‘താമര’ റിലീസ് ചെയ്തു; സലീം കുമാറിന്റെ ശക്തമായ കഥാപാത്രം

‘താമര’ റിലീസ് ചെയ്തു; സലീം കുമാറിന്റെ ശക്തമായ കഥാപാത്രം

സലീം കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഹൃസ്വ ചിത്രം താമര റിലീസ് ചെയ്തു. ചിത്രം ജൂണ്‍ പത്തിനാണ് റിലീസ് ചെയ്തത്. സലീം കുമാര്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി എന്നിവരുടെ സമൂഹമാധ്യമ പേജിലൂടെയാണ് താമര പുറത്തിറക്കിയത്. ഹാഫിസ് മുഹമ്മദ്ദ് ആണ് സംവിധാനം. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലുള്ളതു പോലെ ശക്തമായ കഥാപാത്രമായി സലീംകുമാര്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളുടെയും സഹോദരിമാരുള്ള ഓരോ സഹോദരന്മാരുടെയും കഥയാണിത്. വിവിധ ഹൃസ്വ ചലച്ചിത്ര മേളകളില്‍ […]

അരണ്ട വെളിച്ചത്തില്‍ കിന്നാരത്തുമ്പിയും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല; ഈ പുസ്തകം വായിക്കുന്നത് വരെ: ഷക്കീലയെക്കുറിച്ചുള്ള സലീം കുമാറിന്റെ കുറിപ്പ് വൈറല്‍

അരണ്ട വെളിച്ചത്തില്‍ കിന്നാരത്തുമ്പിയും മറ്റു സിനിമകളും കണ്ടപ്പോഴും കാമ മോഹിനിയായ ഒരു യുവതി എന്നതിലപ്പുറം അവരെ കണ്ടിരുന്നില്ല; ഈ പുസ്തകം വായിക്കുന്നത് വരെ: ഷക്കീലയെക്കുറിച്ചുള്ള സലീം കുമാറിന്റെ കുറിപ്പ് വൈറല്‍

കൊച്ചി: വീട്ടുകാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ പതിനാറാം വയസ്സില്‍ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശരീരം വില്‍ക്കാന്‍ തയാറായ നടിയാണ് ഷക്കീല. പിന്നീട് വെളളിത്തിരയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഹോട്ട് താരമായി മാറി. വാക്കുകളില്‍ ഷക്കീല ജീവിതം എഴുതിയപ്പോള്‍ നെറ്റിചുളിക്കാതെ വായിക്കുകയാണ് മലയാളി. ജോയിഷ് ജോസ് തയാറാക്കി നടന്‍ സലീംകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷക്കീലയുടെ ആത്മകഥ വീണ്ടും ചര്‍ച്ചയാകുന്നത്. ജീവിതത്തില്‍ അവര്‍ക്ക് നേരിട്ട ചതികളുടെയും സങ്കടങ്ങളുടെയും തുറന്നെഴുത്താണ് ഈ അത്മകഥയെന്ന് കുറിപ്പ് പറയുന്നു. ‘സിനിമയില്‍ നിന്നുകിട്ടിയ ചെക്കുകളെല്ലാം അമ്മയെ […]

‘ഇന്ന് അറുത്താല്‍ നാളെ ഹര്‍ത്താല്‍’; കണ്ണൂര്‍ കൊലപാതകങ്ങള്‍ക്കെതിരെ സലീം കുമാര്‍

‘ഇന്ന് അറുത്താല്‍ നാളെ ഹര്‍ത്താല്‍’; കണ്ണൂര്‍ കൊലപാതകങ്ങള്‍ക്കെതിരെ സലീം കുമാര്‍

കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് സലീം കുമാര്‍.’വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദര്‍ശധീരന്മാരെ കണ്ണൂരിലല്ലാതെ ഈ സാക്ഷര കേരളത്തില്‍ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല. ഞാന്‍ എന്റെ സ്വന്തം നാടിനേക്കാള്‍ കണ്ണൂരിലെ ജനങ്ങളെ സ്‌നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവര്‍ , സ്‌നേഹസമ്പന്നരാണവര്‍, നിഷ്‌കളങ്കരാണവര്‍. പക്ഷേ താന്‍ അന്തമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി , അന്യനെ കൊലകത്തിക്കിരയാക്കാന്‍ മടിയില്ലാത്തവരായി മാറുമ്പോള്‍ മുകളില്‍ പറഞ്ഞ ഇവരുടെ എല്ലാ നന്മകളും തകര്‍ന്നടിയുന്നു’വെന്ന് സലീം കുമാര്‍ പറയുന്നു. […]

സംഘടനയെ ബഹുമാനിക്കുന്നു; അമ്മയില്‍ തുടരും, ജനറല്‍ബോഡിയില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടെന്ന് നടന്‍ സലിംകുമാര്‍

സംഘടനയെ ബഹുമാനിക്കുന്നു; അമ്മയില്‍ തുടരും, ജനറല്‍ബോഡിയില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടെന്ന് നടന്‍ സലിംകുമാര്‍

സംഘടനയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും അമ്മയില്‍ തുടരുമെന്നും നടന്‍ സലിംകുമാര്‍. തന്റെ രാജി വൈകാരിക പ്രതികരണമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ജഗദീഷ് എന്ത് കൊണ്ടാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് വീട്ടിലാണ്. അതുകൊണ്ട് ഇക്കാര്യം അറിയില്ലെന്നും സലിംകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളില്‍ ഇനി പ്രതികരിക്കാനില്ല. രാജി കത്ത് നല്‍കി എന്നത് വസ്തുതയാണ്. രാജി ലഭിച്ചില്ല എന്ന് പ്രസിഡന്റ് എന്തുകൊണ്ടാണ് പറഞ്ഞത് എന്നറിയില്ല. എല്ലാവരുമായും നല്ല […]