സ്മാര്‍ട്ട് നമോ പുറത്തിറങ്ങി

സ്മാര്‍ട്ട് നമോ പുറത്തിറങ്ങി

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലുളള സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി.  സ്മാര്‍ട്ട് നമോ സാഫ്രണ്‍ വണ്‍, സ്മാര്‍ട്ട് നമോ സാഫ്രണ്‍ ടു എന്നിങ്ങനെ രണ്ട് വ്യത്യസ്ത  മോഡലുകളാണ്  എത്തിയിരിക്കുന്നത്.പൊതുവിപണിയില്‍ ഇറങ്ങിയില്ലെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട് ഫോണുകള്‍ ബുക്ക് ചെയ്യാം. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ഫോണ്‍ ലഭിക്കും. അഞ്ച് ഇഞ്ച് വലിപ്പമുള്ള ഫോണില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും വിവിധ സ്‌റ്റോറേജ് ഓപ്പറേഷനുകളും ഉണ്ട്. ആന്‍ഡ്രോയിഡിലാണ് ഫോണ്‍ […]

മോഡിയുടെ പേരിലൊരു ആന്‍ഡ്രോയിഡ് ഫോണ്‍

മോഡിയുടെ പേരിലൊരു ആന്‍ഡ്രോയിഡ് ഫോണ്‍

പ്രമുഖരുടെ ആരാധകര്‍ക്കായും സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കുന്നു.സ്മാര്‍ട്ട് നമോ എന്ന പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കുന്നത്.ചൈനയില്‍ ഇലക്ട്രോണിക് സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് നടത്തുന്ന ഗുജറാത്ത് സ്വദേശികളാണ് ഈ ഉദ്യമത്തിന് പിന്നില്‍. നരേന്ദ്ര മോഡി ഫാന്‍സ് എന്ന സ്വതന്ത്ര ഗ്രൂപ്പ് സ്മാര്‍ട്ട് നമോയുടെ പേരില്‍ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഈ വെബ് സൈറ്റിലാണ് ഫോണ്‍ പുറത്തിറക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ ഡിസ്ക്രിപ്ഷനില്‍ 1.5 ജിഎച്ച്എസ് ക്വാഡ് കോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. […]