ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തില്‍ തര്‍ക്കങ്ങളും പടലപിണക്കങ്ങളും രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ നേതൃമാറ്റം പാര്‍ട്ടി ആലോചിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഏകാധിപതിയെപ്പോലെയാണ് മുരളീധരന്റെ പെരുമാറ്റം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കുകയോ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നിവ ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് കത്തില്‍ ശോഭ ഉന്നയിച്ചിട്ടുള്ളത്. ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അദ്ധ്യക്ഷന്‍ […]

ശ്വേതാ മേനോനെ അപമാനിച്ച സംഭവം:കലക്ടറെയും ചോദ്യം ചെയ്യണമെന്ന് ശോഭാ സുരേന്ദ്രന്‍

ശ്വേതാ മേനോനെ അപമാനിച്ച സംഭവം:കലക്ടറെയും ചോദ്യം ചെയ്യണമെന്ന് ശോഭാ സുരേന്ദ്രന്‍

കേരളത്തില്‍ അനുനിമിഷം സ്ത്രീകള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുകയാണെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. ഇത് അപലപനീയമാണ്. കൊല്ലം കലക്ടറോട് ശ്വേത മേനോന്‍ പരാതിപ്പെട്ടെങ്കിലും അത് അദ്ദേഹം നിഷേധിച്ചു. അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തിനു നടപടിയെടുക്കാന്‍ തയാറാകാത്ത കലക്ടറും കുറ്റക്കാരനാണെന്നും അദ്ദേഹത്തെയും ചോദ്യം ചെയ്യണമെന്നും ശോഭ പറഞ്ഞു. എന്തു കൊണ്ടാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ക്കു തുടക്കം കുറിക്കാതിരുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കണം. സ്ത്രീസുരക്ഷ നിയമം അനുസരിച്ചുള്ള നടപടി തന്നെ ഭരണകൂടം എടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് കെപിസിസി പ്രസിഡന്റ് […]