ശബരിമല വിഷയം ; വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി

ശബരിമല വിഷയം ; വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി

ശബരിമല കേസ് വിശാല ബെഞ്ച് രൂപീകരണത്തില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഫാലി എസ് നരിമാനടക്കമുള്ള നിയമ വിദഗ്ധരുടെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ […]

തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രിംകോടതി

തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രിംകോടതി

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രിംകോടതി. മുൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ് കോടതി ഇതിനായി നിയമിച്ചത്. നാലാഴ്ചയ്ക്കകം കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം. പന്തളം രാജകുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കാൻ അറ്റോർണി ജനറൽ ഇടപെടണമെന്നും ജസ്റ്റിസ് എൻവി രമണ അഭ്യർത്ഥിച്ചു. തിരുവാഭരണത്തിന്റെ സുരക്ഷയിൽ വാദം കേൾക്കവേയാണ് ഏകാംഗ കമ്മീഷനെ നിയോഗിക്കാൻ ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാലും, പന്തളം രാജകുടുംബാംഗത്തിന്റെ അഭിഭാഷകൻ […]

ശബരിമല യുവതിപ്രവേശന വിഷയം; സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ

ശബരിമല യുവതിപ്രവേശന വിഷയം; സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ

രാജ്യത്തിന്റെ വിശ്വാസ വിഷയത്തിൽ അതീവ നിർണായകമായ തീരുമാനമെടുക്കാൻ പോകുന്ന സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ. ശബരിമല യുവതിപ്രവേശന വിധി ജുഡിഷ്യറിയിലും പൊതുസമൂഹത്തിലും നിയമരംഗത്തും ഉയർത്തിയ ചോദ്യങ്ങളാണ് ഒൻപത് അംഗ ബെഞ്ച് രൂപീകരണത്തിന് വഴിവച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബെഞ്ച്, പരിഗണിക്കേണ്ട വിഷയങ്ങളിലും വാദത്തിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമെടുക്കും. ശബരിമല യുവതി പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം എന്നിവയുമായി […]

മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ഭക്തജനലക്ഷങ്ങള്‍

മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ഭക്തജനലക്ഷങ്ങള്‍

മകരവിളക്ക് പൂജയ്ക്കും ദര്‍ശനത്തിനും ഇനി ഏതാനം മണിക്കൂറുകള്‍ മാത്രമാണുള്ളത്. പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ നടന്നത്. സൂര്യോദയത്തിന് മുന്‍പായി മകര സംക്രമ സമയം വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണെന്ന് ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന വൈകിട്ട് 6.30 നാണ്. തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കും. മകരജ്യോതി ദര്‍ശനത്തിനായി രണ്ടുദിവസമായി സന്നിധാനത്തേയ്ക്ക് വന്‍ ഭക്തജന പ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചതായി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. നിലയ്ക്കല്‍ മുതല്‍ ഇന്ന് […]

ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രിംകോടതി; കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രിംകോടതി; കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രിം കോടതി. 5 അംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ച 7 ചോദ്യങ്ങൾക്ക് മാത്രമേ വിശാല ബെഞ്ച് ഉത്തരം കൽപ്പിക്കൂ. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിവിധ മതാചാര കേസുകൾ ഒന്നിച്ച് ഭരണഘടനാ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാനും 9 അംഗ ബെഞ്ച് നിർദേശിച്ചു. അതേസമയം ശബരിമല യുവതി പ്രവേശന കേസിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തി. ശബരിമല വിധിയിൽ വ്യക്തത ഇല്ലെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. 5 അംഗ ബെഞ്ചിന്റെ […]

ശബരിമല; വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനഃക്രമീകരിക്കാൻ അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാൻ സുപ്രീം കോടതി നിർദേശം

ശബരിമല; വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനഃക്രമീകരിക്കാൻ അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാൻ സുപ്രീം കോടതി നിർദേശം

ശബരിമല യുവതീ പ്രവേശനമുള്‍പ്പെടെ വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനക്രമീകരിക്കാൻ അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാൻ സുപ്രീം കോടതി നിർദേശം. ഇതിനായി മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‍വി, ഇന്ദിര ജെയ്സിങ് എന്നിവരെ കോടതി ചുമതലപ്പെടുത്തി. 9 അംഗ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയവും കോടതി അനുവദിച്ചു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് മുന്നോട്ടുവെച്ച ചോദ്യങ്ങൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ […]

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്,തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്,തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട:ശബരിമല മണ്ഡലക്കാലം സമാപിയ്ക്കാന്‍ കുറച്ചുദിവസങ്ങള്‍ മാത്രം ശേഷിക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ഭക്തജനത്തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനേത്തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുളള കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ ഇടത്താവളങ്ങളിലും വാഹനങ്ങള്‍ പൊലീസ് തടയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: പൊലിസ്

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: പൊലിസ്

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ നേരം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പോലിസ്. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിങ് നിറഞ്ഞാല്‍ ഇടത്താവളങ്ങളില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. ഡിസംബര്‍ 27നാണ് ശബരിമല മണ്ഡല പൂജ. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ആറു വരെ മാത്രമേ നടതുറക്കുകയുള്ളൂ. അന്ന് തന്നെ തങ്ക അങ്കി ഘോഷയാത്രയും എത്തും. ഉച്ചക്ക് 12നു ശുദ്ധിക്രിയകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമേ തീര്‍ത്ഥാടര്‍ക്ക് […]

ശബരിമല; പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് സുപ്രിംകോടതി

ശബരിമല; പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് സുപ്രിംകോടതി

പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ശബരിമല പ്രവേശത്തിന് കാത്തിരിക്കണമെന്ന് സുപ്രിംകോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. ശബരിമലയിലെ യുവതി പ്രവേശത്തെക്കുറിച്ചുള്ള വിധി നിലവില്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. അതിനാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. എന്നാല്‍ വിധിക്ക് നിലവില്‍ സ്റ്റേ ഇല്ലാത്തിനാല്‍ ദര്‍ശനം നടത്തുന്നതിന് യാതൊരു തടസവുമില്ലെന്നും […]

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം; സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിം കോടതി

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം; സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിം കോടതി

ശബരിമല യുവതീ പ്രവേശനത്തില്‍‍ വ്യക്തത വരുത്താതെ സുപ്രീം കോടതി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് അറിയിച്ച കോടതി പോകേണ്ടവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്ന് അറിയിച്ചു. പ്രാര്‍ത്ഥിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോകാം. എന്നാല്‍ പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ പോകുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇപ്പോള്‍ ഉത്തരവിടാനാവില്ല. ശബരിമലയില്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ‍്ഡെ നിരീക്ഷിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് […]

1 2 3 18