രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 27 പൈസ കുറഞ്ഞ് 68.83 രൂപയായി. ആഗോള വിപണികളിലെല്ലാം ഡോളര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനൊടപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക് നയിച്ചു എന്നാണ് സൂചന. ബുധനാഴ്ച ഡോളറിനെതിരെ 68.56 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് നഷ്ടത്തില്‍ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 150 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയത് 2013 […]

ട്രംപിന്റെ ജയം: ഡോളറിന്റെ മൂല്യം ഇടിഞ്ഞു; ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തി

ട്രംപിന്റെ ജയം: ഡോളറിന്റെ മൂല്യം ഇടിഞ്ഞു; ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഫലസൂചനകള്‍ വന്നതുമുതല്‍ ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തി. രാജ്യന്തര വിപണിയില്‍ ഡോളര്‍ മൂല്യം ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നിലമെച്ചപ്പെടുത്തി ഓഹരി വിപണികളിലും നിക്ഷേപകര്‍ ട്രംപിന്റെ വിജയ സൂചനകളോട് അനുകൂലമായല്ല പ്രതികരിച്ചത്. വാള്‍സ്ട്രീറ്റ് വിപണി അഞ്ച് ശതമാനവും ഏഷ്യന്‍ വിപണികള്‍ അതിലേറെയും തുടക്കത്തില്‍ തകര്‍ന്നു. ഷാങ് ഹായ്, ഹോങ്കോങ്, ജപ്പാന്‍ […]

ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു

ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 101.90 പോയന്റ് ഉയര്‍ന്ന് 28179.08ലും നിഫ്റ്റി 15.90 പോയന്റ് നേട്ടത്തില്‍ 8708.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1674 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1179 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഓഹരി വിപണിയില്‍ അപ്രതീക്ഷ കുതിപ്പ്

ഓഹരി വിപണിയില്‍ അപ്രതീക്ഷ കുതിപ്പ്

ഓഹരി വിപണിയില്‍ അപ്രതീക്ഷ കുതിപ്പ്. സെന്‍സെക്‌സ് 400ലെറെ പോയന്റാണ് ഉയര്‍ന്നത്. 461 പോയന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് 27,991 ല്‍ എത്തിയത്. 135 പോയന്റ് നേട്ടത്തില്‍ നിഫ്റ്റി 8656 ഉം കടന്നു. ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, അരബിന്ദോ ഫാര്‍മ തുടങ്ങിയവയുടെ നേട്ടത്തിലാണ് സൈക്കോളജിക്കല്‍ ലെവലായ 8600 ന് നിഫ്റ്റി അനായാസം ഭേദിച്ചത്. ബാങ്കിങ് ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയവയില്‍പ്പെടുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപകര്‍ കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചു. എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, […]

22 സ്ഥാപനങ്ങളിലെ ഓഹരി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍, ലക്ഷ്യം 56,500 കോടി രൂപ സമാഹരണം

22 സ്ഥാപനങ്ങളിലെ ഓഹരി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍, ലക്ഷ്യം 56,500 കോടി രൂപ സമാഹരണം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 56,500 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 22 സ്ഥാപനങ്ങളിലെ ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിക്കന്‍ ഒരുങ്ങുന്നത്. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,  ഭാരത് എര്‍ത്ത് മൂവേഴ്‌സ്,  സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ,  ലിസ്റ്റ് ചെയ്യാത്ത കമ്പനിയായ സിമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികളാകും വിറ്റഴിക്കുക. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 49 ശതമാനത്തിന് താഴെയാക്കി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.  അതേസമയം, ലിസ്റ്റ് ചെയ്യാത്ത […]

വിപണിക്ക് മുന്നേറ്റം; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

വിപണിക്ക് മുന്നേറ്റം; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

ഡോളറുമായുള്ള വിനിമയത്തില്‍ 16 പൈസ താഴ്ന്ന് 67.21 എന്ന നിരക്കില്‍ എത്തി. മൂന്നാഴ്ചയ്ക്കുള്ളില്‍ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ഇറക്കുമതിക്കാരും ബാങ്കുകളും അമേരിക്കന്‍ കറന്‍സിയില്‍ കൂടുതല്‍ ആവശ്യം പ്രകടിപ്പിച്ചതാണ് രൂപയ്ക്ക് വിനയായത്. വെള്ളിയാഴ്ച രൂപയ്ക്ക് 24 പൈസ നഷ്ടത്തില്‍ 67.05ലാണ് വിനിമയം അവസാനിപ്പിച്ചത്.

ദീര്‍ഘകാലത്തില്‍ നല്ല റിട്ടേണിന് മിഡ് കാപ് മ്യൂച്വല്‍ ഫണ്ടുകള്‍

ദീര്‍ഘകാലത്തില്‍ നല്ല റിട്ടേണിന് മിഡ് കാപ് മ്യൂച്വല്‍ ഫണ്ടുകള്‍

കൊച്ചി: ഓഹരി വിപണിയില്‍നിന്നുള്ള വരുമാനം വേണം; പക്ഷേ ഗവേഷണം നടത്തി നിക്ഷേപം നടത്താനുള്ള സമയമില്ല. ഇതിനു പോം വഴിയുണ്ട്, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ഓഹരി നിക്ഷേപത്തിനുള്ള ആകര്‍ഷകമായ ഒരു ഓപ്ഷനാണ് എസ്‌ഐപി. ഓരോ മാസവും നിശ്ചിത തുക നിക്ഷേപം നടത്തുകയാണ് ഈ രതിയില്‍. ഇതുവഴി ഓഹരിയുടെ ശരാശരി വാങ്ങല്‍ ചെലവു കുറച്ചുകൊണ്ടുവരുവാന്‍ സഹായിക്കുന്നു. ഓഹരി വിപണിയില്‍ വില താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നു. മറിച്ചു വില ഉയരുമ്പോള്‍ ലഭിക്കുന്ന യൂണിറ്റുകളുട എണ്ണം കുറയുന്നു. […]

ഓഹരി വിപണിയില്‍ കുതിപ്പ്

ഓഹരി വിപണിയില്‍ കുതിപ്പ്

മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്ന് 23,400നു മുകളിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 134 പോയിന്റ് ഉയര്‍ന്ന് 7121ല്‍ എത്തി. റിസര്‍വ് ബാങ്ക് പുതിയ അവലോകന നയം പ്രഖ്യാപിക്കുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. സൂചിക ഇന്നലെ 152.30 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്.എം.സി.ജി, ബാങ്കിംഗ്, ഐ.ടി, റിയാലിറ്റി, ടെക്‌നോളജി, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളെല്ലാം ഇന്ന് മുന്നേറ്റത്തിലാണ്. മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. എന്നാല്‍ യു.എസ് […]

ഓഹരി വിപണിയില്‍ ഇടിവ്

ഓഹരി വിപണിയില്‍ ഇടിവ്

ഓഹരി വിപണിയില്‍ വന്‍ ഇടിവ്. അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റവതരണത്തിനിടെ ഓഹരിവിപണി ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സില്‍ 550പോയിന്റിന്റെ ഇടിവുണ്ടായി. ബജറ്റവതരണം ആരംഭിച്ചപ്പോള്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണനം നടന്ന ഓഹരിവിപണി, ഉച്ചയോടെ 550 പോയിന്റ് ഇടിഞ്ഞ് 22558 പോയിന്റിലെത്തുകയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍, ഐടി, ഓട്ടോമൊബേല്‍, ടെലകോം കമ്പനികളുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതാണ് ഇടിവിന് കാരണം.