സിക്കിമും കേരളവും രാജ്യത്തെ മികച്ച ശുചിത്വസംസ്ഥാനങ്ങള്‍; മോദിയുടെ ഗുജറാത്ത് 14ാം സ്ഥാനത്ത്

സിക്കിമും കേരളവും രാജ്യത്തെ മികച്ച ശുചിത്വസംസ്ഥാനങ്ങള്‍; മോദിയുടെ ഗുജറാത്ത് 14ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: സിക്കിമും കേരളവും രാജ്യത്തെ മികച്ച ശുചിത്വസംസ്ഥാനങ്ങള്‍. നാഷണല്‍ സാമ്പിള്‍ സര്‍വേ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. കേന്ദ്രഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് സര്‍വെ നടത്തിയത്. സിക്കിമും കേരളവും ഒന്നും രണ്ടും സ്ഥാനത്തെത്തിയപ്പോള്‍, മിസോറാം, ഹിമാചല്‍പ്രദേശ്, നാഗാലാന്‍ഡ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ എന്നിവയാണ് ആദ്യപത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് 14 ആം സ്ഥാനത്താണ്. 2015 മെയ് […]

മഞ്ഞുകാലം ആഘോഷിക്കാന്‍ സിക്കിമിലേക്ക്!

മഞ്ഞുകാലം ആഘോഷിക്കാന്‍ സിക്കിമിലേക്ക്!

മഞ്ഞു പുതച്ചു നില്‍ക്കുന്ന മലനിരകള്‍…. തണുപ്പിന്റെ മനോഹരമായ ആവരണമണിഞ്ഞ പ്രഭാതങ്ങള്‍… സിക്കിം എന്ന സഞ്ചാരികളുടെ പ്രിയപ്പെട്ടപറുദീസയെ മനോഹരമാക്കുന്നത് മഞ്ഞുകാലത്തിന്റെ മനോഹാരിതയാണെന്നു പറയാം. സിക്കിമിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍, പോകാന്‍ ഏറ്റവും പറ്റിയ സമയം ഇതാണ്. മഞ്ഞുകാലം എന്നും സിക്കിമിനെ സുന്ദരിയാക്കുന്ന കാലമാണ്. സിക്കിം വിന്റര്‍ കാര്‍ണിവല്‍ ഇവിടുത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് ഈ വര്‍ഷത്തെ സിക്കിം വിന്റര്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സിക്കിം ടൂറിസവും ചേര്‍ന്നാണ് ഈ […]