മുംബൈ ട്രാഫിക് പോലീസിന് സച്ചിന്റെ ബിഗ് സല്യൂട്ട്( വീഡിയോ )

മുംബൈ ട്രാഫിക് പോലീസിന് സച്ചിന്റെ ബിഗ് സല്യൂട്ട്( വീഡിയോ )

കനത്ത ചൂടിലും മഴയത്തും ജനങ്ങളുടെ സുരക്ഷയ്ക്കായി പണിയെടുക്കുന്ന ട്രാഫിക് പോലീസുകാര്‍ക്ക് ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ബിഗ് സല്യൂട്ട്. മുംബൈയില്‍ കനത്ത മഴയത്ത് നനഞ്ഞുകൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സച്ചിന്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. ‘മഴയോ വെയിലോ നോക്കാതെ, നമ്മുടെ സുരക്ഷയ്ക്കായി എപ്പോഴും ജോലി ചെയ്യുന്ന മുംബൈ പൊലീസിന് എന്റെ സല്യൂട്ട്’ എന്നാണ് സച്ചിന്റെ വിഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റ്. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമെന്ന മുംബൈ പൊലീസിന്റ സൂചന ബോര്‍ഡും വിഡിയോയില്‍ കാണിച്ചിട്ടുണ്ട്.അതേസമയം ,പൊലീസുകാരുടെ കഷ്ടപ്പാടുകള്‍ […]

സച്ചിന്‍ വിരമിച്ചതിന് പിന്നില്‍?; സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

സച്ചിന്‍ വിരമിച്ചതിന് പിന്നില്‍?; സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ബിസിസിഐ നിര്‍ബന്ധിച്ചോ എന്ന വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ ചീഫ് സിലക്ടര്‍ സന്ദീപ് പാട്ടീലിന്റെ പ്രതികരണമാണു വീണ്ടും സംശയങ്ങള്‍ ഉയരാന്‍ കാരണം. സിലക്ടര്‍മാരും ബിസിസിഐയും തമ്മില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താനാകില്ല. ചില കാര്യങ്ങള്‍ അതീവ രഹസ്യങ്ങളാണ് സന്ദീപ് പറയുന്നു. സച്ചിന്റെ വിരമിക്കല്‍ സമയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സെലക്ടര്‍ ആയതില്‍ വിഷമമുണ്ടാക്കിയ ഒരേയൊരു കാര്യം ചില സുഹൃത്തുക്കളെ നഷ്ടമായെന്നതാണ്. പക്ഷേ അതെല്ലാം ഇതിന്റെ ഭാഗങ്ങള്‍ […]

സച്ചിന്റെ ഭൂമിയിടപാട് നടത്തിയത് കെ.ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം; ബാബുവിന്റെ ബിനാമികളുടെ ഭൂമി ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു

സച്ചിന്റെ ഭൂമിയിടപാട് നടത്തിയത് കെ.ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം; ബാബുവിന്റെ ബിനാമികളുടെ ഭൂമി ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു

കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ പ്രധാന ഭൂമി ഇടപാടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാമിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ലയുടെ ഭൂമി ഇടപാട് നടത്തിയത് ബാബുറാം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം ബാബുറാമിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ […]

ഒളിമ്പിക്‌സില്‍ അഭിമാനം കാത്ത താരങ്ങള്‍ക്ക് ബിഎംഡബ്യൂ കൈമാറി സച്ചിന്‍

ഒളിമ്പിക്‌സില്‍ അഭിമാനം കാത്ത താരങ്ങള്‍ക്ക് ബിഎംഡബ്യൂ കൈമാറി സച്ചിന്‍

ഹൈദരാബാദ്: ‘ഇന്ത്യന്‍ കായികലോകത്തെ വിസ്മയിപ്പിക്കുന്ന നിമിഷമാണിത്. യാത്ര ഇവിടെ തുടങ്ങുന്നു. ഈ യാത്ര ഇവിടെ അവസാനിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളെല്ലാം ആ യാത്രക്കൊപ്പം ചേരുന്നു. നിങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും. രാജ്യമൊട്ടാകെ ആഹ്ലാദത്തിലാണ്. ഇനിയും നിങ്ങളില്‍ നിന്നും മെഡലുകള്‍ പ്രതീക്ഷിക്കുന്നു. മഹത്തരമായ കാര്യങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ’. റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്ക് കാര്‍ സമ്മാനിച്ച വേളയില്‍ സച്ചിന്‍ പറഞ്ഞ വാക്കുകളാണിവ. റിയോയില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, വെങ്കലം നേടിയ ഗുസ്തി […]

ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡര്‍

ലഹരിക്കെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡര്‍

കൊച്ചി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡറാകും. തിരുവനന്തപുരത്തെത്തിയ സച്ചിന്‍ പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചതായി അറിയിച്ചത്. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി എല്ലാ വിധ സഹകരണങ്ങളും സച്ചിന്‍ വാഗ്ദാനം ചെയ്തു. സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനുവേണ്ടിയുള്ള സമഗ്രമായ പദ്ധതിക്കാണ് ഇവര്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇളംപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രതിനിധികളെ കണ്ടെത്താനുള്ള ശ്രമത്തിനു പിന്തുണ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി […]

ഇതിഹാസ താരം സച്ചിന്റെ കാല്‍ തൊട്ട് വന്ദിച്ച് യുവരാജ് സിംഗ്

ഇതിഹാസ താരം സച്ചിന്റെ കാല്‍ തൊട്ട് വന്ദിച്ച് യുവരാജ് സിംഗ്

വിശാഖപട്ടണം: തന്റെ നൂറാം മത്സരത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍ തെട്ട് വന്ദിച്ച് യുവരാജ് സിംഗ്. ഞായറാഴ്ച വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിന് ശേഷമാണ് സണ്‍റൈസ് ഹൈദരാബിദിന്റെ താരമായ യുവരാജ് സച്ചിന്റെ കാല്‍തൊട്ടു വന്ദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതിന് മുന്‍പും യുവി സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കാല്‍തൊട്ട് വന്ദിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2014 ജുലായില്‍ എംസിസിയുടെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോര്‍ഡ്‌സില്‍ നടന്ന എംസിസി ഇലവനും റെസ്റ്റ് ഓഫ് ദി […]

സച്ചിനെ മറികടക്കാനൊരുങ്ങി കുക്ക്

സച്ചിനെ മറികടക്കാനൊരുങ്ങി കുക്ക്

ഹെഡിങ്‌ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാനൊരുങ്ങി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ അലിസ്റ്റര്‍ കുക്ക്. ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയാണ് സച്ചിനെ മറികടന്ന് കുക്ക് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005 ലാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയത്. തന്റെ മുപ്പത്തിരണ്ടാം പിറന്നാളിന് ദിവസങ്ങള്‍ ശേഷിക്കെയായിരുന്നു സച്ചിന്‍ പതിനായിരം റണ്‍സ് ക്ലബ്ബിലെത്തിയത്. കുക്ക് കഴിഞ്ഞ ഡിസംബറിലാണ് മുപ്പത്തിയൊന്നാം പിറന്നാള്‍ […]

‘ആ നിമിഷം ഞങ്ങള്‍ക്കു മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു’; മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് സച്ചിന്‍

‘ആ നിമിഷം ഞങ്ങള്‍ക്കു മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു’; മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് സച്ചിന്‍

സമയം വൈകിയതിനാല്‍ റെയില്‍ ട്രാക്കുകള്‍ ക്രോസ് ചെയ്ത് പ്ലാറ്റ്‌ഫോമിലെത്താനും ദാദറിലേക്കു പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി. മുംബൈ: മരണം തലനാരിഴയ്ക്കു വഴിമാറിയ നിമിഷത്തെക്കുറിച്ച് വിവരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ റെയില്‍വേ പോലീസ് സംഘടിപ്പിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കായുള്ള ബോധവ്തകരണ പരിപാടിയില്‍ പങ്കെടുമ്പോഴായിരുന്നു കുട്ടിക്കാലത്തെ അനുഭവത്തെക്കുറിച്ച് സച്ചിന്‍ വിവരിച്ചത്. 11-ാം വയസ് മുതല്‍ ഞാന്‍ മുംബൈയിലെ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചിരുന്നു. ആ സമയത്താണ് ട്രെയിനില്‍നിന്നു ചാടിയിറങ്ങാനും ഓടിക്കയറാനും പരിശീലിച്ചത്. ഒരിക്കല്‍ ഞങ്ങള്‍ ആറേഴുകുട്ടികള്‍ ചേര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ […]

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിന് ടിക്കറ്റ് ലഭിക്കുന്ന വെബ്‌സൈറ്റ് തകരാറില്‍

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിന് ടിക്കറ്റ് ലഭിക്കുന്ന വെബ്‌സൈറ്റ് തകരാറില്‍

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കുന്ന വെബ്‌സൈറ്റ് തകരാറിലായതായി റിപ്പോര്‍ട്ട്. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഈ മാസം 14 ന് ആരംഭിക്കുന്ന ടെസ്റ്റിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് വെബ്‌സൈറ്റ് തകരാറിലായത്. വന്‍തോതില്‍ ആളുകള്‍ വെബ്‌സൈറ്റിലേക്ക് ടിക്കറ്റിനായി ലോഗിന്‍ ചെയ്തതോടെയാണ് വെബ് സൈറ്റ് തകരാറിലായതെന്നാണ് സൂചന. ന്തൊയാലും ആരാധകര്‍ക്ക കടുത്ത നിരാശയാണ് . വലിയ പ്രതീക്ഷയോടെയാണ് കായിക പ്രമികല്‍ ഈ മത്സരത്തെ നോക്കി കമ്ടിരുന്നത്.