ഷുഹൈബ് വധക്കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

ഷുഹൈബ് വധക്കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട്  കേട്ട ശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന് എതിരെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് […]

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണമില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണമില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി. സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വർഷം മുൻപ് സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ സമർപ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂർത്തിയായി. ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണ്. അതിനാൽ കേന്ദ്ര ഏജൻസി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. സർക്കാരിനു വേണ്ടി […]

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ ഷുഹൈബ് വധത്തെ ഉള്‍പെടുത്താനാകില്ല. അതിനാല്‍ യുഎപിഎ വകുപ്പും കേസില്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായി. ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും […]

ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; വെട്ടിയത് രാഷ്ട്രീയ വൈരാഗ്യത്താല്‍

ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; വെട്ടിയത് രാഷ്ട്രീയ വൈരാഗ്യത്താല്‍

കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എവി ജോണ്‍ ആണ് മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 385 പേജുള്ള കുറ്റപത്രവും 8000ത്തോളം പേജുകളുള്ള അനുബന്ധ രേഖകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സിപിഐഎം പ്രവര്‍ത്തകരായ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൊലയ്ക്ക് കാരണം സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമെന്ന് കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നു.ഗൂഢാലോചനക്കേസില്‍ അന്വേഷണം തുടരുന്നതായി പൊലീസ് […]

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍

ഷുബൈഹ് വധം സിബിഐ അന്വേഷിക്കണമെന്ന് കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. കൊലപാതകം നടന്ന് 25ദിവസം കഴിയുന്നതിന് മുമ്പ് അന്വേഷണം കൈമാറേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സിബിഐ അന്വേഷിക്കണമെന്നായിരുന്നു കോടതി വിധി. സിംഗിള്‍‍ ബെഞ്ച് വിധി അപക്വമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഷുഹൈബ് വധക്കേസ്: അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

ഷുഹൈബ് വധക്കേസ്: അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നേതാവ്  ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍. കൊലയാളി സംഘത്തിലുള്‍പ്പെട്ടവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊലയിൽ നേരിട്ട് പങ്കെടുത്തവരെയും കസ്റ്റ‍‍ഡിയിലെടുത്തതായിട്ടാണു വിവരം. കർണാടകയിൽനിന്നാണ് ഇവരിൽ ചിലരെ പിടികൂടിയത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകരായ രണ്ടു […]

ശുഹൈബ് കൊലപാതകം; സിപിഎം നേതാക്കള്‍ക്കെതിരെ പ്രതി മൊഴി നല്‍കിയതായി സൂചന

ശുഹൈബ് കൊലപാതകം; സിപിഎം നേതാക്കള്‍ക്കെതിരെ പ്രതി മൊഴി നല്‍കിയതായി സൂചന

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകുന്നു. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളില്‍ ഒരാളായ ആകാശ് തില്ലങ്കേരി കണ്ണൂരിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയതായി സൂചനകള്‍. ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നതായി ആകാശ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഭരണം കൈവശമുള്ളതിനാല്‍ കേസിനെ കുറിച്ചും അന്വേഷണത്തെ കുറിച്ചും ഭയപ്പെടേണ്ടതില്ലെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതായും ആകാശ് മൊഴി നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ഷുഹൈബിനെ വധിക്കാനെത്തിയ വാഹനം തിരിച്ചറിഞ്ഞു; കൊലയാളികളെത്തിയത് വാടകയ്‌ക്കെടുത്ത രണ്ടു കാറുകളില്‍

ഷുഹൈബിനെ വധിക്കാനെത്തിയ വാഹനം തിരിച്ചറിഞ്ഞു; കൊലയാളികളെത്തിയത് വാടകയ്‌ക്കെടുത്ത രണ്ടു കാറുകളില്‍

കണ്ണൂര്‍: ഷുഹൈബിനെ വധിക്കാനെത്തിയ വാഹനം തിരിച്ചറിഞ്ഞു. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് കൊലയാളികളെത്തിയത്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടെന്ന് സംശയം. പൊലീസ് റെയ്ഡുകള്‍ വ്യാപിപ്പിച്ചു. അതേസമയം ഷുഹൈബ് വധക്കേസിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സിപിഐഎം ഭീകരസംഘടനയായി മാറി. ടി.പി. കേസിലെ പ്രതികള്‍ക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റമില്ല. തുടർച്ചയായി കൊലപാതകങ്ങൾ നടത്തുന്ന സിപിഎം ഭീകരസംഘടനയായി മാറി. ഷുഹൈബ് വധം ഇതിനു തെളിവാണ്. ഷുഹൈബ് വധത്തിനു പിന്നിൽ പ്രവർത്തിച്ച […]

ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി പ്രതികളുടെ മൊഴി; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; കാല്‍ വെട്ടാനായിരുന്നു ലക്ഷ്യം

ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി പ്രതികളുടെ മൊഴി; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; കാല്‍ വെട്ടാനായിരുന്നു ലക്ഷ്യം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ആക്രമിക്കപ്പെടുമെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം അറിഞ്ഞിരുന്നതായി അറസ്റ്റിലായ പ്രതികളുടെ മൊഴി. പ്രതികളില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചു.കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല്‍ വെട്ടാനായിരുന്നു ലക്ഷ്യമെന്നും  പ്രതികള്‍ മൊഴി നല്‍കി. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണുള്ളത്. ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.പിടിയിലാകാനുള്ള രണ്ടു പേർ […]