ഷഹ്‌ലയുടേയും നവനീതിന്റേയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ തീരുമാനം

ഷഹ്‌ലയുടേയും നവനീതിന്റേയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ തീരുമാനം

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നൽകാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് പത്ത് ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചത്. നവംബർ 20നായിരുന്നു സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റത്. തനിക്ക് പാമ്പു കടിയേറ്റെന്ന് വിദ്യാർത്ഥിനി പറഞ്ഞെങ്കിലും അധ്യാപകർ കാര്യമായി എടുത്തില്ല. വളരെ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ […]