അവള്‍ സ്നേഹിക്കപ്പെടുന്നുണ്ട്, പക്ഷേ ബഹുമാനിക്കപ്പെടുന്നില്ല; വീട്ടമ്മമാരുടെ നേര്‍ക്കാഴ്ചയുമായ് ഷോര്‍ട്ഫിലിം

അവള്‍ സ്നേഹിക്കപ്പെടുന്നുണ്ട്, പക്ഷേ ബഹുമാനിക്കപ്പെടുന്നില്ല; വീട്ടമ്മമാരുടെ നേര്‍ക്കാഴ്ചയുമായ് ഷോര്‍ട്ഫിലിം

സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ ഇന്നും അലിഖിതനിയമങ്ങളില്‍ കുടുങ്ങി കിടക്കുന്ന വീട്ടമ്മമാരുടെ വിയര്‍പ്പുമുട്ടലില്‍ നിന്നും രൂപപ്പെട്ട നേര്‍ചിത്രമാണ് ‘ഹേര്‍ട്ടീസ് ഡേയ് ഔട്ട്’ “എനിക്കെന്തെങ്കിലും ഒന്ന് ചെയ്ത് കാണിക്കണം” ഒരു രംഗത്തില്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഹേര്‍ട്ടി പറയുന്ന ഡയലോഗാണിത്. അവളുടെ വ്യക്തിത്വം ഏറ്റവും ബഹുമാനിക്കപ്പെടേണ്ടതാണെന്ന സന്ദേശം പകരുന്ന ചിത്രം യൂട്യൂബില്‍ വൈറല്‍ ആയിരിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വ്യക്തിത്വത്തെ പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന, ജീവിതത്തിന്‍റെ വേദിയില്‍ റോട്ടീന്‍ ടൈംടേബിളുമായ് മാത്രം ഒതുങ്ങേണ്ടി വരുന്ന, തന്‍റെ സന്തോഷങ്ങള്‍ക്ക് പരിഗണന ലഭിക്കപ്പെടാതെ പോകുന്ന വീട്ടമ്മമാരെയാണ് […]

ഹൈക്കോടതി പ്രദർശനാനുമതി നൽകിയ ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും

ഹൈക്കോടതി പ്രദർശനാനുമതി നൽകിയ ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും

കേന്ദ്ര സർക്കാർ പ്രദർശാനുമതി നിഷേധിച്ച ആനന്ദ് പട്‌വർധന്റെ ഹ്രസ്വചിത്രം ഇന്ന് തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും. ഹൈക്കോടതി അനുമതിയോടെയാണ് വിവേക് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനം. രാവിലെ ഒമ്പതരക്കാണ് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ ആനന്ദ് പട്വർധന്റെ ഡോക്യുമെൻറ്റി പ്രദർശിപ്പിക്കുക. ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരാണ് ചിത്രം. തിങ്കളാഴ്ച പ്രദർശിപ്പിക്കേണ്ടിയിരുന്ന ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി ‘വിവേക്’ കേന്ദ്രസർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഡോക്യുമെൻററിയുടെ പ്രമേയം വൈകാരിക സ്വഭാവമുള്ളതാണെന്നും ചിത്രം ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വാർത്താവിതരണ മന്ത്രാലയം അനുമതി […]

എനിക്ക് വേണ്ടിയിരുന്നത് ആശ്വസിപ്പിക്കുന്നവരെയല്ല; എന്നെ വിശ്വസിക്കുന്നവരെയായിരുന്നു; ഹൃസ്വ ചിത്രം ‘എ’ വൈറലാകുന്നു

എനിക്ക് വേണ്ടിയിരുന്നത് ആശ്വസിപ്പിക്കുന്നവരെയല്ല; എന്നെ വിശ്വസിക്കുന്നവരെയായിരുന്നു; ഹൃസ്വ ചിത്രം ‘എ’ വൈറലാകുന്നു

ടോം ജോണ്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഹൃസ്വ ചിത്രം ‘എ’ വൈറലാകുന്നു. സത്യം എന്താണെന്നു തിരിച്ചറിയാന്‍ ആഗ്രഹിക്കാതെ അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ മാത്രം വിശ്വസിക്കുന്ന സമൂഹത്തെ ചൂണ്ടികാട്ടുകയാണ് ഈ ചിത്രം. ഇതിനിടയില്‍പെട്ട് മാനസികമായി തളര്‍ന്ന ഒരു ചെറുപ്പക്കാരനെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ട് പോകുന്നത്. ഷാമില്‍ ബഷീര്‍, ടോം ജോണ്‍, കസ്തൂരി വിശ്വനാഥന്‍, കിരണ്‍ ജോസഫ്, ഫന്‍ഷാദ് എന്നിവര്‍ ‘എ’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനൂപ് കുമാര്‍ ഗോപിനാഥും ചിത്രസംയോജനം സിറില്‍ ചെറിയനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു […]