സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ സല്മാന് രാജാവിന്റെ നിര്‍ദേശം; നന്ദി അറിയിച്ച് മാതാപിതാക്കള്‍

റിയാദ്: ഈജിപ്തിലെ സയാമീസ് ഇരട്ടകളെ സൗദിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തി വേര്‍പെടുത്താന്‍ സല്മാന് രാജാവിന്റെ നിര്‍ദേശം. ശസ്ത്രക്രിയ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ വെച്ച് നടക്കും. ഈജിപ്തില്‍ പിറന്ന സയാമീസ് ഇരട്ടകളായ മിന്‍ഹ, മെയ് എന്നിവരെയാണ് സൗദി തലസ്ഥാനത്തു വെച്ച് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്താന്‍ സല്മാന് രാജാവ് നിര്‍ദേശം നല്‍കിയത്. മിന്‍ഹ, മെയ് എന്ന പരസ്പരം ഒട്ടിപ്പിടിച്ച ഇരട്ടകളെ കുടുംബത്തോടൊപ്പം റിയാദിലെത്തിച്ച് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയ ശേഷം വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താനാണ് രാജാവ നിര്‍ദേശിച്ചത്. തലസ്ഥാന […]