സോണി എറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസിങ് കാമറ ആര്‍എക്‌സ്100 വി ഇന്ത്യയിലവതരിപ്പിച്ചു

സോണി എറ്റവും വേഗതയേറിയ ഓട്ടോ ഫോക്കസിങ് കാമറ ആര്‍എക്‌സ്100 വി ഇന്ത്യയിലവതരിപ്പിച്ചു

കൊച്ചി: അതിനൂതന ഓട്ടോഫോക്കസിങ് സംവിധാനത്തോടെ താരതമ്യം ചെയ്യാനാവാത്ത ഗുണമേന്മയുള്ള ചിത്രങ്ങളാണ് ആര്‍എക്‌സ്100 വി എന്ന ഈ കൊച്ചു കാമറ വാഗ്ദാനം ചെയ്യുന്നത്. 0.05 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓട്ടോ ഫോക്കസിങ് അക്വിസിഷന്‍ സാധ്യമാക്കുന്ന വേഗതയാര്‍ന്ന ഓട്ടോ ഫോക്കസിങ് സംവിധാനം ഇതിലുണ്ട്. ഫ്രെയിമിന്റെ 65 ശതമാനവും ഉള്‍ക്കൊള്ളുന്ന വിധം 315 ഓട്ടോ ഫോക്കസിങ് പോയിന്റുകള്‍ സെന്‍സറില്‍1 ഉള്ള ലോകത്തെ ആദ്യത്തെ കൊച്ചു കാമറയാകും ഇത്. മാത്രമല്ല, ഒരു സെക്കന്‍ഡില്‍ 24 ഫ്രെയിം എന്ന കണക്കില്‍ തുടര്‍ച്ചയായ ചിത്രീകരണവും ഇതില്‍ സാധ്യമാകും. 150 […]

പുതിയ സ്‌പോര്‍ട്‌സ്‌ വയര്‍ലെസ്‌ ഇയര്‍ ഫോണുകളുമായി സോണി

പുതിയ സ്‌പോര്‍ട്‌സ്‌ വയര്‍ലെസ്‌ ഇയര്‍ ഫോണുകളുമായി സോണി

കൊച്ചി: പുതിയ ശ്രവണാനുഭവവുമായി സോണിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്‌ വയര്‍ലെസ്‌ ഇയര്‍ ഹെഡ്‌ ഫോണുകള്‍ പുറത്തിറങ്ങി. ഉയര്‍ന്ന ഗുണമേന്മയുള്ള ശബ്ദം, സുവ്യക്തത, കൊണ്ടുനടക്കാനുള്ള സൗകര്യം, അഴകാര്‍ന്ന ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ്‌ സോണിയുടെ ഹെഡ്‌ഫോ ണ്‍ ശൃംഖലയിലേക്ക്‌ എംഡിആര്‍-എക്‌സ്‌ബി80ബി.എസ്‌, എംഡിആര്‍-എക്‌സ്‌ബി50ബി.എസ്‌ എന്നിവയുടെ വരവ്‌. കായികാഭ്യാസാം ചെയ്യുമ്പോള്‍ കേള്‍ക്കുന്നതിനായി ഉയര്‍ന്ന ശബ്ദവും ബേസും ബീറ്റുകളും ആണ്‌ ഇതിന്റെ പ്രത്യേകത. ഇലക്ട്രോണിക്‌ ഡാന്‍സ്‌ മ്യൂസിക്‌ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇയര്‍ ഫോണിന്റെ താളഗതി അഭ്യാസത്തിന്റെ ചലനത്തിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. (ഒരു മിനിറ്റില്‍ […]

സ്മാര്‍ട്ട് ഫോണിന്റെ വില കുറച്ച് സോണിയും

സ്മാര്‍ട്ട് ഫോണിന്റെ വില കുറച്ച് സോണിയും

ന്യൂഡല്‍ഹി: വിപണിയില്‍ പിടിത്തു നില്‍ക്കാന്‍ വില കുറച്ചു കൊണ്ട് സോണിയും. സേണി എക്‌സ്പീരിയ എക്‌സിനും, z5 പ്രീമിയത്തിനുമാണ് വില കുറച്ചിരിക്കുന്നത്. 48,990 രൂപയുള്ള എക്‌സ്പീരിയ എക്‌സിനു 38,990 രൂപയാണ് ഇപ്പോള്‍ വില. 55,990 വിലയുള്ള  Z5 പ്രീമിയത്തിനു 47,990 രൂപയാണ് വില. 5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌കീനും, 1080x 1920 പിക്‌സല്‍ റെസലൂഷനും, 3 ജിബി റാമും, 23 എംബി റിയര്‍ ക്യാമരറയും, 13 എംബി ഫ്രണ്ട് ക്യാമരയും എക്‌സ്പീരിയ എക്‌സിനുണ്ട്. 5.5 ഇഞ്ച് 4കെ […]

സോണി ടെന്‍ സ്‌പോര്‍ട്‌സിനെ ഏറ്റെടുക്കുന്നു

സോണി ടെന്‍ സ്‌പോര്‍ട്‌സിനെ ഏറ്റെടുക്കുന്നു

മുംബൈ: സീ നെറ്റ്‌വര്‍ക്കിന്റെ സ്‌പോര്‍ട്‌സ് ചാനലായ ടെന്‍ സ്‌പോര്‍ട്‌സിനെ 2600 കോടി രൂപ മുടക്കി സോണി പിക്‌ചേഴ്‌സ് ഏറ്റെടുക്കുന്നു. ഇതോടെ ജപ്പാന്‍ ആസ്ഥാനമായ സോണി സ്‌പോര്‍ട്‌സ് സംപ്രേഷണ രംഗത്തു വന്‍ ശക്തിയാകാന്‍ സാധ്യത തെളിഞ്ഞു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ സംപ്രേഷണാവകാശം നിലവില്‍ ടെന്‍ സ്‌പോര്‍ട്‌സിനുണ്ട്. കൂടാതെ പ്രധാന ഫുട്‌ബോള്‍ ലീഗുകളുടെ സംപ്രേഷണാവകാശവും നിലവില്‍ ഇന്ത്യ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടെലികാസ്റ്റ് സോണിക്കാണ്. റഷ്യയില്‍ 2018 ല്‍ നടക്കുന്ന ഫിഫാ ലോക […]

സോണി ലേ പ്ലക്‌സ് എച്ച്ഡി സംപ്രേക്ഷണം ആരംഭിച്ചു

സോണി ലേ പ്ലക്‌സ് എച്ച്ഡി സംപ്രേക്ഷണം ആരംഭിച്ചു

കൊച്ചി: ഹോളിവുഡ് പടങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി സോണി ലേ പ്ലക്‌സ് എച്ച്ഡി എന്ന പേരില്‍ മറ്റൊരു ചാനല്‍ കൂടി സോണി പിക്‌ച്ചേഴ്‌സ് നെറ്റ്‌വര്‍ക്‌സ് ഇന്ത്യ ആരംഭിച്ചു. ഏറ്റവും മികച്ച ഇംഗ്ലീഷ് സിനിമകള്‍ മാത്രം കാഴ്ചവയ്ക്കാനുദ്ദേശിച്ചുള്ള ഈ ഹൈ ഡഫിനിഷന്‍ ചാനല്‍ ഇംഗ്ലീഷ് സിനിമാ രംഗത്ത് മുന്‍കൈ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സോണി പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്നത്. 500ലേറെ അവാര്‍ഡുകള്‍ നേടിയ 200 എണ്ണമടക്കം 400ലേറെ ചിത്രങ്ങളാണ് സോണി ലേ പ്ലക്‌സ് എച്ച്ഡിയുടെ ശേഖരത്തിലുള്ളത്. സ്ലോട്ടില്‍ സ്‌പോട്‌ലൈറ്റ്, എക്‌സ് മെഷീന, […]

പുതിയ ജി മാസ്റ്റര്‍ ബ്രാന്‍ഡ് ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സുകള്‍ സോണി ഇന്ത്യ പുറത്തിറക്കി

പുതിയ ജി മാസ്റ്റര്‍ ബ്രാന്‍ഡ് ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സുകള്‍ സോണി ഇന്ത്യ പുറത്തിറക്കി

കൊച്ചി: സോണി ഇന്ത്യ പുതിയ ജി മാസ്റ്റര്‍ ബ്രാന്‍ഡ് ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സുകള്‍ പുറത്തിറക്കി. മൂന്ന് ഇമൗണ്ട് ഫുള്‍ ഫ്രെയിം ലെന്‍സുകളാണ് ഈ ശ്രേണിയിലുള്ളത്. ജി മാസ്റ്റര്‍ ബ്രാന്‍ഡ് ഇന്റര്‍ചെയ്ഞ്ചബിള്‍ ലെന്‍സുകള്‍ പുത്തന്‍ ഫോട്ടോഗ്രാഫിക് അനുഭവം പ്രദാനം ചെയ്യും. എഫ്ഇ 2470 എംഎം കോണ്‍സ്റ്റാന്റ് എഫ് 2.8ജിഎം സ്റ്റാന്‍ഡേര്‍ഡ് സൂം, എഫ്ഇ85 എംഎം എഎഫ് 1.4 ജിഎം പ്രൈം, എഫ്ഇ 70200 എംഎം കോണ്‍സ്റ്റാന്റ് എഫ് 2.8 ജിഎം ഒഎസ്എസ് ടെലിഫോട്ടോ സൂം എന്നീ പുതിയ ലെന്‍സുകള്‍ പ്രതിനിധീകരിക്കുന്നത് […]

സോണിയുടെ പുതിയ അള്‍ട്രാ ഹൈസ്പീഡ് മീഡിയ കാര്‍ഡ് വിപണിയില്‍

സോണിയുടെ പുതിയ  അള്‍ട്രാ ഹൈസ്പീഡ് മീഡിയ കാര്‍ഡ്  വിപണിയില്‍

കൊച്ചി: ഫ്രൊഫഷണല്‍ മെമ്മറി കാര്‍ഡ് ഓപ്ഷന്‍ ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി സോണി, എക്‌സ്‌ക്യുഡി, എസ്ഡി അള്‍ട്രാ ഹൈസ്പീഡ് മീഡിയം കാര്‍ഡ് അവതരിപ്പിച്ചു. ഒപ്പം ലോകത്തെ പ്രഥമ എക്‌സ്‌ക്യുഡി എസ്ഡി റീഡറും. പുതിയ അള്‍ട്രാ ഹൈ സ്പീഡ് എക്‌സ്‌ക്യുഡി, എസ്ഡി മീഡിയാ കാര്‍ഡ് പുതിയ ഉല്‍പന്നങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നിക്കോണ്‍ ഡി5, ഡി500 എന്നീ നൂതന ഹൈപെര്‍ഫോമന്‍സ് ഡിഎസ്എല്‍ആര്‍ ക്യാമറകളെ പിന്തുണക്കുന്നതിനാണ്. കാര്‍ഡ് റീഡര്‍ സാങ്കേതികവിദ്യ ഏകദേശം 3 മിനിട്ടില്‍ 64ജിബി ഡാറ്റ ബാക്കപ്പ് ചെയ്യാനുള്ള അപാരമായ ശേഷിയാണ് […]

കണ്ണിലണിയാവുന്ന എച്ച്ഡി ടിവിയുമായി സോണി വരുന്നു

കണ്ണിലണിയാവുന്ന എച്ച്ഡി ടിവിയുമായി സോണി വരുന്നു

കണ്ണടപോലെ മൂക്കില്‍ വെയ്ക്കാവുന്ന, നടക്കുമ്പോള്‍പോലും സിനിമ കാണാന്‍ സാധിക്കുന്ന ഒരു ടിവിയെക്കുറിച്ച് ആലോചിച്ചു നോക്കൂ.. കൊളളാം അല്ലേ?എന്തൊരു നല്ല നടക്കാത്ത സ്വപ്‌നം എന്നു പറയാന്‍ വരട്ടെ,നിങ്ങളുടെ ഈ ഭാവനയെ പോലും സത്യമാക്കാനുളള തയ്യാറെടുപ്പിലാണ് സോണി. കണ്ണിലൊരു കണ്ണാടി പോലെ അണിഞ്ഞു നടക്കാവുന്ന വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുമായി സോണി വരുന്നു. കണ്ണടക്കാര്‍ക്ക്,കണ്ണാടിക്ക് മുകളില്‍ ധരിക്കാവുന്ന രീതിയിലാണ് ടി.വി സജ്ജീകരിച്ചിരിക്കുന്നത്. 0.7 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനുകള്‍ 720 പി റസലൂഷന്‍ ഹൈഡെഫനിഷന്‍ ഇമേജുകള്‍ പ്രദര്‍ശിപ്പിക്കും. രണ്ട് സ്ക്രീനിന് താഴെയുള്ള […]

മൊബൈല്‍ ക്യാമറയ്ക്കുള്ള സ്മാര്‍ട്ട് ലെന്‍സുകളുമായി സോണി

മൊബൈല്‍ ക്യാമറയ്ക്കുള്ള സ്മാര്‍ട്ട് ലെന്‍സുകളുമായി സോണി

മൊബൈല്‍ ക്യാമറയുടെ കരുത്ത് വര്‍ധിപ്പിക്കാനും, മൊബൈലുപയോഗിച്ച് മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും സഹായിക്കുന്ന സ്മാര്‍ട്ട് ലെന്‍സുകള്‍ സോണി രംഗത്തെത്തിക്കുന്നു. ബെര്‍ലിനില്‍ ഐ.എഫ്.എ.ടെക് ഷോയിലാണ് ക്യു.എക്‌സ് 10, ക്യു.എക്‌സ് 100 എന്നീ സ്മാര്‍ട്ട് ലെന്‍സുകള്‍ അവതരിപ്പിക്കപ്പെട്ടത്. സ്മാര്‍ട്ട്‌ഫോണുമായി എന്‍ എഫ് സി വഴി കണക്ട് ചെയ്യപ്പെടുന്ന സ്മാര്‍ട്ട് ലെന്‍സിന് ഫോണുമായി ഫോട്ടോ പങ്കിടാന്‍ കഴിയും. വൈഫൈ വഴി ഫോണുപയോഗിച്ച് ലെന്‍സുകളെ നിയന്ത്രിക്കാനുമാകും. ആന്‍ഡ്രോയ്ഡ് ഹാന്‍സെറ്റുകളിലും ആപ്പിളിന്റെ ഐഒഎസ് ഉപകരണങ്ങളിലും ഈ സ്മാര്‍ട്ട് ലെന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളായി പ്രവര്‍ത്തിക്കുന്ന ഇത്തരം […]