ആദ്യം മനുഷ്യന്‍ എന്നിട്ടാകാം പശു; മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ്

ആദ്യം മനുഷ്യന്‍ എന്നിട്ടാകാം പശു; മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശില്‍ പശുക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റു നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടിയിരുന്നതെന്നും സച്ചിന്‍ പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോ?ഗിച്ച് ആളുകളെ അറസറ്റ് ചെയ്ത നടപടിയെയും സച്ചിന്‍ കുറ്റപ്പെടുത്തി. ‘മൃ?ഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ പശു സംരക്ഷണത്തെക്കാള്‍ മുന്‍തൂക്കം നല്‍കേണ്ട പലകാര്യങ്ങളുമുണ്ട്. അവയ്ക്ക് പ്രാഥമിക പരി?ഗണന […]

ബിജെപി സര്‍ക്കാരിന് കീഴില്‍ രാജസ്ഥാനില്‍ നടക്കുന്നത് മാഫിയ ഭരണമെന്ന് സച്ചിന്‍ പൈലറ്റ്

ബിജെപി സര്‍ക്കാരിന് കീഴില്‍ രാജസ്ഥാനില്‍ നടക്കുന്നത് മാഫിയ ഭരണമെന്ന് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ബിജെപി സര്‍ക്കാരിന് കീഴില്‍ രാജസ്ഥാനില്‍ നടക്കുന്നത് മാഫിയ ഭരണമെന്ന് സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു. സ്ത്രീകളും ദലിതരും ദുരിതത്തിലാണ്. വസുന്ധര രാജെയെ സ്ഥാനാര്‍ഥി ആക്കിയത്തിലൂടെ ജയിക്കാനുണ്ടായിരുന്ന സാധ്യത ബിജെപി ഇല്ലാതാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടും. ജനങ്ങള്‍ ഭരണമാറ്റം ആഗ്രിക്കുന്നുണ്ട്. ജനങ്ങള്‍ നല്‍കിയ വിശ്വാസം വസുന്ധര രാജെ അട്ടിമറിച്ചു. ആത്മവിശ്വാസം ഉണ്ടെന്നും അമിത ആത്മവിശ്വാസം ഇല്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.