17കാരിയോട് പരാജയപ്പെട്ടു; താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണിൽ നിന്ന് സെയ്ന പുറത്ത്

17കാരിയോട് പരാജയപ്പെട്ടു; താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണിൽ നിന്ന് സെയ്ന പുറത്ത്

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ സൈ​ന നെ​ഹ്‌​വാ​ളി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. 17 വ​യ​സു​കാ​രി​യാ​യ ജ​പ്പാ​ന്‍റെ സ​യാ​കാ ത​കാ​ഹാ​ഷി​യാ​ണ് സൈ​ന​യെ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 21-16, 11-21, 14-21. ആ​ദ്യ ഗെ​യിം 21-16ന് ​നേ​ടി​യ ശേ​ഷ​മാ​ണു സൈ​ന പ​ത​റി​യ​ത്. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ജാ​പ്പ​നീ​സ് കൗ​മാ​ര​താ​രം തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഗെ​യി​മു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 48 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നൊരു പ്രണയക്കഥ; അവര്‍ വിവാഹിതരാകുന്നു

ഹൈദരാബാദ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് മത്സരത്തിന്റെ ആവേശത്തിന് പുറമെ ഒരു പ്രണയക്കഥയും പുറത്തു വരുന്നു. കോര്‍ട്ടില്‍ നിന്ന് മത്സര വീര്യം മാറ്റിവെച്ച് അവര്‍ വിവാഹവേദിയിലേക്ക് കൈപിടിച്ചു കയറാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28), പി.കശ്യപ് (32) എന്നിവരാണ് ഒരു പുതിയ ജീവിതത്തിന് തുടക്കമിടുന്നത്. ഡിസംബര്‍ 16 ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സല്‍ക്കാരം നടത്തും. കഴിഞ്ഞ പത്ത് […]

സൈന നെഹ്‌വാളിന് വെങ്കലം; മെഡല്‍ നേട്ടത്തോടൊപ്പം ചരിത്രവും കുറിച്ച് ഇന്ത്യ

സൈന നെഹ്‌വാളിന് വെങ്കലം; മെഡല്‍ നേട്ടത്തോടൊപ്പം ചരിത്രവും കുറിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് ഏറ്റുമുട്ടിയാണ് സൈന മെഡല്‍ നേടിയത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. ചരിത്രക്കുതിപ്പിന്റെ സെമിഫൈനലിലാണ് സൈന വിരമമിട്ടത്. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി. ഒളിംപിക് വെള്ളിമെഡല്‍ ജേതാവു കൂടിയായ പി.വി. സിന്ധു രണ്ടാം സെമി പോരാട്ടത്തില്‍ ഇറങ്ങുന്നുണ്ട്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ (21-11, 16-21, 21-14) തായ്‌ലന്‍ഡിന്റെ […]

ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍; 36 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സൈന ബാഡ്മിന്റനില്‍ സെമിയില്‍

ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍; 36 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സൈന ബാഡ്മിന്റനില്‍ സെമിയില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍നേട്ടം. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ നേടിയത്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 31 മെഡലുകളായി. ഗെയിംസിന്റെ എട്ടാംദിനം കാര്യമായ മെഡല്‍ നേട്ടമില്ലാത്ത ഇന്ത്യയ്ക്ക് അശ്വാഭ്യാസത്തിലെ വെള്ളി മെഡല്‍ ആശ്വാസമായി. 1982നു ശേഷം ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. […]

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനമില്ല; പ്രതിഷേധവുമായി സൈന നെഹ്‌വാള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനമില്ല; പ്രതിഷേധവുമായി സൈന നെഹ്‌വാള്‍

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്നും പിതാവിന്റെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ലിസ്റ്റില്‍ നിന്നും പിതാവിന്റെ പേര് ഒഴിവാക്കിയ കാര്യം തന്നോട് നേരത്തെ പറഞ്ഞില്ലെന്നും ഗെയിംസ് വില്ലേജില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും സൈന ട്വിറ്ററില്‍ വ്യക്തമാക്കി. Saina Nehwal ✔@NSaina Surprise to see that when we started from India for commonwealth games 2018 my father was […]

സൈനയെ തോല്‍പ്പിച്ച് പി.വി സിന്ധു ഇന്ത്യന്‍ സൂപ്പര്‍ സീരീസ് സെമിയില്‍

സൈനയെ തോല്‍പ്പിച്ച് പി.വി സിന്ധു ഇന്ത്യന്‍ സൂപ്പര്‍ സീരീസ് സെമിയില്‍

ഡല്‍ഹി : ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചു പിവി സിന്ധു സെമിയിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ആവേശകരമായ മത്സരത്തില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്.21-16,22-20 നായിരുന്നു റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവിന്റെ ജയം. ഇന്ന് നടക്കുന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത പോരാട്ടമാണ് നടന്നത്. അവസാന […]

മരിച്ച ജവാന്മാരുടെ കുടുംബത്തിന് ആശ്വാസമായി സൈന നെഹ്‌വാള്‍ ആറ് ലക്ഷം രൂപ ധനസഹായം നല്‍കും

മരിച്ച ജവാന്മാരുടെ കുടുംബത്തിന് ആശ്വാസമായി സൈന നെഹ്‌വാള്‍ ആറ് ലക്ഷം രൂപ ധനസഹായം നല്‍കും

ഡല്‍ഹി: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ധനസഹായം.ഇതിനായി താരം ആറു ലക്ഷം രൂപയാണ് ചിലവാക്കുക. ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് പണം നല്‍കുക. ഓരോ ജവാന്മാരുടെയും കുടുംബത്തിനും 50,000 രൂപ വീതം നല്‍കും. അവര്‍ക്കു നേരിട്ട ദുരന്തത്തില്‍ വേദനയുണ്ടെന്നും ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരാനാണ് ആറു ലക്ഷം ആശ്വാസധനമായി നല്‍കുന്നതെന്നും സൈന പറഞ്ഞു. നമുക്കു സുരക്ഷയൊരുക്കാന്‍ പോരാടുന്ന ഭടന്മാരോട് ഏറെ ബഹുമാനമുണ്ട്. അവരുടെ ജീവന്‍ ഇനി […]

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍പീ: സൈന നെഹ്‌വാളിന് കിരീടം

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍പീ: സൈന നെഹ്‌വാളിന് കിരീടം

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്റ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് കിരീടം. ഫൈനലില്‍ തായ്‌ലന്റിന്റെ പോന്‍പാവെ ചോച്ചുവാങിനെയാണ് സൈന പരാജയപ്പെടുത്തിയത്. പത്തൊന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഫൈനല്‍ കളിച്ച തായ്‌ലണ്ടിന്റെ പോന്‍പാവെ ചോച്ചുവാങിനെ ഭാഗ്യം തുണച്ചില്ല. ആദ്യ ഗെയിമില്‍ 115 ന് മുന്നിട്ട് നിന്ന ശേഷമാണ് തായ്‌ലന്റ് താരത്തിന് മത്സരത്തിലെ മേധാവിത്വം നഷ്ടമായത്. തന്റെ അനുഭവ സമ്പത്തുകൊണ്ട് കളിയിലേക്ക് തിരിച്ചുവന്ന സൈന 22-20 ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. 17-16 […]

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍പീ : സൈന നെഹ്‌വാള്‍ ഫൈനലില്‍

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍പീ : സൈന നെഹ്‌വാള്‍ ഫൈനലില്‍

സരവാക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒന്നാം സീഡുമായ സൈന നെഹ്‌വാള്‍ മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ്പ്രീയുടെ ഫൈനലില്‍ കടന്നു. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന സെമിയില്‍ ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ സൈന അനായാസം കീഴടക്കി. ആദ്യ ഗെയിമില്‍ 21-13നും രണ്ടാം ഗെയിമില്‍ 21-10നും അഞ്ചാം സീഡായ യിപ് പരാജയപ്പെട്ടു. ഫൈനലില്‍ തായ്‌ലന്റിന്റെ ചോച്ചുവാങ്ങാണ് സൈനയുടെ എതിരാളി. സീഡില്ലാ താരമായ ചോച്ചുവാങ്ങ് സെമിയില്‍ രണ്ടാം സീഡ് ഹോങ്കോങ്ങിന്റെ ച്യുങ് നാനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ട […]

സൈന നെഹ്‌വാള്‍ ഐഒസിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗം

സൈന നെഹ്‌വാള്‍ ഐഒസിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് മറ്റൊരു അംഗീകാരം കൂടി. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗമാണ് സൈന ഇനി. ഐഒസി തലവന്‍ തോമസ് ബാച്ചാണ് ഈ വിവരം സൈനയെ അറിയിച്ചത്. അമേരിക്കന്‍ ഐസ്‌ഹോക്കി താരം ആഞ്ചല റുഗെരിയോ യാണ് അത്‌ലെറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷ. 19 അംഗങ്ങളുള്ള അത്‌ലെറ്റ്‌സ് കമ്മീഷന്റെ അടുത്ത മീറ്റിംഗ് നവംബര്‍ ആറാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.