എല്ലിന്റെ പൊട്ടലൊന്നും പ്രശ്‌നമല്ല; ഒറ്റക്കയ്യില്‍ ബാറ്റുമായി കളിക്കളത്തില്‍; സഞ്ജുവിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

എല്ലിന്റെ പൊട്ടലൊന്നും പ്രശ്‌നമല്ല; ഒറ്റക്കയ്യില്‍ ബാറ്റുമായി കളിക്കളത്തില്‍; സഞ്ജുവിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

വയനാട്: രഞ്ജി ട്രോഫി മല്‍സരത്തിനിടെ, പരുക്കേറ്റിട്ടും വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി. ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയാണ് പരുക്കേറ്റ കൈയ്യുമായി സഞ്ജു ഇറങ്ങിയത്. ബോളര്‍മാരെ കൈവിട്ടു സഹായിക്കുന്ന കൃഷ്ണഗിരിയില്‍, കേരളം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതോടെയാണ് സഞ്ജു പതിനൊന്നാമനായി ക്രീസിലെത്തിയത്. കൈവിരലിലെ പൊട്ടല്‍ അവഗണിച്ച് ഒറ്റക്കൈ കൊണ്ടായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് സക്‌സേന എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ സഞ്ജു പുറത്താവുകയും ചെയ്തു. ഗ്രൂപ്പിലെ […]

പ്രണയസാഫല്യം; സഞ്ജു വി സാംസണും ചാരുലതയും ഇന്ന് വിവാഹിതരാകും

പ്രണയസാഫല്യം; സഞ്ജു വി സാംസണും ചാരുലതയും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളെജിലെ പഠനകാലത്താണ് സഞ്ജുവും ചാരുലതയും പ്രണയത്തിലായത്. ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നിങ്‌സിനും 27 റണ്‍സിനുമാണ് കേരളം വിജയം […]

പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍; ചാരത്ത് ഇനിമുതല്‍ ചാരു ഉണ്ടാകും

പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍; ചാരത്ത് ഇനിമുതല്‍ ചാരു ഉണ്ടാകും

ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും കുറഞ്ഞക്കാലയളവില്‍ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവരാണ്. ചെറിയ വയസില്‍ തന്നെ കായിക രംഗത്തേക്ക് ചുവടുവെക്കുന്ന താരങ്ങള്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. ഇത്രത്തില്‍ ക്രിക്കറ്റിലേക്ക് വന്ന മലയാളി താരം ശ്രീശാന്തിന് ശേഷം വീണ്ടും മലയാളികളുടെ അഭിമാനമായി എത്തിയ താരമാണ് സഞ്ജു സാംസണ്‍. മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ കുറിച്ച് പുതിയൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. താരം വിവാഹിതനാകാന്‍ പോവുകയാണ് എന്നാണ് വാര്‍ത്ത. ഏറെ നാളായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനി […]

സഞ്ജുവിന്റെ കിടിലന്‍ ഫ്‌ളൈയിങ് ക്യാച്ചില്‍ അന്തംവിട്ട് കാണികള്‍

സഞ്ജുവിന്റെ കിടിലന്‍ ഫ്‌ളൈയിങ് ക്യാച്ചില്‍ അന്തംവിട്ട് കാണികള്‍

മുംബൈക്കെതിരായ ഇന്നലത്തെ മത്സരത്തില്‍ സഞ്ജു വി സാംസണിന്റെ ഒരു ഗംഭീര ക്യാച്ച് എല്ലാവരെയും അദ്ഭുതപ്പെടുത്തി. ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് സഞ്ജുവിന്റെ ഈ ഫ്‌ളൈയിങ് ക്യാച്ചില്‍ പുറത്തായത്. ബെന്‍ സ്റ്റോക്കായിരുന്നു ബൗളര്‍. വിക്കറ്റ് കീപ്പറാണെങ്കിലും ബൗണ്ടറി ലൈനുകളിലും സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് നടത്താറ്. ബാറ്റിങ്ങില്‍ ആദ്യ നാളുകളില്‍ മിന്നല്‍ പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും പിന്നീടങ്ങോട്ട് സഞ്ജുവിന് ഫോം നിലനിര്‍ത്താനായില്ല. കണ്‍സിസ്റ്റന്‍സി തന്നെയാണ് സഞ്ജു ബാറ്റിങ്ങില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അഇങ്ങനെയൊക്കെയാണെങ്കിലും ഫീല്‍ഡിങ്ങില്‍ സഞ്ജു നൂറു ശതമനം സമര്‍പ്പണത്തോടെയാണ് മത്സരിക്കാറ്.

സഞ്ജുവിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന് 20 റണ്‍സിന്റെ വിജയം

സഞ്ജുവിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന് 20 റണ്‍സിന്റെ വിജയം

ബംഗളൂരു: സഞ്ജുവിന്റെ വെടിക്കെട്ട് മികവില്‍ ബംഗളൂരുവിനെതിരേ രാജസ്ഥാന് 20 റണ്‍സിന്റെ വിജയം. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരുവിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മലയാളി താരം സഞ്ജു സാംസണിന്റെ 92 റണ്‍സിന്റെ മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയത്. 45 പന്തില്‍ നിന്ന് 10 സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 92 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് വേണ്ടി നായകന്‍ കോഹ്‌ലിയും (57), മന്ദീപ് സിങ് […]

സഞ്ജുവിനെയും ബേസിലിനെയും വാനോളം പുകഴ്ത്തി മുന്‍ ഓസീസ് താരം

സഞ്ജുവിനെയും ബേസിലിനെയും വാനോളം പുകഴ്ത്തി മുന്‍ ഓസീസ് താരം

കൊച്ചി: മലയാളി ക്രിക്കറ്റര്‍മാരായ സഞ്ജു സാംസണിനെയും ബേസില്‍ തമ്പിയെയും വാനോളം പുകഴ്ത്തി മുന്‍ ഓസീസ് താരവും കേരള പരിശീലകനുമായ ഡേവ് വാട്‌മോര്‍. സഞ്ജുവിന് പൂര്‍ണ മികവ് പ്രകടിപ്പിക്കാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് വാട്‌മോര്‍ പറയുന്നു. ക്രിക്കറ്റ് ലോകത്ത് ബാറ്റിംഗില്‍ വിസ്‌ഫോടനം തീര്‍ക്കാന്‍ സഞ്ജുവിന് കഴിയുമെന്നും ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇതുവരെ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേരള പരിശീലകന്‍ അഭിപ്രായം തുറന്നുപറഞ്ഞത്. ബേസില്‍ […]

സഞ്ജുവിനെതിരെയുള്ള അന്വേഷണത്തിന് അച്ചടക്ക സമിതി രൂപീകരിച്ചു; ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷന്‍

സഞ്ജുവിനെതിരെയുള്ള അന്വേഷണത്തിന് അച്ചടക്ക സമിതി രൂപീകരിച്ചു; ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷന്‍

കൊച്ചി: കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേന്‍ അച്ചടക്ക സമിതി രൂപീകരിച്ചു.ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് കെസിഎ നിശ്ചയിച്ചിരിക്കുന്നത്.എസ് രമേശ്, പി രംഗനാഥന്‍, ഡി ശ്രീജിത്ത് എന്നിവരാണ് മറ്റ് അംഗങ്ങള്‍.ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജുവിന് കെസിഎ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മല്‍സരം നടക്കുന്നതിനിടെ സഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്നാണ് ആരോപണം.ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ച സഞ്ജു,വൈകിയാണ് […]

ക്രിക്കറ്റില്‍ എന്റെ പ്രചോദനം രാഹുല്‍ ദ്രാവിഡ് : സഞ്ജു

ക്രിക്കറ്റില്‍ എന്റെ പ്രചോദനം രാഹുല്‍ ദ്രാവിഡ് : സഞ്ജു

കല്യാണി(ബംഗാള്‍):ക്രിക്കറ്റ് കളിയില്‍ തനിക്ക് പ്രചോദനം നല്‍കുന്ന കളിക്കാരന്‍ രാഹുല്‍ ദ്രാവിഡ് ആണെന്ന് സഞ്ജു സാംസണ്‍. കൂടുതല്‍ മികച്ച രീതിയില്‍ കളിക്കാന്‍ ദ്രാവിഡ് നിര്‍ണായക സാന്നിദ്ധ്യമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2013 സീസണില്‍, അന്നു ടീമിന്റെ മെന്റര്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയോടെയാണ് ദേശീയ തലത്തില്‍ സഞ്ജുവിന്റെ ഉയര്‍ച്ച ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാഹുല്‍ ദ്രാവിഡ് കോച്ച് ആയിരുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടിയാണ് സഞ്ജു കളക്കാനിറങ്ങിയത്. ”അദ്ദേഹത്തില്‍ നിന്നു ഞാന്‍ ഒരുപാട് പഠിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ […]