എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം; ഇടപാടുകാര്‍ ആശങ്കയില്‍

എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനുള്ള തീരുമാനം; ഇടപാടുകാര്‍ ആശങ്കയില്‍

എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടുവാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഇടപാടുകാര്‍ ആശങ്കയിലായി. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇടപാടുകാര്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നിരവധി പരിഷ്കാരങ്ങള്‍ക്ക് പിന്നാലെയാണ് എസ്.ബി.ഐ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുപത്തി നാലു മണിക്കൂറും ബാങ്കിംഗ് സേവനം ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ എ,ടി.എമ്മുകള്‍ ഇനി രാത്രികാലങ്ങളില്‍ അടച്ചിടാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. എ.ടി.എം […]

നേപ്പാളില്‍ ആദ്യത്തെ പൂര്‍ണ്ണ കടലാസ്‌രഹിത ബാങ്കിംങുമായി എസ്ബിഐ

നേപ്പാളില്‍ ആദ്യത്തെ പൂര്‍ണ്ണ കടലാസ്‌രഹിത ബാങ്കിംങുമായി എസ്ബിഐ

നേപ്പാളില്‍ ആദ്യമായി പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ച് എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയായ നേപ്പാള്‍ എസ്ബിഐ ആണ് മുഴുവനായും ഡിജിറ്റല്‍ ബാങ്കായി മാറിയത്. കാഠ്മണ്ഡുവിലാണ് ഈ ബാങ്ക്. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്. ക്യാഷ് ഡെപ്പോസിറ്റ്, പുതിയ അക്കൗണ്ട് തുടങ്ങല്‍, ഡെബിറ്റ് കാര്‍ഡ് വിതരണം, സ്‌ക്രീന്‍ തൊടുമ്പോള്‍ എടിഎമ്മും ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങളും തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഇന്‍ടച്ച് ബാങ്കിംഗ് വഴി ഈ സര്‍വീസുകള്‍ ലഭ്യമാവുന്നതാണ്. ഈ […]

അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും

അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും

തിരുവനന്തപുരം: അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും. എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിന് പിന്നാലെ മറ്റ് നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായാണ് സേവനം തടസപ്പെടുന്നത്. മെയ് 6,13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ നിശ്ചലമാകുക. രാത്രി 11.30 മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെയാണ് ഇടപാടുകള്‍ തടസപ്പെടുക. ഡേറ്റ ലയനം ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ശാഖകളിലെ ഇടപാടുകളെ […]

ബാങ്ക് ലയനം: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

ബാങ്ക് ലയനം: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്തവരെ പിരിച്ചുവിടാന്‍ തുടങ്ങി. സ്റ്റേറ്റ് ബാങ്് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെയാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ സ്ഥിരം ജീവനക്കാരെ അംഗീകരിച്ചതിനുശേഷം താല്‍ക്കാലിക ജീവനക്കാരായിട്ടുള്ളവരെ പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്. ഹൗസ് കീപ്പിങ്ങ് കം പ്യൂണ്‍ തസ്തികകളിലായി സംസ്ഥാനത്ത് മൊത്തം ആയിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരാണുള്ളത്.ഇതില്‍ ബാങ്കുമായി തര്‍ക്കം നിലനില്‍ക്കുന്ന 900 ജീവനക്കാരെ നിലനിര്‍ത്തിയ ശേഷം ബാക്കി 250 പേരെയാണ് പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്. മിക്കവരും എട്ടുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുയാണ് .ഇവരില്‍ ഏറെയും […]

എസ്ബിഐ പലിശ നിരക്ക് കുറച്ചു

എസ്ബിഐ പലിശ നിരക്ക് കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശയില്‍ നിരക്ക് കുറച്ചത് പ്രതിഫലിക്കും.

എസ്ബിഐ ജീവനക്കാര്‍ക്ക് ഇനി ‘വീട്ടിലിരുന്നും ജോലി’ ചെയ്യാം

എസ്ബിഐ ജീവനക്കാര്‍ക്ക് ഇനി ‘വീട്ടിലിരുന്നും ജോലി’ ചെയ്യാം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ടു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ ഡിവൈസ് വഴി ജോലി ചെയ്യാനുള്ള പ്ലാറ്റ് ഫോം ഇതിനായി ബാങ്ക് വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ കമ്പ്യൂട്ടിങ് ടെക്‌നോളജിയാണ് വീട്ടിലിരുന്നും ജോലി ചെയ്യുന്നതിന് തയ്യാറാക്കിയിട്ടുള്ളത്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ക്രോസ് സെല്‍, മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കരുതുന്നത്. വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കുന്നതോടെ ജീവനക്കാരുടെ ജോലിക്ഷമത […]

സ്റ്റേ​റ്റ് ബാ​ങ്ക് ല​യ​നം മാ​ര്‍​ച്ച് ക​ഴി​ഞ്ഞ്

സ്റ്റേ​റ്റ് ബാ​ങ്ക് ല​യ​നം മാ​ര്‍​ച്ച് ക​ഴി​ഞ്ഞ്

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും (ബിഎംബി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ലയിപ്പിക്കുന്നത് അടുത്ത ധനകാര്യ വര്‍ഷത്തേക്കു നീളും. എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചതാണിത്. ലയനം സംബന്ധിച്ച ഗവണ്‍മെന്‍റ് വിജ്ഞാപനം ഇനിയും ഉണ്ടാകാത്തതു മൂലമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ബിഎംബിയുമാണ് എസ്ബിഐയില്‍ ലയിപ്പിക്കുക. ലയനത്തിന് അനുമതി ലഭിച്ചാലും ധനകാര്യവര്‍ഷത്തിന്‍റെ അവസാന ത്രൈമാസത്തില്‍ അതു നടപ്പാക്കല്‍ എളുപ്പമല്ലെന്ന് ഭട്ടാചാര്യ പറഞ്ഞു.

എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന പലിശനിരക്ക് കുറച്ചു

എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന പലിശനിരക്ക് കുറച്ചു

ന്യൂഡല്‍ഹി: എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന വായ്പാ പലിശനിരക്ക്  കുറച്ചു. എസ്ബിഐ അടിസ്ഥാന പലിശനിരക്ക് 0.9 ശതമാനം കുറച്ചതോടെ നിലവിലുള്ള 8.9 ശതമാനം ഇതോടെ 8 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും. നിക്ഷേപങ്ങള്‍ക്കുള്ള പലിശയും ഇതനുസരിച്ച് കുറയും. ഇന്ന് മുതല്‍ ഈ നിരക്കുകള്‍ നിലവില്‍ വന്നു. യൂണിയന്‍ ബാങ്കും പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട് .65 മുതല്‍ 0.9 ശതമാനത്തിന്റെ കുറവാണ് യൂണിയന്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളും ഇതേ […]

എസ് ബി ഐ മൂന്നുവര്‍ഷം കൊണ്ട് എഴുതിത്തള്ളിയത് 40000 കോടിരൂപ

എസ് ബി ഐ മൂന്നുവര്‍ഷം കൊണ്ട് എഴുതിത്തള്ളിയത് 40000 കോടിരൂപ

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം എഴുതിത്തള്ളിയത് നാല്‍പതിനായിരം കോടി രൂപയുടെ കിട്ടാക്കടം. എന്നാല്‍ വന്‍തുക കടം വാങ്ങിയവര്‍ ആരെന്ന് വ്യക്തമാക്കാന്‍ എസ്.ബി.ഐ തയ്യാറല്ല. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ 2013-2014 സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 10,378 കോടി രൂപയാണ്. 2014-15ല്‍ 15,509 കോടിയും, 2015-16ല്‍ 13,588 കോടി രൂപയും എഴുതിത്തള്ളി. ഒരു കോടിയിലധികം രൂപയുടെ കിട്ടാക്കടം ബാങ്കിനെ […]

പണത്തിന്റെ ക്ഷാമത്തിന് രണ്ടു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകും: എസ്ബിഐ

പണത്തിന്റെ ക്ഷാമത്തിന് രണ്ടു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകും: എസ്ബിഐ

ന്യൂഡല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഫെബ്രുവരിയോടെ പരിഹരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണവിഭാഗത്തിന്റെ വിലയിരുത്തല്‍. നോട്ടുക്ഷാമം മാസങ്ങള്‍ നീളില്ലെന്നാണ് എസ്.ബി.ഐ.യുടെ ‘എക്കോറാപ്’ പഠനറിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ വിവിധ സെക്യൂരിറ്റിപ്രസ്സുകളില്‍ രാപകലില്ലാതെ നടക്കുന്ന അച്ചടി കണക്കിലെടുക്കുമ്പോള്‍ അസാധുവാക്കിയ നോട്ടിന്റെ 50 ശതമാനം ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് ‘എക്കോറാപ്’ കണക്കുകൂട്ടുന്നത്. ജനുവരിയോടെ 75 ശതമാനം വിതരണത്തിനെത്തും. ഫെബ്രുവരി അവസാനത്തോടെ 78-88 ശതമാനം നോട്ട് വിതരണത്തിനുണ്ടാവും. ഡിസംബര്‍ അവസാനത്തോടെ പുതിയ 500 രൂപാ നോട്ടുകള്‍ […]