ആരോടും ദേഷ്യമില്ല;മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്നും സബ് കലക്ടര്‍ രേണുരാജ്

ആരോടും ദേഷ്യമില്ല;മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്നും സബ് കലക്ടര്‍ രേണുരാജ്

മൂന്നാര്‍ : മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. ആരോടും ദേഷ്യമില്ല. എന്‍ഒസി ഇല്ലാത്ത എല്ലാ നിര്‍മാണവും നിര്‍ത്തിവയ്പ്പിക്കും. മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം നിയമസാധുതയില്ലാത്തതാണെന്നും എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ വ്യക്തിപരമായി പരാതി നല്‍കിയിട്ടില്ലെന്നും രേണു രാജ് പറഞ്ഞു. അതേസമയം, യുഡിഎഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിന് സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്റെ പിന്തുണ അഴിമതി ലക്ഷ്യം വെച്ചെന്ന് ആരോപണം. നിര്‍മാണം നടക്കുന്ന കെട്ടിടം ഉപയോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ പണം പിരിക്കാനായിരുന്നു ലക്ഷ്യം എന്നും വിമര്‍ശനം […]

മൂന്നാര്‍ കയ്യേറ്റം: സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഐജിക്ക്; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ പരാമര്‍ശം

മൂന്നാര്‍ കയ്യേറ്റം: സബ് കളക്ടറുടെ റിപ്പോര്‍ട്ട് ഐജിക്ക്; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ പരാമര്‍ശം

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി.  എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് MLA യുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ് കളക്ടര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. പഞ്ചായത്തിന്റെ നിര്‍മാണം കോടതിവിധിയുടെ ലംഘനമാണ്. സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍മ്മാണം തടഞ്ഞു. ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ […]