കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ദിപ വിജയിച്ചു; ദിപയെ അഭിനന്ദിച്ച് സച്ചിന്‍

കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ദിപ വിജയിച്ചു; ദിപയെ അഭിനന്ദിച്ച് സച്ചിന്‍

ന്യൂഡല്‍ഹി: ആര്‍ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് വോള്‍ട്ടിനത്തില്‍ നാലാം സ്ഥാനമാണ് ലഭിച്ചതെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാകര്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിന്‍ അഭിനന്ദനം അറിയിച്ചത്. വിജയവും പരാജയവും കായിക മത്സരങ്ങളുടെ ഭാഗമാണ്. കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ദിപ വിജയിച്ചു കഴിഞ്ഞു. ദിപയുടെ പ്രകടനത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായും സച്ചിന്‍ ട്വീറ്റ് ചെയ്തു. വോള്‍ട്ട് വനിതാ വിഭാഗം ഫൈനലില്‍ നാലാം സ്ഥാനമേ നേടാനായുള്ളൂ എങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണു ദിപ റിയോയില്‍ നിന്നു മടങ്ങുന്നത്. […]

സച്ചിന്‍ ഇന്ന് കേരളത്തില്‍: ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കും

സച്ചിന്‍ ഇന്ന് കേരളത്തില്‍: ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് തലസ്ഥാനത്ത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ സച്ചിന്‍ ഇന്നു പ്രഖ്യാപിച്ചേക്കും. തലസ്ഥാനത്തെത്തുന്ന സച്ചിന്‍ പിണറായി വജയനുമായും കൂടിക്കാഴ്ച നടത്തിയേക്കും. തെലുങ്ക് സിനിമതാരങ്ങളായ ചീരഞ്ജീവിയും, നാഗാര്‍ജ്ജുനയും അല്ലു അര്‍ജ്ജുന്റെ പിതാവ് അല്ലു അരവിന്ദും ബ്ലാസറ്റേഴ്‌സിന്റെ ഓഹരി ഉടമകളായി വരുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12 മണിക്ക് സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും സച്ചിന്‍ പ്രഖ്യാപനം നടത്തുക. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 80 ശതമാനം […]

സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴയ്ക്കുന്നെന്ന് കോഹ്‌ലി

സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴയ്ക്കുന്നെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തകര്‍പ്പന്‍ ഫോമിലാണ്. പ്രത്യേകിച്ചും ഈ അടുത്ത കാലത്തെ മത്സരങ്ങളില്‍. ഐപിഎല്ലില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഇതുകൊണ്ട് തന്നെ കോഹ്‌ലിയുടെ പ്രകടനത്തെ പലരും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ സച്ചിനുമായി താരതമ്യം ചെയ്യുന്നത് തന്നെ കുഴക്കുന്നുവെന്നാണ് കോഹ്‌ലിയുടെ പക്ഷം. സച്ചിനെ ആരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. സച്ചിന്‍ 24 വര്‍ഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ തലമുറയിലെ […]

വില്യം രാജകുമാരനും കെയ്റ്റും മൈതാനത്തിറങ്ങി, ഇതിഹാസതാരം സച്ചിന്‍ തെണ്ടുക്കര്‍ക്കൊപ്പം

വില്യം രാജകുമാരനും കെയ്റ്റും മൈതാനത്തിറങ്ങി, ഇതിഹാസതാരം സച്ചിന്‍ തെണ്ടുക്കര്‍ക്കൊപ്പം

മുംബൈ: വില്യം രാജകുമാരനും പത്‌നി കെയ്റ്റും വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തി. മുംബൈയിലെത്തിയ രാജദമ്പതികള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച്ച നടത്തുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികള്‍ക്കൊപ്പമാണ് മൂവരും ക്രിക്കറ്റ് കളിച്ചത്. മുന്‍ ക്രിക്കറ്റ് താരം വെഗ് സര്‍ക്കാരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരാഴ്ച നീളുന്ന ഇന്ത്യ സന്ദര്‍ശനത്തിനിടെ രാജദമ്പതികള്‍ ഒരു ദിവസം ഭൂട്ടാനും സന്ദര്‍ശിക്കും. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ജെറ്റ്‌സന്‍ പെമ രാജ്ഞിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രക്കിങ് നടത്താനും ഇരുവര്‍ക്കും പദ്ധതിയുണ്ട്. തങ്ങളുടെ […]

താരനിര ഒന്നിക്കുന്ന ‘മൊണാര്‍ക്ക് ക്രൂസ് ബുക്കിംഗ്’ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു

താരനിര ഒന്നിക്കുന്ന ‘മൊണാര്‍ക്ക് ക്രൂസ് ബുക്കിംഗ്’ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബ്രെറ്റ് ലീ, ഷെന്‍ വോണ്‍, കുമാര്‍ സങ്കക്കാര എന്നിവരാണ് ഈ സുന്ദരയാത്രയുടെ മുഖങ്ങളാകുക. ക്രിക്കറ്റിലെ ഈ ഇതിഹാസതാരങ്ങള്‍ കായികരംഗത്തെയും ബോളിവുഡിലെയും മറ്റ് പ്രശസ്തരുമായി ഈ യാത്രയില്‍ കൈകോര്‍ക്കും. കൊച്ചി: ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ആഡംബര സമുദ്രയാത്രാനുഭവം സമ്മാനിക്കുന്ന മൊണാര്‍ക്ക് ക്രൂസിന്റെ ക്യാബിന്‍ ബുക്കിംഗിന് തുടക്കമായി. 2017 മാര്‍ച്ചില്‍ സിംഗപ്പൂര്‍, തായ്‌ലാന്റ്, മലേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും യാത്ര. ആഡംബരവും ഗ്ലാമറും സമന്വയിക്കുന്ന ഈ ക്രൂസ് ഏഴ് ഓപ്ഷനുകളാണ് സഞ്ചാരികള്‍ക്കായി […]

കോഹ്‌ലി സച്ചിനും ദ്രാവിഡും സേവാഗും ചേര്‍ന്ന സങ്കരയിനം: ക്രോ

കോഹ്‌ലി സച്ചിനും ദ്രാവിഡും സേവാഗും ചേര്‍ന്ന സങ്കരയിനം:  ക്രോ

വിരാട് കോഹ്‌ലിയെ പ്രശംസകള്‍ക്കൊണ്ടുമൂടി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോ. കോഹ്‌ലി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും വീരേന്ദര്‍ സെവാഗിന്റെയും സമന്വയമാണെന്നാണ് ക്രോ പറഞ്ഞത്. സച്ചിന്റെ വൈവിധ്യവും ദ്രാവിഡിന്റെ ബാറ്റിംഗിലെ ആഴവും സെവാഗിന്റെയും സാഹസികതയും കൊഹ്‌ലിയില്‍ സമന്വയിക്കുന്നുവെന്നും ക്രോ പറയുന്നു. പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തിലാണ് ഇന്ത്യന്‍ യുവതാരത്തെ പ്രശംസകള്‍ കൊണ്ട് ക്രോ മൂടിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍മാരായ മൂന്നു താരങ്ങളുടെയും കളത്തിലെ പോരാട്ടങ്ങളില്‍ നിന്നും ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തനതായ ശൈലി രൂപപ്പെടുത്തിയെടുത്തു […]

വെള്ളക്കരം നല്‍കാത്ത ക്രിക്കറ്റ് ദൈവം…

വെള്ളക്കരം നല്‍കാത്ത ക്രിക്കറ്റ് ദൈവം…

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധ്യപുരുഷനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരേ വിവാദങ്ങളുമായി സച്ചിന്റെ സ്വന്തം മുംബൈ നഗരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ താമസിക്കുന്ന ബൃഹന്‍ മുംബൈ നഗരസഭയാണ് വെള്ള കരം നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടത്. സച്ചിന്‍ അടക്കം വെള്ളക്കരം അടക്കാത്ത രണ്ടു ലക്ഷത്തോളം ആളുകളുടെ പേരു വിവരം നഗര സഭ പുറത്തു വിട്ടു. കുടിശ്ശികക്കാരുടെ പട്ടികയില്‍ ടെന്‍ഡുല്‍ക്കറെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഏ. ആര്‍ ആന്തുലേ, അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മി തുടങ്ങി നിരവധി പ്രമുഖരുടെ […]

വിളിച്ചത് ചില്ലറക്കാരല്ല; സച്ചിന്‍ സ്വീകരിക്കുമോ ഈ ക്ഷണം?

വിളിച്ചത് ചില്ലറക്കാരല്ല;  സച്ചിന്‍ സ്വീകരിക്കുമോ ഈ ക്ഷണം?

ക്രിക്കറ്റ് ലോകോട് വിടപറഞ്ഞവിടപറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇപ്പോള്‍ വിശ്രമവും വിദേശയാത്രകളുമൊക്കെയായി ജീവിതം അടിച്ചുപൊളിക്കുന്ന തിരക്കിലാണ്. ജീവിതം ക്രിക്കറ്റിന് സമര്‍പ്പിച്ച ഈ പ്രതിഭയ്ക്ക് ക്രിക്കറ്റല്ലാതെ മറ്റൊരു ലോകവുമില്ല. ഇതിനിടെയാണ് സച്ചിന് ഒരു വമ്പന്‍ അവസരം കൈവന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20യിലേക്ക് ഇതിഹാസത്തിന് ഒരു ക്ഷണം. സച്ചിനെ ടീമിലെടുക്കുന്നതിനുവേണ്ടി ടീം മാനേജ്‌മെന്റ് ന്യൂ സൗത്ത് വേല്‍സ് സര്‍ക്കാരിന്റെ സഹായം തേടിയതായി സിഡ്‌നി മോണിങ് ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഗ് ബാഷ് ടീമായ സിഡ്‌നി […]

ഇനി ഇതിഹാസമില്ലാത്ത കളിക്കളങ്ങള്‍

ഇനി ഇതിഹാസമില്ലാത്ത കളിക്കളങ്ങള്‍

ലോകക്രിക്കറ്റിനെ സംബന്ധിച്ച് ഇതു നഷ്ടങ്ങളുടെ വര്‍ഷമാണ്. ഇന്ത്യക്ക് തീരാനഷ്ടവും. രണ്ടുപതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമുദ്രയായിരുന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇനി കളത്തിനുപുറത്ത് കളിക്കും. കീഴടക്കാന്‍ വളരെ കുറച്ചു റെക്കോഡുകള്‍ മാത്രം ബാക്കിയാക്കി സച്ചിന്‍ പടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നഷ്ടപ്പെട്ടത് അതിന്റെ കാല്‍നൂറ്റാണ്ടിന്റെ പോരാട്ടവീര്യമാണ്. 1989 നവംബറില്‍ തുടങ്ങിയ പടയോട്ടത്തിന് 2013 നവംബറില്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ പരിസമാപ്തി കുറിച്ചപ്പോള്‍ അവസാനമായത് ഒരു ചരിത്രത്തിനുകൂടിയാണ്. ക്രിക്കറ്റിനെ മതമാക്കിയ ഇതിഹാസത്തിന് ഇന്ത്യ നല്‍കിയത് മറ്റാര്‍ക്കും നല്‍കാത്ത യാത്രയയപ്പ്. പൊട്ടക്കുളത്തില്‍ ഇന്ത്യ […]

2013 ല്‍ ഇന്ത്യ ഫേസ്ബുക്ക് ചര്‍ച്ച ചെയ്ത അഞ്ചു വിഷയങ്ങള്‍

2013 ല്‍  ഇന്ത്യ ഫേസ്ബുക്ക് ചര്‍ച്ച ചെയ്ത അഞ്ചു വിഷയങ്ങള്‍

ഫേസ് ബുക്ക് ഉപഭോക്താക്കളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമുളള ഇന്ത്യയ്ക്ക് 2013 സജീവ ചര്‍ച്ചകളുടെ കാലമായിരുന്നു. കടന്നു പോകുന്ന വര്‍ഷം(2013) ഫേസ്ബുക്ക് ഏറ്റവും അധികം ചര്‍ച്ച ചെയ്തത് ഏതൊക്കെ വിഷയങ്ങള്‍ ആയിരുന്നു? മോഡി മുതല്‍ ഐഫോണ്‍ 5എസ് വരെയുള്ള വിഷയങ്ങള്‍ ഫേസ് ബുക്കില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കാര്യമാണ് ഇതൊക്കെ. അതേസമയം, ലോകം ഫേസ്ബുക്കില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് പോപ് ഫ്രാന്‍സിനെപ്പറ്റിയായിരുന്നു. രണ്ടാമതായി തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സജീവ ചര്‍ച്ചകളായിരുന്നു നടന്നത്.  ബ്രിട്ടന്റെ അനന്തരാവകാശിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മൂന്നാം […]

1 2 3 5