സംസ്ഥാന സ്‌കൂള്‍ കായിക മേള: കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കായിക മേള: കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാര്‍ ബേസിലില്‍ നിന്നും കിരീടം തട്ടിയെടുത്ത് സെന്റ് ജോര്‍ജ് കോതമംഗലം. ആകെയുള്ള 96 ഇനങ്ങളിലെ 76 ഇനങ്ങള്‍ പിന്നിട്ടപ്പോഴേക്കും കോതമംഗലം സെന്റ് ജോര്‍ജ് കിരീടം ഉറപ്പിക്കുകയായിരുന്നു. 63 പോയിന്റാണ് നിലവില്‍ സെന്റ് ജോര്‍ജിനുള്ളത്. രണ്ടാം സ്ഥാനത്ത് പ്രധാന എതിരാളികളാണ് മാര്‍ ബേസില്‍ കോതമംഗലമാണ്. 44 പോയിന്റാണ് മാര്‍ ബേസിലിന് ഇപ്പോഴുള്ളത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം ഉറപ്പിച്ച എറണാകുളം 76 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 210 പോയിന്റിന് […]

കായികമേളയിലെ രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണ മെഡല്‍ മുഹമ്മദ് അഫ്ഷാന്

കായികമേളയിലെ രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണ മെഡല്‍ മുഹമ്മദ് അഫ്ഷാന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണ മെഡല്‍ മുഹമ്മദ് അഫ്ഷാന്‍ സ്വന്തമാക്കി. അഞ്ച് കി.മീ നടത്തത്തിലാണ് അഫ്ഷാന് സ്വര്‍ണനേട്ടം. കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് അഫ്ഷാന്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസിനാണ് സ്വര്‍ണം. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്.എസ്.എസിലെ ഗൗരി നന്ദനയ്ക്കാണ് വെള്ളി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ചിങ്കിത് ഖാന്‍ സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ […]

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്; ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്; ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സായിയുടെ സല്‍മാന്‍ ഫാറൂഖിന് സ്വര്‍ണം. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍.വി.അമിത്തിന് വെള്ളി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം.അജിത് വെള്ളി നേടി. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് […]