ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ശശി തരൂര്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ശശി തരൂര്‍

ആര്‍ക്കെങ്കിലും ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരെ തടയാന്‍ പാടില്ല, പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. തിരുവനന്തപുരം: എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ശശി തരൂര്‍ എംപി. ശബരിമലയില്‍ തുടരുന്ന പാരമ്പര്യം തുടരണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുെട നിലപാട്. എന്നാല്‍ വ്യക്തിപരമായി അതിനെതിരാണ്. ആചാരങ്ങളും പാരമ്പര്യങ്ങളും കാലത്തിന് അനുസരിച്ച് മാറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും ശശി തരൂര്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന […]

സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ചിന് വിസമ്മതം; കേസ് പോലീസിന് തന്നെ കൈമാറി

സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ചിന് വിസമ്മതം; കേസ് പോലീസിന് തന്നെ കൈമാറി

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണം നടത്താന്‍ െ്രെകംബ്രാഞ്ച് വിസമ്മതിച്ചു. കൂടുതലായി ഒന്നും അന്വേഷിക്കാനില്ലെന്നാണ് െ്രെകംബ്രാഞ്ചിന്റെ നിലപാട്. കേസ് ഡല്‍ഹി പോലീസിന്റെ സൗത്ത് ഡിസ്ട്രിക്ടിനുതന്നെ അവര്‍ കൈമാറുകയും ചെയ്തു. ഇരുവിഭാഗങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതായും സൂചനയുണ്ട്. സരോജിനി നഗര്‍ സ്‌റ്റേഷനിലെ പോലീസാണ് ഇനി കേസ് അന്വേഷിക്കുക. കേസ് െ്രെകംബ്രാഞ്ചിന് കൈമാറി മൂന്നുദിവസം കഴിഞ്ഞിട്ടും അന്വേഷണം അവര്‍ തുടങ്ങിയിരുന്നില്ല. ഒടുവില്‍ ശനിയാഴ്ച രാത്രിയാണ് െ്രെകംബ്രാഞ്ച് കേസ് മടക്കി നല്‍കിയത്. […]

തരൂരുമായി അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകനെ സുനന്ദ പുഷ്‌ക്കര്‍ ഭീഷണിപ്പെടുത്തി?

തരൂരുമായി അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകനെ സുനന്ദ പുഷ്‌ക്കര്‍ ഭീഷണിപ്പെടുത്തി?

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ഖലീജ് ടൈംസ് ലേഖകന്റെ മുഖത്ത് മദ്യം ഒഴിക്കുമെന്ന് പറഞ്ഞു സുനന്ദ ഭീഷണിപ്പെടുത്തിയതായാണ് പരാതി.  ശശി തരൂരുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. ദുബൈയില്‍ ഒരു സ്വകാര്യ വിരുന്നിനിടെയാണ് സുനന്ദ പുഷ്‌കര്‍ ഖലീജ് ടൈംസിന്റെ മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയോടെ പെരുമാറിയത്. നേരത്തെ അനുമതി വാങ്ങിയാണ് ലേഖകന്‍ തരൂരുമായി അഭിമുഖത്തിനെത്തിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന് നേരെ താന്‍ മദ്യം ഒഴിച്ചിട്ടുണ്ടെന്നും , അത് താങ്കളുടെ നേരെ ചെയ്യില്ലെന്ന് കരുതുന്നുണ്ടോയെന്നുമായിരുന്നു സുനന്ദയുടെ ചോദ്യം. പരിഭ്രമിച്ച് […]

സുബ്രഹ്മണ്യസ്വാമിയുടെ ആരോപണത്തിനെതിരെ ശശി തരൂര്‍

സുബ്രഹ്മണ്യസ്വാമിയുടെ ആരോപണത്തിനെതിരെ ശശി തരൂര്‍

മക്കളെ സംരക്ഷിക്കാന്‍ പദവി ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രസഹമന്ത്രി ശശി തരൂര്‍. യുഎഇയില്‍ ജയിലിലായ മകനെ രക്ഷിക്കാനായി ഒരു കേന്ദ്രമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനാണ് ശശിതരൂരിന്റെ വിശദീകരണം. തെളിവുണ്ടെങ്കില്‍ മന്ത്രി ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് യു എ ഇയില്‍ ജയിലിലായ മകനെ രക്ഷിക്കാന്‍ ഒരു കേന്ദ്രമന്ത്രി പദവി ഉപയോഗിച്ചെന്നായിരുന്നു ആരോപണം. കേന്ദ്രമന്ത്രിസഭയില്‍ പ്രധാന ചുമതലവഹിക്കുന്ന ആളാണ് ഇതെന്നും മൂന്ന് ദിവസത്തിനകം തെളിവുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ മന്ത്രിയുടെ പേര് […]