ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം (വീഡിയോ)

ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം (വീഡിയോ)

വിപണിയില്‍ മികച്ച ഫോണ്‍ ഏതെന്നുള്ള മത്സരം എപ്പോഴും നിലനില്‍ക്കുന്നതാണ്. ഒാരോരുത്തരും ഇഷ്ടപ്പെടുന്ന ഫോണുകള്‍ അവര്‍ക്ക് മികച്ചതായിരിക്കും. എന്നാല്‍ ഇവിടെയിതാ രണ്ടു കമ്പനികള്‍ തമ്മില്‍ പോരിനു തയ്യാറെടുക്കുന്നു വെറും പരസ്യത്തിലൂടെ. ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിക്കുന്ന സാംസങിന്റെ പുതിയ പരസ്യം. 2007ല്‍ ഐഫോണ്‍ ആരാധകനായ ഒരാള്‍ 2017 എത്തുമ്പോള്‍ സാംസങ് ഉപഭോക്താവാകുന്നതാണ് പരസ്യത്തിലൂടെ പറയുന്നത്. എത്രത്തോളം ഒരു ബ്രാന്‍ഡിനെ താഴ്ത്തിക്കെട്ടാം അത്രത്തോളം അവര്‍ അതിന് മുതിര്‍ന്നിട്ടുണ്ട്. 2017ല്‍ പുറത്തിറക്കിയ ഐഫോണിലുള്ള പല പ്രത്യേകതകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാംസങ് […]

സാംസംങ് ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം

സാംസംങ് ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം

വ്യാപക പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഗ്യാലക്‌സി നോട്ട് 7 വില്‍പന നിര്‍ത്തിവെക്കേണ്ടിവന്ന സാംസങിന് വീണ്ടും ചീത്തപേരുണ്ടാക്കാന്‍ ഒരു റിപ്പോര്‍ട്ട് കൂടി മാധ്യമങ്ങളില്‍ വിന്നിരുന്നു. സാംസംങ് ഫോണ്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിച്ചു. സംഭവം വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. 2013ല്‍ പുറത്തിറങ്ങിയ സാംസങ് ഗ്രാന്‍ഡ് ഡ്യുയോസ് ഫോണാണ് ഒരു ഇന്‍ഡൊനീഷ്യന്‍ സ്വദേശിയുടെ പോക്കറ്റില്‍ നിന്ന് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് അയാള്‍ താഴെ വീഴുന്നതും. മറ്റൊരാളുടെ സഹായത്തോടെ തീപിടിച്ച ഷര്‍ട്ട് ഊരിയെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഈ […]

ഈ തീരുമാനം ഗ്യാലക്‌സി ട8നെ തകര്‍ക്കുമോ?

ഈ തീരുമാനം ഗ്യാലക്‌സി ട8നെ തകര്‍ക്കുമോ?

ആഢംബര ഫോണുകളുടെ പ്രൗഡിയുള്ള സ്‌ക്രീന്‍ തുടങ്ങി അസൂയയുണ്ടാക്കുന്ന പല ഫീച്ചറുകളുമായാണ് സാംസങ് ഗ്യാലക്‌സി ട8 വിപണിയിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെറ്റില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടു പുതിയ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മിച്ചുവെങ്കിലും പക്ഷെ, തങ്ങളുടെ ഡിസൈനര്‍മാര്‍ എടുത്ത ഒരു തീരുമാനം ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ചോര്‍ത്ത് കമ്പനി മേധാവികള്‍ ടെന്‍ഷനിലാണ്. ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ആണു വില്ലന്‍. കൃത്യമായി പറഞ്ഞാല്‍ അതു വയ്ക്കാന്‍ തങ്ങളുടെ ഡിസൈനര്‍മാരും മറ്റും കണ്ടുപിടിച്ച സ്ഥലം നേരത്തെ വന്ന ഊഹാപോഹങ്ങള്‍ ശരിവച്ച്, ട8ലും, ട8 പ്ലസിലും പിന്‍ക്യാമറയ്ക്കടുത്തേക്കാണ് […]

ട്രാക്കിങ് ഇരട്ട ക്യാമറയുമായി സാംസങ് വരുന്നു

ട്രാക്കിങ് ഇരട്ട ക്യാമറയുമായി സാംസങ് വരുന്നു

ഗ്യാലക്‌സി നോട്ട് 7നു നേരിട്ട ദുരന്തത്തിനു ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു ശ്രമിക്കുകയാണ് സാംസങ് . സാംസങ് അടുത്ത നാളുകളില്‍ സമര്‍പ്പിച്ച പേറ്റന്റ് കാണിക്കുന്നത് കമ്പനി ട്രാക്കിങ് (അനങ്ങുന്ന വസ്തുവിനെ പിന്തുടരുക) ശേഷിയുള്ള ഇരട്ട ക്യാമറയാണ്. ഈ ഇരട്ട ക്യാമറ ഐഫോണ്‍ 7പ്ലസിലും എല്‍ജി ജി5ലും കണ്ടതു പോലെ തന്നെ രണ്ടു ഫോക്കല്‍ ലെങ്ത് ഉള്ളതായിരിക്കും. മുന്‍പിലും പശ്ചാത്തലത്തിലുമുള്ള വസ്തുക്കള്‍ ഫോട്ടോയില്‍ വ്യക്തതയോടെ പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ക്യാമറയുടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് കൊറിയയില്‍ ഫയല്‍ ചെയ്ത 37 പേജുള്ള […]

വിപണി തിരിച്ചു പിടിക്കാന്‍ സാംസങ്

വിപണി തിരിച്ചു പിടിക്കാന്‍ സാംസങ്

  നോട്ട് 7 നു ശേഷം പുതിയ മോഡല്‍ മൊബൈലുകളുമായി സാംസങ്ങ് വീണ്ടും. നോട്ട് 7  വിപണിയില്‍ കനത്ത പരാജയമായിരുന്നു. ഗാലക്‌സി എ ശ്രേണിയില്‍ പെട്ട വെള്ളവും പൊടിയും അകത്ത് കയറില്ലാത്ത മൂന്ന് മോഡല്‍ മൊബൈലുകള്‍ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പ്രധാന മോഡലായ ഗാലക്‌സി എസ്സിന് പകരം എ3, എ5, എ7 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമറയടങ്ങുന്ന എ3, എ5, എ7 ഫോണുകള്‍ക്ക് യഥാക്രമം 4.7,5.2, 5.7 ഇഞ്ച് ഡിസ്‌പ്ലേയാണുണ്ടാവുക. […]

കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗാലക്‌സി എ5 വിപണിയില്‍

കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗാലക്‌സി എ5 വിപണിയില്‍

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എ5 വിപണിയിലേക്ക്. ആകര്‍ഷകമായ കറുപ്പ്, ഗോള്‍ഡ്, പിങ്ക്, നീല എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 26,200 രൂപയാണ് ഇവയുടെ വിലയെന്നാണ് സൂചന. സാംസങ്ങ് ഗാലക്‌സി എ5 (2017)ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സിനോസ് 7880 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഈ പുതിയ ഫോണിലുണ്ടായിരിക്കുമെന്നാണ് സൂചന 3,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനെ കരുത്തുറ്റതാക്കുന്നത്. 16 എംപി […]

ആപ്പിളിനെ പിന്നിലാക്കി വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ്ങ്

ആപ്പിളിനെ പിന്നിലാക്കി വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ്ങ്

ഇന്ത്യന്‍ വിപണിയില്‍ വീണ്ടും സാംസങ്ങിന്റെ ആധിപത്യം. ഇന്ത്യയില്‍ ഈ വര്‍ഷം വിറ്റ സ്മാര്‍ട്ട് ഫോണുകളുടെ 28.52 ശതമാനവും സാംസങ്ങ് ഫോണുകളാണെന്ന് ഓണ്‍ലൈന്‍ വിപണി നിരീക്ഷകരായ ക്യാഷ്ഫീയാണ് പറഞ്ഞിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ആപ്പിളിന്റെ ഐഫോണ്‍ ആണ് .വിപണി വിഹിതം 14.87 ശതമാനം. തൊട്ടു പിന്നില്‍ മോട്ടോ ഫോണുകളാണ് 10.75 ശതമാനം ആണ് ഇതിന്റെ വിപണി വിഹിതം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗ്യാലക്‌സി ഗ്രാന്റ് ഡ്യൂസ് I9082 ആണ്. രണ്ടാം സ്ഥാനത്ത് മോട്ടോ ജി 16ജിബിയാണ്. പിന്നില്‍ […]

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം ആപ്പിളിന്; സാംസങ്ങ് പട്ടികയിലില്ല

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം ആപ്പിളിന്; സാംസങ്ങ് പട്ടികയിലില്ല

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് ആഗോള വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കൂടുതല്‍ നേട്ടം.ലാഭവിഹിതത്തില്‍ 91 ശതമാനവും ആപ്പിളിനാണ് ലഭിച്ചതെന്ന് സ്റ്റാര്‍ട്ടജി അനലറ്റിക്‌സ് റിപ്പോര്‍ട്ട് പറയുന്നു.സെപ്തംബറില്‍ അവസാനിച്ച മൂന്നാം പാദഫലത്തില്‍ 900 കോടി യുഎസ് ഡോളറാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വഴിയുണ്ടായ ലാഭം. കൂടുതല്‍ ലാഭമുണ്ടാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ 850 കോടി യുഎസ് ഡോളര്‍ പ്രവര്‍ത്തന ലാഭവുമായി ആപ്പിള്‍ ആണ് ഒന്നാം സ്ഥാനത്ത്.20 കോടി യുഎസ് ഡോളളിന്റെ നേട്ടവുമായി ഹുവായ് രണ്ടാം സ്ഛാനത്തെത്തിയപ്പോള്‍,വിവോയും ഒപ്പോയും മൂന്നും നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കുറഞ്ഞ […]

വളയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള പദ്ധതിയുമായി സാംസങ്ങ്;ഡിസൈന്‍ പുറത്തായി

വളയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള പദ്ധതിയുമായി സാംസങ്ങ്;ഡിസൈന്‍ പുറത്തായി

നോട്ട് 7 ന്റെ പൊട്ടിത്തെറി മൂലം വന്‍ നഷ്ടമുണ്ടായ സാഹചര്യത്തില്‍ വളയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സാംസങ്ങ്.കൊറിയന്‍ ബൗദ്ധിക സ്വത്തവകാശ ഓഫീസില്‍ സാംസങ് പുതിയ സ്മാര്‍ട്ട്‌ഫോണിനായുള്ള പേറ്റന്റ് നല്‍കിയതായാണ് വിവരം. സാംസങ് ഫോണിന്റെ ഡിസൈന്‍ സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഗ്യാലക്‌സിക്ലബ് എന്ന സൈറ്റിലാണ് സാംസങ്ങിന്റെ പുതിയ ഫോണിന്റെ ഡിസൈന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. സെമിഓട്ടോമാറ്റിക്കലി ഫോണ്‍ വളയ്ക്കാനും തുറക്കാനും സാധിക്കുമെന്ന് പാറ്റന്റ് അപേക്ഷയില്‍ കമ്പനി പറയുന്നു. സെക്കന്‍ഡറി ഡിസ്‌പ്ലേയും ഫോണിലുണ്ടാകും. ഫോണ്‍ വളച്ചുവെക്കുന്ന സമയത്ത് സെക്കന്‍ഡറി ഡിസ്‌പ്ലേ ആക്ടിവേറ്റ് […]

സാംസങിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനത്ത് റെയ്ഡ്

സാംസങിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനത്ത് റെയ്ഡ്

സിയൂള്‍: സ്മാര്‍ട്‌ഫോണുകളുടെയും,ടിവികളുടെയും,മെമ്മറി ചിപ്പുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളിലൊരാളായ സാംസംങിന്റെ ദക്ഷിണകൊറിയയിലെ ആസ്ഥാനത്ത് റെയ്ഡ്.ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുങ്ഹീയുടെ വിശ്വസ്തയായ ചോയി സൂണ്‍സിലുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് നടത്തിയത്.റെയ്ഡ് നടന്ന വിവരം കമ്പനി സ്ഥിരീകരിച്ചു. ചോയിയുടെ ഉടമസ്ഥതയിലുള്ള ജര്‍മനിയിലെ കമ്പനിയിലേക്ക് അനധികൃതമായി 31ലക്ഷം ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണു കേസ്. അതേസമയം ഗാലക്‌സി നോട്ട് 7 സ്മാര്‍ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സാംസംങിന് ഈ റെയ്ഡ് തിരിച്ചടിയായി. ഭരണത്തില്‍ ചോയി അനധികൃതമായി […]

1 2 3