സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സി.അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സി.അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സി.അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍.  തിരുവനന്തപുരം സായിയിലെ താരമാണ് അഭിനവ്. 10.97 സെക്കന്റിലാണ് അഭിനവ് ഒന്നാമതെത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജനാണ് സ്വര്‍ണം. നാട്ടിക ഫിഷറീസ് സ്കൂളിലെ താരമാണ് ആന്‍സി. 100 മീറ്റര്‍  സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ മുഖ്താര്‍ ഹസനാണ് സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ താരമാണ് മുഖ്താര്‍ ഹസന്‍. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌നേഹ ജേക്കബിനാണ് സ്വര്‍ണം. കൊല്ലം സായിയിലെ താരമാണ് സ്‌നേഹ. മീറ്റില്‍ സ്‌നേഹയുടെ […]

സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം; ചാന്ദ്‌നിക്കും അഭിഷേകിനും ഡബിള്‍

സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം; ചാന്ദ്‌നിക്കും അഭിഷേകിനും ഡബിള്‍

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1,500ലും അനുമോള്‍ക്ക് സ്വര്‍ണം. നേരത്തെ 3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ പാലക്കാട് കല്ലടിക്കോട് സി. ചാന്ദ്‌നിക്ക് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിഷേക് മാത്യുവും സ്വര്‍ണം നേടി. ഇരുവരുടെയും […]

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അപര്‍ണയും ആന്‍സ്റ്റിനും വേഗമേറിയ താരങ്ങളായി

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അപര്‍ണയും ആന്‍സ്റ്റിനും വേഗമേറിയ താരങ്ങളായി

പാലാ: അറുപത്തൊന്നാമത് സ്‌കൂള്‍ കായിക മേളയില്‍ കോഴിക്കോടിന്റെ അപര്‍ണയും തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിനും വേഗമേറിയ താരങ്ങളായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്ററിലാണ് അപര്‍ണ റോയ് സ്വര്‍ണ്ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അപര്‍ണ. 12.49 സെക്കന്റിലാണ് അപര്‍ണ ഫിനിഷ് ചെയ്തത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം സായ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍സ്റ്റിന്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശ്ശൂരിനാണ് സ്വര്‍ണ്ണം. നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനാണ് […]

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് മീനച്ചിലാറിന്റെ തീരത്ത് തുടക്കം; ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് മീനച്ചിലാറിന്റെ തീരത്ത് തുടക്കം; ആദ്യ സ്വര്‍ണം പാലക്കാടിന്

പാ​ലാ:   61ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് തു​ട​ക്കമായി. പാലക്കാട് ജില്ലക്കാണ് ആദ്യ സ്വര്‍ണം.  സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്താണ് റെക്കോർഡോടെ സ്വര്‍ണം നേടിയത്. ഈ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിച്ച ശേഷം നടന്ന ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡ് പിറന്നുവെന്ന പ്രത്യേകതയുമുണ്ട്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് ഈയിനത്തിൽ വെള്ളി. പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ 2800 താരങ്ങളാണ് പുതിയ ഉയരവും വേഗവും തേടുക.  പാ​ലാ മു​നി‍​സി​പ്പ​ല്‍ […]

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് രണ്ട് സ്വര്‍ണം

ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് രണ്ട് സ്വര്‍ണം

പുണെ: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോളിനാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോഴിക്കോട് പുല്ലൂരംപാറ സ്‌കൂളിലെ വിദ്യാഥിനിയായ ലിസ്ബത്ത് 12.68 മീറ്റര്‍ ദൂരം പിന്നിട്ടു. ഇതേ ഇനത്തില്‍ പി.വി വിനി വെള്ളി നേടി. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമായ വിനി മറികടന്ന് 12.55 മീറ്ററാണ്. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ് അനന്തുവാണ് കേരളത്തിന് രണ്ടാം സ്വര്‍ണം സമ്മാനിച്ചത്. തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ഥിയായ അനന്തുവിന് ഈ […]

62 ാം ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് പുണെയില്‍ തുടക്കം:കിരീട പ്രതീക്ഷയില്‍ കേരളം

62 ാം ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് പുണെയില്‍ തുടക്കം:കിരീട പ്രതീക്ഷയില്‍ കേരളം

പുണെ: 62 ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പുണയില്‍ തുടക്കം.പുണെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണ മല്‍സരങ്ങള്‍. നേരത്തേ വ്യത്യസ്ത പ്രായപരിധിയിലുള്ളവര്‍ക്ക് ഒരേ വേദിയില്‍ ഒരേദിവസങ്ങളില്‍ ഒന്നിച്ചാണ് മീറ്റ് നടത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം മീറ്റ് മൂന്നായി വിഭജിച്ചു. 19 വയസ്സില്‍ത്താഴെ പ്രായമുള്ള (സീനിയര്‍) ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളും മത്സരം പുണെയില്‍ നടക്കുമ്പോള്‍ 17 വയസ്സില്‍ താഴെയുള്ളവരുടെ (ജൂനിയര്‍) മത്സരം ഹൈദരാബാദില്‍ നടക്കും. […]

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ആദ്യ സ്വര്‍ണം എറണാകുളത്തിന്

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ആദ്യ സ്വര്‍ണം എറണാകുളത്തിന്

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ മല്‍സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. ആദ്യ സ്വര്‍ണം എറണാകുളത്തിനാണ് ലഭിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ ബിപിന്‍ ജോര്‍ജാണ് സ്വര്‍ണം നേടിയത്. മീറ്റിലെ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണമാണ് നിലവിലെ ചാംപ്യന്മാരായ എറണാകുളം ജില്ലയ്ക്ക് ലഭിച്ചത്. രണ്ടു സ്വര്‍ണവുമായി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് ഒപ്പത്തിനൊപ്പമുണ്ട്. പാലക്കാടിന്റെ സി.ബബിത മീറ്റ് റെക്കോര്‍ഡിടുന്നതിനും കായികോത്സവത്തിന്റെ ആദ്യദിനം സാക്ഷിയായി. സീനിയര്‍ […]

സ്‌കൂള്‍ കായികമേള: ഉത്തേജക പരിശോധനയില്ല, മരുന്നടിച്ചതായുള്ള സൂചനകള്‍ പുറത്തുവരുന്നു

സ്‌കൂള്‍ കായികമേള: ഉത്തേജക പരിശോധനയില്ല, മരുന്നടിച്ചതായുള്ള സൂചനകള്‍ പുറത്തുവരുന്നു

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഉത്തേജക മരുന്ന് പരിശോധന ഉണ്ടായിരിക്കില്ലെന്ന് ദേശീയ ഉത്തേജക  വിരുദ്ധ ഏജന്‍സി (നാഡ). ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പരിശോധനക്കായി കേരളത്തിലേക്ക് വരില്ലെന്ന വിവരം ഔദ്യോഗികമായി നാഡ അധികൃതര്‍ അറിയിച്ചു. വ്യക്തിഗത ചാമ്പ്യന്മാരെ കണ്ടെത്തുന്ന 100 മീറ്റര്‍ ഓട്ടമത്സരം നടക്കാനിരിക്കെയാണ് മഹരാജാസ് സ്‌റ്റേഡിയത്തിലെ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ നിന്ന് ഉപയോഗം കഴിഞ്ഞ സിറിഞ്ചുകളും മരുന്ന് കുപ്പികളും കണ്ടെടുത്തത്.നാഡയുടെ പരിശോധന ഉറപ്പുവരുത്തേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് പറഞ്ഞു.കായികമേളയുടെ സംഘാടന സമിതിയെ ഇമെയില്‍ മുഖേനയാണ് […]