ഉദ്യോഗസ്ഥര്‍ രണ്ട് തരമെന്ന യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു; രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍മീഡിയ

ഉദ്യോഗസ്ഥര്‍ രണ്ട് തരമെന്ന യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു; രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍മീഡിയ

കൊച്ചി: കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ്  യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്.  ഇതില്‍ രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് ഇങ്ങനെ: ഉദ്യോഗസ്ഥര്‍ രണ്ട് തരത്തിലാണ്. ആദ്യ തരം നന്മയുടെ താക്കോലാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാനാണ് താല്‍പ്പര്യം. […]