സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

സത്യ നടെല്ല മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒയായി ഇന്ത്യന്‍ വംശജനായ സത്യ നടെല്ലയെ നിയമിതനായി. മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു നടെല്ല.  ജോണ്‍ തോംപ്‌സണാണ് പുതിയ ചെയര്‍മാന്‍. മൈക്രോസോഫ്റ്റില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുളള നടെല്ല നിലവിലെ സിഇഒ സ്റ്റീവ് ബള്‍മര്‍ അടുത്തവര്‍ഷം വിരമിക്കാനിരിക്കാനിരിക്കെയാണ് സ്ഥാനമേറ്റെടുത്തത്. കമ്പനിയുടെ ആദ്യ സിഇഒ ബില്‍ ഗേറ്റ്‌സ് സാങ്കേതിക ഉപദേശകനായി തുടരും. മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു സത്യ നടെല്ല. ഹൈദരാബാദിലാണ് 46 കാരനായ  […]

മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

ലോക സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജന്‍ സത്യ നന്ദേലയെത്തുമെന്ന് സൂചന. അഞ്ചുമാസമായി നീണ്ടുനില്‍ക്കുന്ന പുതിയ സാരഥിക്കായുള്ള തിരച്ചിലിനൊടുവില്‍ കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംങ് തലവനെ തിരഞ്ഞെടുത്തെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്പനിയില്‍ നിന്നും പിരിയുന്ന സി.ഇ.ഒ സ്റ്റീവ് ബാല്‍മെറിനു പകരക്കാരനായാണ് സത്യ നന്ദേലയെത്തുന്നത്. എന്നാല്‍ കമ്പനി ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൈക്രോസോഫ്റ്റിന്റെ തുടക്കക്കാരിലൊരാളായ ബില്‍ ഗേറ്റ്‌സിന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും.എന്നാല്‍ ബില്‍ ഗേറ്റ്‌സ് ബോര്‍ഡ് അംഗമായി തുടരും. പകരം സ്വതന്ത്ര […]