സ്മാര്‍ട്‌ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും പുറത്തേക്ക് വരുന്ന വെളിച്ചം അപകടകാരിയാണ്‌…

സ്മാര്‍ട്‌ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും പുറത്തേക്ക് വരുന്ന വെളിച്ചം അപകടകാരിയാണ്‌…

സ്മാര്‍ട്‌ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ‘മക്യുലാര്‍ ഡി ജനറേഷന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല. സാധാരണരീതിയില്‍ 50 വയസ്സാകുേമ്പാഴാണ് രോഗം പിടിപെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകള്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നീലവെളിച്ചം കണ്ണിലെ റെറ്റിനയിലെത്തി റോഡ്, കോണ്‍ കോശങ്ങള്‍ നശിക്കുന്നതുവഴിയാണ് രോഗമുണ്ടാകുന്നത്. ഈ കോശങ്ങള്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാവില്ല. […]

സ്മാര്‍ട്ട്‌ഫോണ്‍ വിപണി; അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമത്

സ്മാര്‍ട്ട്‌ഫോണ്‍ വിപണി; അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമത്

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെന്ന സ്ഥാനം അമേരിക്കയെ പിന്നിലാക്കി ചൈന നേടിയത് 2013ലാണ്. ഇതാ ഇപ്പോള്‍ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇതില്‍ തന്നെ സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും ഈയിടെ വ്യാപകമായ 4ജി സേവനവുമാണ് അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്താന്‍ സഹായിച്ചതെന്ന് കാനലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 94 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റാണ് സാംസങ് […]

സ്മാര്‍ട്ട് ഫോണ്‍ വരുന്നു, ദൈവത്തിന്റെ സ്വന്തം പേരില്‍

സ്മാര്‍ട്ട് ഫോണ്‍ വരുന്നു, ദൈവത്തിന്റെ സ്വന്തം പേരില്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. സ്മാര്‍ട്രോണ്‍ (smartron) എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കുന്നത്. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.ഫോണ്‍ (srt.phone) എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. സച്ചിനും സഹഉടമയായ സ്ഥാപനമാണ് സ്മാര്‍ട്രോണ്‍ മെയ് മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാകും എസ്ആര്‍ടി ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന മധ്യനിര ഫോണാകും എസ്ആര്‍ടി എന്നാണ് […]

സ്മാര്‍ട്ട് ഫോണ്‍ വില്‍പന ഇടിയുന്നു: കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു

സ്മാര്‍ട്ട് ഫോണ്‍ വില്‍പന ഇടിയുന്നു: കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ വിപണി മാന്ദ്യം നേരിടാന്‍ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു. വില്പനയില്‍ ഉണ്ടായ ഗണ്യമായ ഇടിവാണ് കമ്പനികളെ ഇതിനു പ്രേരിപ്പിക്കുന്നത്. ചില ഫാക്ടറികളില്‍ ജോലിക്കാരെ ഒഴിവാക്കിയിട്ടുമുണ്ട്. നോട്ട് നിരോധനത്തിനു മുമ്പ് വിപണിയിലെ സ്മാര്‍ട്ട് ഫോണ്‍ വില്പന മാസം 175200 കോടി രൂപ വരെയെത്തിയിരുന്നതാണ്. ഇപ്പോള്‍ വില്പന 40 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്കുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുളള വന്‍കിട കമ്പനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ബഹുരാഷ്ട്ര […]

സ്മാര്‍ട്ട് ഫോണുകള്‍ ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാം

സ്മാര്‍ട്ട് ഫോണുകള്‍ ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാം

സ്മാര്‍ട്ട്‌ഫോണുകളില്‍ ചാര്‍ജ് നില്‍ക്കുന്നില്ലെന്നോര്‍ത്ത് ഇനി ആകുലപ്പെടേണ്ടതില്ല. ഇതിനൊരു പരിഹാരമാണ് ‘ഫ്‌ളെക്‌സിബിള്‍ സൂപ്പര്‍കപ്പാസിറ്റേഴ്‌സ്’ എന്ന സാങ്കേതികവിദ്യ.സ്മാര്‍ട്ട് ഫോണുകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് ചാര്‍ജ് ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. 18 മാസത്തിനിടെയില്‍ ഈ സാങ്കേതികവിദ്യ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ നിമിഷ നേരം കൊണ്ട് ചാര്‍ജ് ചെയ്യാനും കൂടുതല്‍ സമയം ചാര്‍ജ് കുറയാതെ നിലനിര്‍ത്തുവാനും  ഈ സാങ്കേതികവിദ്യ സഹായിക്കും.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഉയര്‍ച്ച; ലെനോവൊ, ഷവോമി, വിവോ എന്നിവ മുന്നില്‍

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഉയര്‍ച്ച; ലെനോവൊ, ഷവോമി, വിവോ എന്നിവ മുന്നില്‍

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 2.75 കോടി ആയി ഉയര്‍ന്നു. 17.1 ശതമാനം വളര്‍ച്ചയാണിത്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പിന്തുണയിലാണ് ഈ നേട്ടമുണ്ടാക്കാനായത്. തുടര്‍ച്ചയായ രണ്ട് പാദത്തിലെ മോശം പ്രകടനത്തിനു ശേഷമാണ് സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് അന്താരാഷ്ട്ര ഡാറ്റ കോര്‍പറേഷന്‍ (ഐ.ഡി.സി.) വ്യക്തമാക്കുന്നു. ഇന്ത്യന്‍, ആഗോള കമ്പനികള്‍ കയറ്റുമതിയില്‍ ക്ഷീണം നേരിടുന്ന അവസരത്തിലാണ് ചൈനീസ് കമ്പനികള്‍ രക്ഷയ്‌ക്കെത്തിയത്. ലെനോവൊ, ഷവോമി, വിവോ […]

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ അന്ധനാക്കും; സൂക്ഷിക്കുക

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ അന്ധനാക്കും; സൂക്ഷിക്കുക

അമിതമായാല്‍ സ്മാര്‍ട്ട്‌ഫോണും വിഷമാണ്. കണ്ണിന്റെ കാഴ്ച ശക്തിയെ ഇത് ബാധിക്കും. ഹ്രസ്വദൃഷ്ടിയുടെ പ്രധാന കാരണവും സ്മാര്‍ട്‌ഫോണിന്റെ ഉപയോഗം തന്നെയാണ്. ലാപ്പ് ടോപ്പും ടെലിവിഷനും മുന്നില്‍ ചിലവിടുന്ന സമയത്തേക്കാള്‍ ഒരുപാട് കൂടുതലാണ് യുവാക്കല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കും. കണ്ണില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് ഫോണ്‍ ഉപയോഗിക്കുന്നത് ഇതാണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഹ്രസ്വദൃഷ്ടി ബാധിച്ച 30 വയസ്സിലധികം പ്രായമുള്ളവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് പഠനങ്ങള്‍ […]

മനം കവരാന്‍ ഷവോമി എംഐ 5 വിപണിയില്‍

മനം കവരാന്‍ ഷവോമി എംഐ 5 വിപണിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരാന്‍ ഷവോമി പുതിയ മോഡലുമായി എത്തി. ഷവോമി എംഐ 5 ആണ് വിപണിയില്‍ എത്തിയത്. വിപണിയില്‍ നിലവില്‍ മികച്ചുനില്‍ക്കുന്ന ഐഫോണ്‍ 6 അടക്കമുള്ള പ്രീമിയം ഫോണുകളെ വെല്ലാനാണ് എംഐ 5 ന്റെ വരവ്. സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എംഐ5ന്റെ പ്രത്യേകത. 24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എംഐ 5 ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 […]

500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍!

500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍!

500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ ‘റിങിംഗ് ബെല്‍ ‘. ഫ്രീഡം 251 എന്നാണ് പുതിയ കാല്‍വയ്പിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ഡിഫന്‍സ് മിനിസ്റ്റര്‍ മനോഹര്‍ പരിക്കര്‍ സ്മാര്‍ട്ട് ഫോണ്‍ പ്രകാശനം ചെയ്യും. നിലവില്‍ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ വാങ്ങണമെങ്കില്‍ 5000 രൂപ വരെ ചെലവഴിക്കേണ്ട സാഹചര്യമാണ്. 500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഒരു കുതിച്ചുകയറ്റം നടത്താനാവുമെന്ന വിശ്വാസത്തിലാണ് […]

ഇനി ഗന്ധങ്ങളും ഫോണിലൂടെ കൈമാറാം

ഇനി ഗന്ധങ്ങളും ഫോണിലൂടെ കൈമാറാം

ഫോണിലൂടെ ശബ്ദങ്ങളും എഴുത്തുകളും ചിത്രങ്ങളും ഇപ്പോള്‍ കൈമാറുന്നതു പോലെ ഇനി മുതല്‍ ഗന്ധങ്ങളും സന്ദേശങ്ങള്‍ പോലെ കൈമാറാന്‍ സാധിക്കും. പാരീസിലാണ് ഈ ഗന്ധ ഫോണ്‍ വികസിപ്പിച്ചെടുക്കുന്നത്.ഗന്ധങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നതിലൂടെ സാങ്കേതിക രംഗത്ത് വളരെ വലിയൊരു വിപ്ലവത്തിനു തുടക്കാന്‍ കുറിക്കാന്‍ ഒരുങ്ങുകയാണ് പാരീസിലെ സയന്‍സ് ഡെവലപ്പിംങ് സെന്ററായ ലീ ലബോറട്ടറീസ്. ഒഫോണ്‍ എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ചെറിയ ഒരു ഉപകരണം വഴിയാണ് ഗന്ധം ഫോണിലേക്ക് കൈമാറുന്നത്. ഗന്ധത്തിന്റെ ഘടകാംശങ്ങളെ ഗന്ധാക്ഷരങ്ങളാക്കി മാറ്റുകയും അവയെ ഒരു ഫോണില്‍ നിന്നും […]