അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു.സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്. കേരളത്തിലെ തോട്ടപ്പള്ളി കുടുംബാഗങ്ങളാണ് ഇവരെന്ന് പി.ടി.ഐ […]

ജമ്മുകശ്മീരില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

ജമ്മുകശ്മീരില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

ഡെറാഡൂണ്‍: ജമ്മുകശ്മീരില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു. നവാഡ സ്വദേശിയായ സന്ദീപ് സിംഗ് റാവത്ത് (24) ആണ് കഴിഞ്ഞ ദിവസം കശ്മീരില്‍ വെടിയേറ്റു മരിച്ചത്. കശ്മീരിലെ തങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. നൂറു കണക്കിനാളുകള്‍ സന്ദീപിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് സന്ദീപ് സിംഗ് റാവത്ത്, ഗാര്‍വാള്‍ റൈഫിള്‍സിന്റെ ഭാഗമാകുന്നത്.