സൗദി സ്വദേശിവത്കരണം: പഴുതുകള്‍ തേടി മൊബൈല്‍ കടയുടമകള്‍

സൗദി സ്വദേശിവത്കരണം: പഴുതുകള്‍ തേടി മൊബൈല്‍ കടയുടമകള്‍

റിയാദ്: മൊബൈല്‍ കടകളില്‍ പരിശോധന ശക്തമാക്കിയതോടെ നിയമലംഘനത്തിന്റെ ഭാഗമായുള്ള നടപടികളില്‍ നിന്നും രക്ഷനേടാന്‍ കടയുടമകള്‍ പുതിയ വഴികള്‍ തേടുന്നു. സെപ്റ്റംബര്‍ മുതല്‍ പൂര്‍ണ്ണമായും സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതിനാല്‍, പലരും കടകളുടെ പേരുതന്നെ മാറ്റുകയാണിപ്പോള്‍. മൊബൈല്‍ ഷോപ്പ് എന്നതിന് പകരം ഇലക്ട്രോണിക്ക് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം എന്ന പേരിലേക്ക് ലൈസന്‍സ് മാറ്റിയിരിക്കുകയാണ്. പേരുമാറ്റിയ കടകളുടെ അലമാരയില്‍ നിന്നും മൊബൈലുകള്‍ മാറ്റി പകരം ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളും വച്ചുകഴിഞ്ഞു. വാച്ച്, ടോര്‍ച്ച്, ഫാന്‍സി സാധനങ്ങള്‍ എന്നിവയൊക്കെ ഇവിടുത്തെ നിത്യ കാഴ്ച്ചയാണ്. കഴിഞ്ഞ […]

സൗദിയിലെ സ്വകാര്യ സര്‍വ്വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്‌സുകള്‍ രണ്ട് വര്‍ഷത്തേക്ക് അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

സൗദിയിലെ സ്വകാര്യ സര്‍വ്വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്‌സുകള്‍ രണ്ട് വര്‍ഷത്തേക്ക് അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

സൗദി അറേബ്യയിലെ സ്വകാര്യ സര്‍വ്വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തേക്ക് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അഹമദ് അല്‍ ഈസ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. തൊഴില്‍ വിപണിക്ക് ആവശ്യമായ കോഴ്‌സുകള്‍ കണ്ടെത്തും. ഇതിന് വിദഗ്ധ സമിതി പഠനം നടത്തും. അതിന് ശേഷം കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ചില കോഴ്‌സുകള്‍ക്ക് ഡിമാന്റ് ഉണ്ട്. അതിന് അനുമതി നല്‍കും. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ കോഴ്‌സുകളും […]

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറി; ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ആശംസകളും അംബാസഡര്‍ രാജാവിനെ അറിയിച്ചു

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറി; ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ആശംസകളും അംബാസഡര്‍ രാജാവിനെ അറിയിച്ചു

സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറി. അംബാസഡറായി ഔദ്യോഗിക നിയമനം നല്‍കുന്ന അധികാരപത്രമാണ് ലെറ്റര്‍ ഓഫ് ക്രെഡന്‍സ്. ഇന്നലെ ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് അംബാസഡര്‍ രാജാവിന് അധികാരപത്രം കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി 17ന് അംബാസഡറായി ചുമതല ഏറ്റെടുത്തെങ്കിലും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ലെറ്റര്‍ ഓഫ് ക്രെഡന്‍സ് കൈമാറിയിരുന്നില്ല. ഇന്നലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള പതിനൊന്ന് അംബാസഡര്‍മാര്‍ക്കൊപ്പമാണ് ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് […]

സൗദി മന്ത്രിസഭയില്‍ നിന്ന് പെട്രോളിയം മന്ത്രിയെ മാറ്റി; വന്‍ അഴിച്ചുപണി

സൗദി മന്ത്രിസഭയില്‍ നിന്ന് പെട്രോളിയം മന്ത്രിയെ മാറ്റി; വന്‍ അഴിച്ചുപണി

റിയാദ്: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. 20 വര്‍ഷമായി തുടരുന്ന പെട്രോളിയം മന്ത്രി അലി അല്‍ നെയ്മിയെ സൗദി അറേബ്യ മാറ്റി. മുന്‍ ആരോഗ്യ മന്ത്രി ഖാലിദ് അല്‍ ഫലേഹിനെയാണ് നയിമിക്ക് പകരം നിയമിച്ചിട്ടുള്ളത്. ഊര്‍ജം, വ്യവസായം, ഖനനം എന്നീ വകുപ്പുകള്‍ പെട്രോളിയം മന്ത്രാലയത്തിന് കീഴിലായിരിക്കും ഇനി മുതല്‍ പ്രവര്‍ത്തിക്കുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശനിയാഴ്ച്ചയാണ് ഇക്കാര്യം അറിയിച്ചത്. ഊര്‍ജം, ജലം, ഗതാഗതം, ആരോഗ്യം എന്നീ വകുപ്പകളിലെ മന്ത്രിമാരെയും സൗദി മാറ്റിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും […]

സൗദിയില്‍ പരിഷ്‌ക്കരിച്ച നിതാഖാത് രണ്ടാംഘട്ടം ഉടന്‍ പ്രഖ്യാപിക്കും; മലയാളികള്‍ ആശങ്കയില്‍

സൗദിയില്‍ പരിഷ്‌ക്കരിച്ച നിതാഖാത് രണ്ടാംഘട്ടം ഉടന്‍ പ്രഖ്യാപിക്കും; മലയാളികള്‍ ആശങ്കയില്‍

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടുളള നിതാഖാത് നിയമത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030യുടെ ഭാഗമായിട്ടായിരിക്കും നിതാഖാത്തിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുക. പ്രഖ്യാപനം നടത്തി അഞ്ച് മാസത്തിനകം പദ്ധതി നടപ്പാക്കും. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് 11. 7 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറക്കുന്നതിനാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വനിതകളുടെ തൊഴില്‍ പങ്കാളിത്തം […]

സൗദിയില്‍ എണ്ണ വില്‍പന പ്രതിസന്ധിയില്‍; ഇറക്കുമതി കുറഞ്ഞു

സൗദിയില്‍ എണ്ണ വില്‍പന പ്രതിസന്ധിയില്‍; ഇറക്കുമതി കുറഞ്ഞു

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വില്‍പനയില്‍ വന്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഉല്‍പാദനം കൂടിയിട്ടും കാര്യമായ വില്‍പന ലഭിക്കാത്തതിനാല്‍ സൗദിയിലെ എണ്ണ വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സൗദിയിലെ എല്ലാവിധ എണ്ണ ഉല്‍പന്നങ്ങള്‍ക്കും ആവശ്യകത കുറഞ്ഞതായാണ് പറയപ്പെടുന്നത്. റഷ്യയും ഇറാഖുമായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ സൗദിയുടെ മുഖ്യ എതിരാളികള്‍. ഇപ്പോള്‍ റഷ്യയും ഇറാഖും മികച്ച രീതിയില്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ചെന്നും എനര്‍ജി കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു. ബാരലിന് 30 ഡോളര്‍ എന്ന താഴ്ന്ന നിലയില്‍ നിന്ന് എണ്ണയുടെ […]

ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചു, സൗദിയില്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ വ്യാപകം; ആശങ്കയില്‍ മലയാളികള്‍

ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചു, സൗദിയില്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ വ്യാപകം; ആശങ്കയില്‍ മലയാളികള്‍

എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് നാനൂറോളം കമ്പനികളാണ് കടുത്ത പ്രതിസന്ധിയിലായത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്. ദമാം: സൗദി അറേബ്യ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നു. 18 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന കരാര്‍ മേഖലയില്‍ മലയാളികള്‍ ഏറെയാണ്. എണ്ണ വിലയിടിവ് സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിച്ചതോടെയാണ് സൗദി അറേബ്യ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളായ സൗദ് അരാംകോ, സാബിക്, റോയല്‍ കമ്മിഷന്‍ തുടങ്ങിയവര്‍ നൂറിലധികം വന്‍കിട പദ്ധതികളാണു നിര്‍ത്തിവച്ചത്. അവരില്‍ നിന്നു […]

നിതാഖാത് കാലാവധി ഇന്ന് അവസാനിക്കും ;പ്രവാസികള്‍ ആശങ്കയില്‍

നിതാഖാത് കാലാവധി ഇന്ന് അവസാനിക്കും ;പ്രവാസികള്‍ ആശങ്കയില്‍

നിതാഖാത് നിയമം നിര്‍ബന്ധമാക്കിക്കൊണ്ടുളള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പ്രവാസികള്‍ വീണ്ടും ആശങ്കയില്‍. പ്രഖ്യാപനങ്ങള്‍ പലതുണ്ടായെങ്കിലും, നാട്ടിലെത്തിയവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിയാത്തതിലുളള അമര്‍ഷവും ഇവര്‍ മറച്ചുവെയ്ക്കുന്നില്ല. തിങ്കളാഴ്ച മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള കര്‍ശന പരിശോധനകള്‍ ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് താമസം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഏഴ് മാസത്തെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്. നിയമം ലംഘിച്ചു താമസിക്കുന്നവര്‍ക്ക് പുറമ് നിയമലംഘകര്‍ക്ക് താമസമോ ജോലിയോ നല്കുന്ന സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും. […]