പുതുതലമുറ കായിക പ്രവൃത്തികളിലേര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കണം ;അത് സൗന്ദര്യത്തിന് വേണ്ടിയല്ല നല്ല ജീവിതത്തിനാണെന്നും സച്ചിന്‍

പുതുതലമുറ കായിക പ്രവൃത്തികളിലേര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കണം ;അത് സൗന്ദര്യത്തിന് വേണ്ടിയല്ല നല്ല ജീവിതത്തിനാണെന്നും സച്ചിന്‍

ഡല്‍ഹി : കായിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് പുതുതലമുറയോട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ശാരീരിക ക്ഷമത എന്നാല്‍ അഴകിനുവേണ്ടി ശരീരാകൃതി കമനീയമാക്കുകയല്ല മറിച്ച് ഭാവി ജീവിതം മനോഹരമാക്കുക എന്നതാണെന്നും സച്ചിന്‍ വ്യക്തമാക്കി. കൊല്‍ക്കത്ത ഫുള്‍ മാരത്തണ്‍ എന്ന പരിപാടിയുടെ മുന്നോടിയായി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കുട്ടികള്‍ വീടിനുള്ളിലിരുന്ന് കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും വീഡിയോ ഗെയിമിലും സമയം പാഴാക്കിക്കളയുകയാണ്. എന്നാല്‍ അവര്‍ കളിക്കാനായോ മറ്റെന്തിനെങ്കിലുമോ പുറത്തേക്കിറങ്ങണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ […]

മലയാളികള്‍ക്ക് നല്ല വാര്‍ത്ത  സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാളികള്‍ക്ക് നല്ല വാര്‍ത്ത  സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഐഎസ്എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ കിരീടം തേടിയിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്‍ മുഖ്യമന്ത്രി പിണറായ വിജയന്റെ ആശംസകള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ”ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കപ്പ് നേടാന്‍ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍. മലയാളികള്‍ സ്‌നേഹിക്കുന്ന മലയാളികളെ സ്‌നേഹിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമാണിത്. കോച്ച് സ്റ്റീവ് കൊപ്പലിന്റെ പരിശീലനത്തില്‍ വളര്‍ന്നു വന്ന താരങ്ങള്‍ മലയാളികള്‍ക്ക് […]

കൊഹ്‌ലി നായകനായ ടീം ലോകത്തെ മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാണെന്ന് സച്ചിന്‍

കൊഹ്‌ലി നായകനായ ടീം ലോകത്തെ മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാണെന്ന് സച്ചിന്‍

മുംബൈ:വിരാട് കൊഹ്‌ലി നായകനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തെ മികച്ച ടീമുകളിലൊന്നാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കല്‍.കൊഹ്‌ലിയുടെ ടീമിലെ ബാറ്റിങ്ങ് നിര കരുത്തുറ്റതാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ടീം ഒരുപോലെയാണെന്നും സച്ചിന്‍ പറഞ്ഞു.ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയം മാത്രം ലക്ഷ്യമിട്ട് പിച്ച് നിര്‍മ്മിക്കുന്ന രീതി അവസാനിപ്പിക്കണം. പച്ചപ്പ് നിറഞ്ഞ പിച്ചുകള്‍ കൂടി നമുക്ക് ആവശ്യമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും അത്തരം പിച്ചുകളിലാണ് കളിക്കണ്ടത്.ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തരം പിച്ചുകളാണ് വേണ്ടത്. ഒന്ന് പച്ചപ്പ് നിറഞ്ഞതും […]

ഇന്ത്യയില്‍ ഡിആര്‍എസ് അവതരിപ്പിച്ചത് ഉറച്ച ചുവടുവെപ്പായി കാണുന്നു: സച്ചിന്‍

ഇന്ത്യയില്‍ ഡിആര്‍എസ് അവതരിപ്പിച്ചത് ഉറച്ച ചുവടുവെപ്പായി കാണുന്നു: സച്ചിന്‍

മുംബൈ: ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) വ്യവസ്ഥകള്‍ ഉറച്ച ചുവടുവെപ്പായി കാണുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഈ സിസ്റ്റം ബി.സി.സി.ഐ സ്ഥിരമായി നടപ്പാക്കണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയില്‍ ഡിആര്‍എസ് സിസ്റ്റം ആദ്യമായി അവതരിപ്പിച്ചത്.മത്സരത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുകയോ,തര്‍ക്കത്തിനിടയാക്കുകയോ ചെയ്താല്‍ അമ്പയറുടെ തീരുമാനത്തെ വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണിത്. വിവാദമാകാനിടയുള്ള തീരുമാനങ്ങളിലെ കൃത്യത ഉറപ്പാക്കാനാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ആദ്യമായി ഡിആര്‍എസിന്റെ സാങ്കേതികവശങ്ങളിലൂടെ പുറത്തായ ആദ്യ താരം ഹസീബ് […]

സച്ചിന്‍, അമിതാഭ്, മഞ്ജുവാര്യര്‍, മമ്മൂട്ടി, ജയറാം, നാഗാര്‍ജുന എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ (ചിത്രങ്ങള്‍)

സച്ചിന്‍, അമിതാഭ്, മഞ്ജുവാര്യര്‍, മമ്മൂട്ടി, ജയറാം, നാഗാര്‍ജുന എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ (ചിത്രങ്ങള്‍)

കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ഹഡ്രഡ് സ്റ്റോര്‍സ് ഇവന്റില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തി. ചടങ്ങില്‍ മമ്മൂട്ടി, മഞ്ജു വാരിയര്‍, അമല, ജയറാം, നാഗാര്‍ജുന, അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, പ്രഭു,സുജാതാ, ശ്വേതാ മോഹന്‍, ഹരിഹരന്‍ എന്നിവരും സന്നിഹിതരായിരുന്നു. മഞ്ജുവാര്യര്‍, അമിതാഭ്, ജയറാം, സച്ചിന്‍ എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. മനോഹരമായ സായാഹ്നം നല്‍കിയതിന് അമിതാഭ് ബച്ചന്‍ കല്ല്യാണിന് നന്ദി അറിയിച്ചു.

മുരുക മുരുക പുലിമുരുകാ! ; സച്ചിന്‍ പുലിമുരുകനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുരുക മുരുക പുലിമുരുകാ! ; സച്ചിന്‍ പുലിമുരുകനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സൂപ്പര്‍ഹിറ്റ് ചിത്രം ‘പുലിമുരുക’നിലെ പശ്ചാത്തല ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മുരുക മുരുക പുലിമുരുക എന്ന ഗാനത്തില്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ തന്നെ ആരാധകര്‍ക്ക് കോരിതരിപ്പാണ്. ഇപ്പോള്‍ ഈ ബിജിഎമ്മില്‍ അവതരിച്ചിരിക്കുന്നത് സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. പുലിമുരുകന്‍ ബിജിഎമ്മില്‍ എത്തിയ സച്ചിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്റിംഗ്. അരുണ്‍ എഡിറ്റ്‌സിന് വേണ്ടി അരുണ്‍ പിജിയാണ് മനോഹരമായ ഈ ട്രിബ്യൂട്ട് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ മനോഹരമായ ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് റീമിക്‌സ്.

മൈക്കിള്‍ ക്ലാര്‍ക്കിന്റെ ലോക ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത് ഒരേയൊരു ഇന്ത്യക്കാരന്‍

മൈക്കിള്‍ ക്ലാര്‍ക്കിന്റെ ലോക ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത് ഒരേയൊരു ഇന്ത്യക്കാരന്‍

മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ മികച്ച ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഈ നേട്ടം കൈവരിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസീസ് സ്പിന്‍ ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ നയിക്കുന്ന ടീമില്‍ ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് തുടങ്ങിയ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.ആറ് ഓസ്‌ട്രേലിയന്‍ താരങ്ങളാമ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. മാത്യൂ ഹെയ്ഡന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം ഗില്‍ക്രിസ്ത്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ് മറ്റ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ശ്രീലങ്കന്‍ താരം മുത്തയ്യ […]

ഭാര്യാസമേതം സച്ചിന്‍ ഇന്ന് കൊച്ചിയില്‍

ഭാര്യാസമേതം സച്ചിന്‍ ഇന്ന് കൊച്ചിയില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ആവേശം പകരാന്‍ ടീം ഉടമ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഭാര്യാസമേതം കൊച്ചിയിലെത്തും. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു നടുവില്‍ വൈകിട്ട് അദ്ദേഹമെത്തും. ആദ്യരണ്ടു സീസണിലും കൊച്ചിയില്‍ നടന്ന രണ്ടിലേറെ മല്‍സരങ്ങളിലും സച്ചിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇത്തവണ ആദ്യ ഹോം മാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയപ്പോളും സച്ചിന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തിന്റെ ഇടവേളകളില്‍ കാണികള്‍ക്ക് ആവേശം പകരുന്നതിനായി സച്ചിന്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റ് തുടങ്ങും […]

ദൗര്‍ബല്യങ്ങള്‍ എതിരാളികള്‍ക്ക് മുമ്പില്‍ തുറന്ന് വെയ്ക്കരുത്: സച്ചിന്‍

ദൗര്‍ബല്യങ്ങള്‍ എതിരാളികള്‍ക്ക് മുമ്പില്‍ തുറന്ന് വെയ്ക്കരുത്: സച്ചിന്‍

ന്യൂഡല്‍ഹി: ദൗര്‍ബല്യങ്ങള്‍ ആരുടെയും മുമ്പില്‍ തുറന്ന് വെയ്ക്കരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എതിരാളികളായ ബൗളര്‍മാരെ നേരിടും മുമ്പ് ഓരോ ബാറ്റ്‌സ്മാന്‍മാരും തന്റെ ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി മറച്ചുവെക്കണമെന്നും സച്ചിന്‍ പറഞ്ഞു. ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ന്യൂഡല്‍ഹി മാരത്തണിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. ശാരീരികമായി ഞാന്‍ അണ്‍ഫിറ്റായിരുന്നില്ല .എന്നാല്‍ ഫീല്‍ഡിംഗ് ആയിരുന്നു എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്.മികച്ച കായിക ശേഷിയുണ്ടെങ്കില്‍ മാത്രമേ ഓട്ടത്തിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും പെട്ടെന്ന് വെട്ടിതിരിഞ്ഞ് മറ്റൊരു റണ്‍സ് കൂടി എടുക്കാന്‍ കഴിയൂ. നിലവില്‍ വ്യത്യസ്തമായ […]

വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍

വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍

മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ആയിരുന്ന സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. ഒരു മറാത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. 2012 ഡിസംബര്‍ 12ന് നാഗ്പൂര്‍ ടസ്റ്റിനിടെ ബിസിസിഐ യോഗത്തിന് ശേഷം സച്ചിനോട് ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചു. വിരമിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സച്ചിന്‍ മറുപടി നല്‍കി. വിരമിക്കുന്നില്ലെങ്കില്‍ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇക്കാര്യം അറിയിച്ചതോടെ അദ്ദേഹം വിരമിക്കാന്‍ സന്നദ്ധത […]