തീരുമാനം വൈകുന്നു; ശ്രീശാന്തിന്റെ മടങ്ങി വരവ് അനിശ്ചിതത്വത്തില്‍

തീരുമാനം വൈകുന്നു; ശ്രീശാന്തിന്റെ മടങ്ങി വരവ് അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചെങ്കിലും സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരവിനുള്ള സാധ്യത നീളുന്നു. ആജീവനാന്ത വിലക്ക് റദ്ദാക്കിയ സൂപ്രീംകോടതി ശ്രീശാന്തിനുമേലുള്ള നടപടി എന്താണെന്ന് മൂന്ന് മാസത്തിനുള്ളില്‍ തീരുമാനിക്കണമെന്ന് ഉത്തരവിട്ടിരുന്നു. മൂന്ന് മാസം സമയമുണ്ടെന്നതാണ് ബിസിസിഐയുടെ നിലപാടിനു കാരണം. എന്നാല്‍, തീരുമാനമാകാന്‍ വൈകുന്ന ഓരോ നിമിഷവും ശ്രീശാന്തിനെ സംബന്ധിച്ച് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സാധ്യത ഇല്ലാതാക്കിയേക്കുമെന്നാണ് സൂചന. അതേസയമം ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന യൂറോപ്യന്‍ ട്വന്റി20 ലീഗിലൂടെ മടങ്ങിയെത്താമെന്ന വിശ്വാസത്തിലാണ് ശ്രീശാന്ത്. […]

ശ്രീശാന്തിന്റെ വിലക്ക്: 18 ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനിക്കും

ശ്രീശാന്തിന്റെ വിലക്ക്: 18 ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനിക്കും

മുബൈ: ശ്രീശാന്തിന്റെ വിലക്ക് നീക്കുമോ എന്ന കാര്യം 18 ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ അറിയാം ആജീവനാന്ത വിലക്ക് നീക്കണം എന്ന് നിര്‍ദ്ദേശിച്ച കോടതി പകരം അച്ചടക്ക നടപടിക്കാണ് ശുപാര്‍ശ ചെയ്തത്. വാതുവയ്പ് വിവാദം തുടങ്ങിയതുമുതല്‍ ശ്രീശാന്തിനെതിരെ കടുത്ത നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പ്രത്യേക സമിതി നടത്തിയ അന്വേഷണത്തില്‍ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും ബിസിസിഐ ആവര്‍ത്തിക്കുന്നു. ഇതാണ് ശ്രീശാന്തിന് തിരിച്ചടിയാവുന്നത്. സാധാരണ ഇത്തരം കേസുകളില്‍ പരമാവധി അഞ്ചുവര്‍ഷത്തെ വിലക്കാണ് ബിസിസിഐ താരങ്ങള്‍ക്ക് നല്‍കാറുളളത്. നിലവില്‍ ശ്രീശാന്ത് കളിക്കളത്തില്‍ […]

പ്രതീക്ഷാജനകം, അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കണം: ശ്രീശാന്ത്

പ്രതീക്ഷാജനകം, അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കണം: ശ്രീശാന്ത്

സുപ്രീകോടതി ആജീവനാന്ത വിലക്ക് നീക്കിയ പശ്ചാത്തലത്തില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുകയാണെന്നും ശ്രീശാന്ത് പറയുന്നു. ബിസിസിഐയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത മാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായേക്കുംമെന്നും ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ആറുമാസമായി പരിശീലനം നടത്തുന്നുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. തനിക്ക് 36 വയസ്സേ ആയിട്ടുളളുവെന്നും ഇനിയും അഞ്ച് വര്‍ഷത്തോളം കരിയര്‍ ബാക്കിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. രജ്ഞിയില്‍ വീണ്ടും പന്തെറിയുന്നതിനെ […]

ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് അസറുദീന്‍

ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് അസറുദീന്‍

ദുബൈ : ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കേര്‍പ്പെടുത്തിയ മലയാളി പേസര്‍ എസ്.ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസറുദീന്‍. രാജ്യം കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്തെന്ന് പറഞ്ഞ അസറുദീന്‍ അദ്ദേഹത്തിന് മുന്നില്‍ ടീമിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം കൈവിടാതിരുന്നാല്‍ തിരിച്ചുവരവ് സാധ്യമാകുമെന്നും അസറുദീന്‍ പറഞ്ഞു. 2013 ഐപിഎല്ലിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. […]

പോരാടാന്‍ ഉറച്ച് ശ്രീശാന്ത്; ഇന്ത്യയില്‍ വിലക്കിയാല്‍ മറ്റ് രാജ്യത്തിന് വേണ്ടി ക്രീസിലിറങ്ങും

പോരാടാന്‍ ഉറച്ച് ശ്രീശാന്ത്; ഇന്ത്യയില്‍ വിലക്കിയാല്‍ മറ്റ് രാജ്യത്തിന് വേണ്ടി ക്രീസിലിറങ്ങും

ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. ബിസിസിഐ ആണ് തന്നെ വിലക്കിയിരിക്കുന്നത് ഐസിസി വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തിനായി ക്രീസിലിറങ്ങുന്ന കാര്യം ആലോചിക്കും. തനിക്കെതിരെ ബിസിസിഐ ഗുഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് ദുബൈയില്‍ പറഞ്ഞു. ഇപ്പോള്‍ 34 വയസുള്ള തനിക്ക് പരമാവധി ആറ് വര്‍ഷമേ ഇനി കളിക്കളത്തില്‍ തുടരാന്‍ കഴിയൂ. ഇന്ത്യയുടെ ടീം എന്ന് പറയാമെങ്കിലും ബിസിസിഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് പറഞ്ഞു. കുറ്റം ചെയ്‌തെന്ന് യാതൊരു തെളിവുമില്ലാത്ത തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുകയും കുറ്റക്കാരെന്ന് […]

കോടതി വിധിക്കെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്ന് ശ്രീശാന്ത്; വിജയം വരെ പോരാടും

കോടതി വിധിക്കെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്ന് ശ്രീശാന്ത്; വിജയം വരെ പോരാടും

ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്ന് എസ്. ശ്രീശാന്ത്. വിജയം വരെ പോരാടാനാണ് തന്റെ തീരുമാനമെന്നും ശ്രീശാന്ത് പറഞ്ഞു. ബിസിസിഐയുടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടും. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. കേസില്‍ ശ്രീശാന്തിന്റെ വിലക്ക്  റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിലക്കും കോടതി നടപടികളും രണ്ടായി കാണണമെന്നാണ് ബിസിസിഐ കോടതിയില്‍ […]

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; ബിസിസിഐ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; ബിസിസിഐ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്. കരിയറിലെ നിർണായക വർഷങ്ങൾ കവർന്നെടുത്ത വിവാദക്കേസിലെ ഹൈക്കോടതി വിധി കേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു. ഇക്കാലമത്രെയും ഉറച്ച പിന്തുണ നൽകി കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡൽഹി […]

‘കുറ്റം തെളിയുന്നത് വരെ ദിലീപിനെ തളളിപ്പറയില്ല’; അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിലപാടെന്നും ശ്രീശാന്ത്

‘കുറ്റം തെളിയുന്നത് വരെ ദിലീപിനെ തളളിപ്പറയില്ല’; അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിലപാടെന്നും ശ്രീശാന്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തളളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രമാണ്. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ […]

ശ്രീശാന്ത് തിരിച്ചെത്തുന്നു ?ഹര്‍ജിയില്‍ നടപടി സ്വീകരിച്ച ഹൈക്കോടതി ബിസിസിഐക്ക് നോട്ടീസയച്ചു

ശ്രീശാന്ത് തിരിച്ചെത്തുന്നു ?ഹര്‍ജിയില്‍ നടപടി സ്വീകരിച്ച ഹൈക്കോടതി ബിസിസിഐക്ക് നോട്ടീസയച്ചു

കൊച്ചി: ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നടപടി സ്വീകരിച്ചു. ശ്രീശാന്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബിസിസിഐയ്ക്ക് നോട്ടീസ് അയച്ചു. ബിസിസിഐയെ കൂടാതെ കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്ക് നീക്കി ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട […]

ശ്രീശാന്ത് വിവാഹിതനായി

ശ്രീശാന്ത് വിവാഹിതനായി

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് ദീര്‍ഘനാളത്തെ പ്രണയിനിയായ ഭുവനേശ്വരിയെ ശ്രീ താലിചാര്‍ത്തി. ജയ്പുര്‍ രാജകുടുംബാംഗമാണ് നയന്‍ എന്ന ഭുവനേശ്വരി. രാവിലെ ഏഴരക്കും എട്ടുമണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു താലിചാര്‍ത്തല്‍. ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മാനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്. അവിടെ അടുത്തബന്ധുക്കള്‍ക്കൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കും. വിവാഹസദ്യ എറണാകുളം ക്രൗണ്‍ പ്ലാസയിലായിരുന്നു. രാത്രി ഏഴിന് കൊച്ചി ലേ മെറിഡിയനില്‍ വിവാഹസല്‍ക്കാരം നടക്കും. 2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.