മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

യഥാര്‍ത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരം നഷ്ടമായെന്ന് സംശയിക്കുന്നതായി സരിത പറഞ്ഞു.   കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. ഇത് സംബന്ധിച്ച് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും. സോളര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച തെളിവുകള്‍ സരിത കോടതിയിലും ഹാജരാക്കും. അതേസമയം സോളാര്‍ കമ്മീഷന്റെ നടപടി ക്രമങ്ങള്‍ക്ക് വേഗത വേണമെന്ന് സരിത എസ് നായര്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ […]

സോളാര്‍ കമ്മീഷന്‍ അധ്യക്ഷന് പുതിയ നിയമനം; ജസ്റ്റിസ് ജി.ശിവരാജന്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍

സോളാര്‍ കമ്മീഷന്‍ അധ്യക്ഷന് പുതിയ നിയമനം; ജസ്റ്റിസ് ജി.ശിവരാജന്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സോളാര്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്ന് നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. പിന്നീട് കമ്മീഷന്‍ തന്നെ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്. കൊച്ചി: കേരള രാഷ്ട്രീയത്തെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിട്ട സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന്റെ അധ്യക്ഷനായ ജസ്റ്റിസ് ജി.ശിവരാജനെ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ സര്‍ക്കാര്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇന്നലെ രാത്രി ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുമ്പോള്‍ […]

സോളാര്‍ കമ്മീഷന്‍ സരിതയെ ഭയപ്പെടുന്നുവെന്ന് പോലീസ് അസോസിയേഷന്‍

സോളാര്‍ കമ്മീഷന്‍ സരിതയെ ഭയപ്പെടുന്നുവെന്ന് പോലീസ് അസോസിയേഷന്‍

മൊബൈല്‍ ഫോണിന്റെ കോള്‍ ലിസ്റ്റ് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സോളാര്‍ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തിയിരിക്കുന്നത്. കൊച്ചി: സോളാര്‍ കമ്മീഷന്റേത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെന്ന് പോലീസ് അസോസിയേഷന്‍. കമ്മീഷന്‍ സരിതയെ ഭയപ്പെടുന്നുവെന്നും ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പൊലീസ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ കോള്‍ ലിസ്റ്റ് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സോളാര്‍ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തിയിരിക്കുന്നത്. സോളാര്‍ കമ്മീഷന്റെ […]

സരിത ബുധനാഴ്ച ഹാജരായില്ലങ്കില്‍ അറസ്റ്റ് വാറന്റെന്ന് സോളര്‍ കമ്മിഷന്‍

സരിത ബുധനാഴ്ച ഹാജരായില്ലങ്കില്‍ അറസ്റ്റ് വാറന്റെന്ന് സോളര്‍ കമ്മിഷന്‍

കൊച്ചി: സരിത നായര്‍ ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സോളര്‍ കമ്മിഷന്റെ കര്‍ശന നിര്‍ദേശം. രണ്ടു ദിവസത്തേക്കു കൂടി വിസ്താരം നീട്ടിവയ്ക്കണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ടായത്. അല്ലാത്ത പക്ഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത; കേസുകളില്‍ ഇത് പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് കമ്മിഷന്‍

ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത; കേസുകളില്‍ ഇത് പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് കമ്മിഷന്‍

കൊച്ചി: ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍. പേര് മാറ്റിയ സ്ഥിതിയ്ക്ക് പഴയകേസുകള്‍ നിലനില്‍ക്കുമോ എന്ന് കമ്മിഷന്‍ ചോദിച്ചു. നിലവിലെ കേസുകളില്‍ ഇത് പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി. 2013 ല്‍ ഗസറ്റ് വിഞ്ജാപനം ചെയ്ത് സരിത എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത പലരെയും സമീപിച്ചിരുന്നതെന്ന് സോളാര്‍ കേസിന്റെ തുടക്കം മുതല്‍ വ്യക്തമായിരുന്നു. ഇതിനിടെ, തന്റെ യഥാര്‍ത്ഥ പേര് ലക്ഷ്മി നായര്‍ എന്നല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് […]

സരിതയ്‌ക്കെതിരെ കമ്മീഷനില്‍ തെളിവുകള്‍ നല്‍കുമെന്ന് പോലീസ് അസോസിയേഷന്‍

സരിതയ്‌ക്കെതിരെ കമ്മീഷനില്‍ തെളിവുകള്‍  നല്‍കുമെന്ന് പോലീസ് അസോസിയേഷന്‍

കൊച്ചി: സരിത എസ്. നായര്‍ ഉന്നയിച്ച ആരോപണത്തിനെതിരെ സോളാര്‍ കമ്മീഷനില്‍ തന്നെ തെളിവുകള്‍ നല്‍കുമെന്ന് പോലീസ് അസോസിയേഷന്‍. സരിതയുടെ പക്കല്‍ നിന്നും പോലീസ് സംഘടന പണം വാങ്ങിയട്ടില്ല. സരിത സോളാര്‍ കമ്മീഷനില്‍ പറഞ്ഞതു പോലെ സ്മരണികയിലെ പരസ്യത്തിനു പണം നല്‍കിയത് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ആണെന്നു വ്യക്തമാക്കുന്ന തെളിവും എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി. വെല്‍വിഷര്‍ എന്നുവെച്ചത് ആ കമ്പനിയുടെ തന്നെ താല്‍പ്പര്യം പരിഗണിച്ചാണ്. ആരോപണത്തിനു പിന്നില്‍ ഇടതു അനൂകൂല പോലീസ് സംഘടന നേതാക്കളാണെന്നും […]

കമ്മീഷന് മുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

കമ്മീഷന് മുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

സരിതയും ബിജു രാധാകൃഷ്ണനും തമ്മിലുള്ള വാക്‌പോരിനും ഇന്ന് കൊച്ചിയിലെ സോളര്‍ കമ്മിഷന്‍ വേദിയാകും. സോളാര്‍ തട്ടിപ്പുകേസില്‍ കൂട്ടുപ്രതികളായ ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ ചില പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍.വ്യക്തമായ തെളിവുകളോടു കൂടിയ കാര്യങ്ങളാകും പറയുക എന്നും ബിജു പറഞ്ഞു. സോളര്‍ കമ്മിഷനു മുന്‍പില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിഷന്റെ അനുമതിയോടെ സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും. സരിതയും ബിജു രാധാകൃഷ്ണനും തമ്മിലുള്ള […]

സരിത വിളിച്ച ലിസ്റ്റ് വന്നു..! മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത് 130 തവണ; എംഎല്‍എമാരും മന്ത്രിമാരും ലിസ്റ്റില്‍

സരിത വിളിച്ച ലിസ്റ്റ് വന്നു..! മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത് 130 തവണ; എംഎല്‍എമാരും മന്ത്രിമാരും ലിസ്റ്റില്‍

തിരുവഞ്ചൂര്‍, ആര്യാടന്‍, പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, കെ.സി.വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍, മോന്‍സ് ജോസഫ് എന്നിവരും വിളിച്ചവരുടെ ലിസ്റ്റില്‍ കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരാക്കി. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായും ആയിരത്തിലധികം തവണയാണ് സരിത വിളിച്ചത്. സരിതയുടെ ഒരു നമ്പറില്‍ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ […]

മന്ത്രി ഷിബു ബേബി ജോണ്‍ സോളാര്‍ കമ്മീഷനെ അവഹേളിച്ചതായി പരാതി

മന്ത്രി ഷിബു ബേബി ജോണ്‍ സോളാര്‍ കമ്മീഷനെ അവഹേളിച്ചതായി പരാതി

മുഖ്യമന്ത്രിയുടെ വിലപ്പെട്ട 15 മണിക്കൂറുകള്‍ വായ് നോക്കികളുടെ മുന്നില്‍ പോയി പാഴാക്കിയെന്നായിരുന്നു ഷിബു ബേബി ജോണ്‍ പ്രസംഗിച്ചത്. കൊച്ചി: മന്ത്രി ഷിബു ബേബി ജോണ്‍ സോളാര്‍ കമ്മീഷനെ അവഹേളിച്ചതായി പരാതി. മന്ത്രി നടത്തിയ പ്രസംഗത്തെക്കുറിച്ചു വിശദീകരണം നല്‍കാന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അഭിഭാഷകനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷനില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം ആണ് ഷിബു ബേബി ജോണിന്റെ വിവാദ പരാമര്‍ശം കമ്മീഷന്റെ മുന്നില്‍ എത്തിയത്. കേസില്‍ കക്ഷിയായ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതി് കമ്മീഷന്‍ ഗൗരവമായി […]

രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി; പിന്തുണയുമായി ഹൈക്കമാന്‍ഡ്

രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി; പിന്തുണയുമായി ഹൈക്കമാന്‍ഡ്

കോടതി നടപടികള്‍ പഠിച്ചശേഷം നാളെ വിശദമായ പ്രതികരണം ഉണ്ടാകും. ഇന്നലെ പ്രതികരിച്ചതു പോലെ ഉമ്മന്‍ചാണ്ടിയെ പൂര്‍ണമായും ന്യായീകരിക്കാന്‍ ഹൈക്കമാന്റ് ഇന്ന് തയ്യാറായില്ല. ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സംരക്ഷണമൊരുക്കി കോണ്‍ഗ്രസ് ഹെക്കമാന്‍ഡ്. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടെന്ന് എഐസിസി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്റ് സ്വീകരിക്കുന്നത്. സോളാര്‍ കേസില്‍ ഒരു രൂപ പോലും സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടില്ല. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. സോളര്‍ […]