സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് സുപ്രീംകോടതി

സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹാറ കമ്പനിയുടെ വസ്തുവകകള്‍ വിറ്റഴിച്ച് നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സുപ്രീംകോടതിയുടെ നിര്‍ദേശം. സഹാറയുടെ രണ്ടു കമ്പനികള്‍ നിക്ഷേപകരില്‍ നിന്നു വാങ്ങിയ പണം പലിശസഹിതം തിരിച്ചുകൊടുക്കണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. റോഷന്‍ ലാല്‍ എന്ന സാധാരണ നിക്ഷേപകന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) നല്‍കിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകള്‍ പുറത്തു വരാന്‍ വഴിതുറന്നത്. […]