‘വിഷയത്തിൽ വൈകാരിക പ്രതികരണം മാത്രം’; ഷെയ്ൻ നിഗമിനു പിന്തുണയുമായി ഡെലിഗേറ്റുകൾ

‘വിഷയത്തിൽ വൈകാരിക പ്രതികരണം മാത്രം’; ഷെയ്ൻ നിഗമിനു പിന്തുണയുമായി ഡെലിഗേറ്റുകൾ

നിർമ്മാതാവ് ജോബി ജോർജുമായുള്ള പ്രശ്‌നങ്ങളിൽ നടൻ ഷെയ്ൻ നിഗമിനെ പിന്തുണച്ച് ഡെലിഗേറ്റുകൾ. കൈരളി, നിള, ശ്രീ തിയറ്റർ സമുച്ചയങ്ങളുടെ പടിക്കെട്ടിലാണ് ഷെയ്ൻ പിന്തുണയർപ്പിച്ച് ഡെലിഗേറ്റുകൾ ഒത്തുകൂടിയത്. ‘സപ്പോർട്ട് ഷെയ്ൻ നിഗം’ എന്നെഴുതിയ ബാനറുകൾ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പിന്തുണ. വിഷയത്തിൽ നിർമ്മാതാവിന് പണം നഷ്ടപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും വൈകാരികമായ പ്രതികരണമാണ് ഈ വിഷയത്തിൽ ഉള്ളതെന്ന് ഡെലിഗേറ്റുകൾ വ്യക്തമാക്കി. വിവിധ ജില്ലകളിൽ നിന്ന് വാട്‌സപ്പ് കൂട്ടായ്മയിലൂടെ ഒത്തുചേർന്ന ഇവർ, സിനിമ ഒരു കലയാണെന്നും കലക്ക് അതിനനുയോജ്യമായ മാനസികാവസ്ഥ ഉണ്ടാവണമെന്നും […]

ഷെയ്‌നുമായുള്ള തർക്കം അനുരഞ്ജനത്തിൽ; പ്രശ്‌നത്തിൽ സിദ്ദിഖ് ഇടപെട്ടു

ഷെയ്‌നുമായുള്ള തർക്കം അനുരഞ്ജനത്തിൽ; പ്രശ്‌നത്തിൽ സിദ്ദിഖ് ഇടപെട്ടു

ഷെയ്‌നുമായുള്ള സിനിമാ തർക്കം അനുരഞ്ജനത്തിൽ. അമ്മ ഭാരവാഹിയായ നടൻ സിദ്ദിഖ് തർക്കത്തിൽ ഇടപെട്ടു. നിർത്തിവെച്ചിരിക്കുന്ന സിനിമകളുടെ ചിത്രീകരണം ഉടൻ പൂർത്തിയാക്കുമെന്ന് അമ്മ ഭാരവാഹികൾക്ക് ഷെയ്ൻ ഉറപ്പു നൽകി. ഇന്നലെ രാത്രി സിദ്ദിഖും ഇടവേള ബാബുവും ഷെയ്‌ന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഫെഫ്കയുമായും ചർച്ച നടത്തും. എന്നാൽ, വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതത വന്നിട്ടില്ല. മുൻപത്തെ പോലെ ഷെയ്ൻ നിഗവും സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ സംഘടനയുടെ […]

ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ തുടർ നടപടി: ഇടവേള ബാബു

ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ തുടർ നടപടി: ഇടവേള ബാബു

ഷെയ്ൻ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം തീർക്കാൻ സാധിച്ചിട്ടില്ലെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. നിർമാതാക്കൾ ഷെയ്‌നോട് സംസാരിക്കാൻ തയാറല്ല. ചർച്ച വഴിമുട്ടി നിൽക്കുകയാണ്. ആവശ്യവുമായി വന്നാൽ തുടർനടപടികൾ ആലോചിക്കും. ആവശ്യക്കാരന് വേണ്ടെങ്കിൽ പിന്നെ തനിക്കെന്താവശ്യമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ൻ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും താരത്തെ കണ്ടിരുന്നില്ലെന്നും എഎംഎംഎ ജനറൽ സെക്രട്ടറി. നേരത്തെ നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ […]

‘ഷെയിനെ ഒതുക്കാന്‍ പെയ്ഡ് ന്യൂസ് ചെയ്യാന്‍ സമീപിച്ചു’; വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ

‘ഷെയിനെ ഒതുക്കാന്‍ പെയ്ഡ് ന്യൂസ് ചെയ്യാന്‍ സമീപിച്ചു’; വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യഹിയ. മലയാളത്തിലെ പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയെ വിലക്കെടുത്തുള്ള പ്രചരണമാണ് ഷെയിന് നേരെ നടക്കാന്‍ പോവുന്നതെന്ന് സാജിദ് യഹിയ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വെളിപ്പെടുത്തുന്നു. വാട്ട്സ്ആപ്പില്‍ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടോട് കൂടിയാണ് സാജിദ് ആരോപണമുന്നയിച്ചത്. സംവിധായകന്‍ സാജിദ് യഹിയയുടെ […]

ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് മുൻകൈയെടുത്ത് താരസംഘടന; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായി ഇടവേള ബാബു ഫോണിൽ സംസാരിച്ചു

ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് മുൻകൈയെടുത്ത് താരസംഘടന; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായി ഇടവേള ബാബു ഫോണിൽ സംസാരിച്ചു

നടൻ ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് മുൻകൈയെടുത്ത് താരസംഘടനയായ എഎംഎംഎ. നിർമാതാക്കളുടെ സംഘടനാ നേതാക്കളുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു ഫോണിൽ സംസാരിച്ചു. ഷെയ്ൻ നിഗത്തിനെ കൊണ്ട് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അതേസമയം ഷെയ്ൻ നിഗം 7 കോടി രൂപ നിർമാതക്കളുടെ സംഘടനയ്ക്ക് നൽകണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു. നിർമാതക്കളുടെ വിലക്കിനെതിരെ ഷെയ്ൻ നിഗവും കുടുംബവും ഇന്നലെയാണ് താരസംഘടനയ്ക്ക് പരാതി നൽകിയത്. സ്വകാര്യ ആവശ്യത്തിനായി ഇപ്പോൾ […]

‘വെയിലിന്റെ’ ചിത്രീകരണത്തിന് അനുമതി തേടി സംവിധായകൻ; വേണ്ടത് 16 ദിവസത്തെ ചിത്രീകരണം മാത്രം; ഷെയിനുമായി സംസാരിക്കണം

‘വെയിലിന്റെ’ ചിത്രീകരണത്തിന് അനുമതി തേടി സംവിധായകൻ; വേണ്ടത് 16 ദിവസത്തെ ചിത്രീകരണം മാത്രം; ഷെയിനുമായി സംസാരിക്കണം

ഷെയിൻ നിഗം നായകനായ വെയിൽ സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടി സംവിധായകൻ ശരത്. പൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സംസാരിക്കണമെന്നും ആവശ്യം. ഫെഫ്കയുടെ അനുമതി വേണമെന്നും സംവിധായകൻ പറഞ്ഞു. ഷെയിനുമായും സംസാരിക്കണം. ഇനി വേണ്ടത് 16 ദിവസത്തെ ചിത്രീകരണം മാത്രമാണെന്നും സിനിമ ആറു വർഷത്തെ സ്വപ്‌നമാണെന്നും ശരത് കൂട്ടിച്ചേർത്തു. ഇന്നലെ ഷെയിൻ നിഗമിനെ ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഷെയിൻ അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഷെയിന്റെ നിസഹകരണത്തെ തുടർന്ന് മുടങ്ങിയ വെയിൽ, കുർബാനി […]

‘വലിയ ഔന്നത്യത്തിൽ നിന്ന് താഴേക്ക് പതിക്കേണ്ടിവരുന്ന ഒരു ദുരന്തം മുന്നിലുണ്ട്’; ഷെയ്ൻ നിഗമിനെ ഓർമപ്പെടുത്തി അഭിഭാഷകന്റെ കുറിപ്പ്

‘വലിയ ഔന്നത്യത്തിൽ നിന്ന് താഴേക്ക് പതിക്കേണ്ടിവരുന്ന ഒരു ദുരന്തം മുന്നിലുണ്ട്’; ഷെയ്ൻ നിഗമിനെ ഓർമപ്പെടുത്തി അഭിഭാഷകന്റെ കുറിപ്പ്

നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട മുടിവെട്ടൽ വിവാദം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയായിരിക്കുകയാണ്. ഷെയ്‌നെ തിരുത്തി നിരവധി പേർ രംഗത്തെത്തി. ഷെയ്‌നെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തി അഭിഭാഷകനായ ജഹാംഗീർ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പ്രിയപ്പെട്ട അനിയാ, ഷെയിൻ നിഗം… Shane Nigam പതിനൊന്ന് വയസിന്റെ വ്യത്യാസമുള്ള രണ്ടു മനുഷ്യരാണ് നാമിരുവരും. ആ കാലഗണനയിലാണ് അനിയാ എന്ന് അഭിസംബോധന ചെയ്തത്. മാത്രമല്ല നമുക്കിടയിൽ സമാനമായി തോന്നിയ രണ്ടു ദൗർബല്യങ്ങൾ, അവനവന്റെ കഴിവുകളിലെ അമിതമായ ആത്മവിശ്വാസവും, […]

ഷെയിൻ നിഗമിനെതിരായ പരാതി; നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ

ഷെയിൻ നിഗമിനെതിരായ പരാതി; നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ

നടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഇന്നലെ നടത്താൻ തീരുമാനിച്ചെങ്കിലും ഭാരവാഹികൾ എത്താത്തതിനെ തുടർന്ന് യോഗം ഇന്ന് നടത്താൻ മാറ്റിവെക്കുകയായിരുന്നു. പുതിയ സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കാതിരിക്കുന്നതടക്കമുള്ള നടപടികളിൽ യോഗത്തിൽ തീരുമാനമുണ്ടാകും. നിർമാതാവ് ജോബി ജോർജിൻറെ ‘വെയിൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഷെയിൻ നിഗം ഇറങ്ങിപ്പോയത്. നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാനാണ് […]

നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നം; താടിയും മുടിയും വെട്ടി ഷെയ്‌ൻ നിഗമിന്റെ പ്രതിഷേധം

നിർമാതാവ് ജോബി ജോർജുമായുള്ള പ്രശ്നം; താടിയും മുടിയും വെട്ടി ഷെയ്‌ൻ നിഗമിന്റെ പ്രതിഷേധം

നിർമാതാവ് ജോബി ജോർജുമായുള്ള ഷെയ്‌ൻ നിഗമിൻ്റെ പ്രശ്നം കൂടുതൽ വഷളാവുന്നു. കരാർ ലംഘിച്ച് താരം താടിയും മുടിയും വെട്ടിയുള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതാണ് വിവാദം പുതിയ തലത്തിലെത്തിയത്. താടി ക്ലീൻ ഷേവ് ചെയ്തും മുടി ക്രൊപ്പ് ചെയ്തുമാണ് ഷെയ്‌ൻ കരാർ ലംഘനം നടത്തിയത്. നേരത്തെ വെയിൽ എന്ന സിനിമയുടെ നിർമാതാവ് ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഷെയ്‌ൻ നിഗം രംഗത്തെത്തിയിരുന്നു. തുടർന്ന് ഷെയ്‌ൻ നിഗം മുടി വെട്ടി കണ്ടിന്യുവിറ്റി നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ജോബിയും രംഗത്തെത്തി. ശേഷം പ്രൊഡ്യൂസേഴ്‌സ് […]

ഉള്ളില്‍ പ്രണയമുള്ളതുകൊണ്ടാണ് പ്രണയസീനുകള്‍ മനോഹരമാവുന്നത്: ഷെയ്ന്‍ നിഗം

ഉള്ളില്‍ പ്രണയമുള്ളതുകൊണ്ടാണ് പ്രണയസീനുകള്‍ മനോഹരമാവുന്നത്: ഷെയ്ന്‍ നിഗം

കൊച്ചി: ഉള്ളില്‍ പ്രണയമുളളതു കൊണ്ടാണ് പ്രണയരംഗങ്ങള്‍ മനോഹരമാകുന്നതെന്ന് വ്യക്തമാക്കി യുവനടന്‍ ഷെയ്ന്‍ നിഗം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കിലേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ് എന്നാണ് ഷെയ്ന്‍ പറഞ്ഞത്. എന്നാല്‍ ആരോടാണ് പ്രണയം എന്നത് ഷെയ്ന്‍ വെളിപ്പെടുത്തിയില്ല. കിസ്മത്തിലെ ഇര്‍ഫാനാണ് ഇഷ്ട കഥാപാത്രം. ആദ്യത്തെ കഥാപാത്രമായതിനാലാവണം, ഇർഫാൻ ഹൃദയത്തോട് ചേർന്നാണ് നിൽക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ബോബി ആണ് രണ്ടാമത്തെ […]