സെയ്ഫ് അലിഖാന്-കരീന ദമ്പതികളുടെ കുഞ്ഞ് തൈമുര്‍ അലിഖാന്റെ പേരിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. സ്വേച്ഛാധിപതിയായ രാജാവിന്റെ പേര് കുഞ്ഞിനിട്ടതില്‍ പ്രതിഷേധിച്ച് ട്വിറ്ററിലും മറ്റും വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി സെയ്ഫ് അലിഖാന് രംഗത്ത്. സെയ്ഫിന്റെ പ്രതികരണം: കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തുന്നത്. അപ്പോള്‍ അവര്‍ക്ക് എന്തും പറയാം. ചിലപ്പോള്‍ അത് അങ്ങേയറ്റം മോശമാകാറുമുണ്ട്.തൈമുറിന്റെ […]
സാധാരണ പ്രസവകാലമടക്കുമ്പോള് ബോളിവുഡ് നടിമാര്‍ ക്യാമറയ്ക്കും പൊതുപരിപാടികളില്‍ നിന്നും മാറിനില്‍ക്കുകയാണ് പതിവ്. എന്നാല്‍ കരീന അതില്‍ നിന്നൊക്കെ വ്യത്യസ്തയാകുകയാണ്. സിനിമയില്‍ ഇല്ലെങ്കിലും ഫോട്ടോഷൂട്ടും ഫാഷന്‍ ഷോയുമായി കരീന ഇപ്പോഴും നിറഞ്ഞുനില്ക്കുന്നു. ഇതില്‍ എല്ലാ പിന്തുണയും നല്കി ഭര്‍ത്താവ് സെയ്ഫ് അലിഖാനും കരീനയ്ക്കൊപ്പമുണ്ട്. പ്രമുഖ മാസികയ്ക്ക് വേണ്ടി ഈയിടെ രാജകീയമായ ഫോട്ടോഷൂട്ട് ആണ് കരീനയും സെയ്ഫും നടത്തിയത്. രാജകീയമായ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി കഴിഞ്ഞു.
കൊച്ചി: കൊച്ചിയിലെ ആയുര്‍വേദ സ്പായിലെ ഉച്ഛത്തിലുള്ള പാട്ട് വെയ്ക്കല്‍ കാരണം സെയ്ഫ് അലിഖാന് ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി. ഫോര്‍ട്ട് കൊച്ചിയില്‍ ‘ഷെഫ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അക്ഷയ് കുമാര്‍ നായകവേഷത്തില്‍ എത്തിയ എയര്‍ലിഫ്റ്റിന് ശേഷം, മലയാളി സംവിധായകന് രാജാകൃഷ്ണ മേനോന് ഒരുക്കുന്ന ചിത്രമാണ് ഷെഫ്. പത്മപ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ്ങിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനില്‍ നിന്നും മുന്‍കൂര്‍ അനുമതി തേടിയിരുന്നു. ഷൂട്ടിങ്ങിനായി ലൊക്കേഷനിലെത്തിയപ്പോള്‍ വില്ലനായത് ആയുര്‍വേദ സ്പായില്‍ […]
ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്.നായികയായല്ല,ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു.കരീന മറ്റ് നായകന്മാര്ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. അതേപോലെ സെയ്ഫും മറ്റു നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും.എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് […]