കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി,ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിലും പുനലൂര്‍ […]

എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് പരിഗണിച്ചും സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 14 ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലേർട്ടും നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴ […]

അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മുക്കം ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ വി ബാബുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. കോഴിക്കോട് റൂറൽ എസ്പിയുടെയും താമരശേരി ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിലായിരിക്കും അന്വേഷണം. അധ്യാപകർ എഴുതിയ ഉത്തരക്കടലാസുകൾ ഫോറൻസിക് പരിശോധക്ക് അയക്കും. അതേസമയം, സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. നീലേശ്വരം സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് […]

അധ്യാപകന്റെ ക്രമക്കേട്; വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്, ഇല്ലെന്ന് വിദ്യാർത്ഥികൾ

അധ്യാപകന്റെ ക്രമക്കേട്; വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്, ഇല്ലെന്ന് വിദ്യാർത്ഥികൾ

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിൽ വിദ്യാർത്ഥികൾക്ക് പകരം അധ്യാപകൻ പരീക്ഷയെഴുതുകയും ഉത്തരക്കടലാസിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്.ചില വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അധ്യാപകൻ തിരുത്തലുകളും കൂട്ടിച്ചേർക്കലും നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിദ്യാർത്ഥികളോടാണ്  വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 10 ന് നടക്കുന്ന സേ പരീക്ഷയ്‌ക്കൊപ്പമാണ് ഇവരോട് വീണ്ടും പരീക്ഷ എഴുതാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. അതേ സമയം വീണ്ടും പരീക്ഷ എഴുതാൻ തയ്യാറല്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. പെട്ടെന്ന് പരീക്ഷ […]

സ്‌കൂൾ വികസന ഫണ്ട് ദുരുപയോഗം; പ്രധാനാധ്യാപകർക്കെതിരെ അച്ചടക്ക നടപടി

സ്‌കൂൾ വികസന ഫണ്ട് ദുരുപയോഗം; പ്രധാനാധ്യാപകർക്കെതിരെ അച്ചടക്ക നടപടി

സ്‌കൂൾ വികസനത്തിനായി ഫണ്ട് വിനിയോഗിക്കാത്ത ഹെഡ്മാസ്റ്റർമാർക്കെതിരെ അച്ചടക്ക നടപടി വരുന്നു. സർക്കാർ ഉത്തരവുണ്ടായിട്ടും സ്‌കൂളിന്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്താൻ സ്‌കൂൾ ഫണ്ട് വിനിയോഗിക്കാത്ത യു.പി, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്കെതിരെയാണ് നടപടി. ലഭ്യമായ ഫണ്ടു പോലും സ്‌കൂൾ പുരോഗതിക്കായി ഉപയോഗിക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുടെ സ്‌പെഷ്യൽ ഫീസ് അക്കൗണ്ടുകളിലുള്ള തുക സ്‌കൂൾ നവീകരണത്തിനായി ഉപയോഗിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു […]

പ്രൊഫ.എം.എ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

പ്രൊഫ.എം.എ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം: പ്രൊഫ.എം.എ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ രംഗത്ത്. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ നിയന്ത്രണം ഒറ്റകുടക്കീഴിലാക്കാനുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയാണ് പ്ലസ്ടു അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറി മേഖലയെ പ്രത്യേകമായി നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ നിലപാട്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം ആറിന് കേരള ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇതടക്കം കമ്മീഷന് […]

കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു […]

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ്പ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും യോഗത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

സര്‍ക്കാര്‍ കണക്ക് തെറ്റ്; മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്

സര്‍ക്കാര്‍ കണക്ക് തെറ്റ്; മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്

തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍ 2984 പേര്‍ മാത്രം. കോളം പൂരിപ്പിക്കാത്തവരെയും ജാതി ഉപേക്ഷിച്ചവരെയും കണക്കില്‍പ്പെടുത്തി. ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കണക്ക്. ജാതിയും മതവും വേണ്ടെന്ന് വെച്ച് സ്‌കൂള്‍ പ്രവേശനം നേടിയവര്‍ ഒന്നേകാല്‍ ലക്ഷം പേരുണ്ടെന്നായിരുന്ന വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക്. എന്നാല്‍ ഇത് തെറ്റാണെന്ന് പല സ്കൂളുകളും വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര-തീരമേഖലയിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചു. മൂന്ന് […]