ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ; അടുത്ത വർഷം മുതൽ കളത്തിലിറങ്ങും

ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ; അടുത്ത വർഷം മുതൽ കളത്തിലിറങ്ങും

ഐപിഎൽ കോഴ വിവാദത്തിൽ ശ്രീശാന്ത് നേരിടുന്ന വിലക്ക് വെട്ടിക്കുറച്ച് ബിസിസിഐ. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിൻ്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി. 36കാരനായ ശ്രീശാന്തിൽ ഇനി എത്രത്തോലം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും താരത്തിന് ഈ നിലപാട് ഏറെ ആശ്വാസമായേക്കും. ആഭ്യന്തര ടൂർണമെൻ്റുകളിൽ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവും അദ്ദേഹത്തിൻ്റെ ശ്രമം. 2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തിൽ പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന ശ്രീ മറ്റ് […]

ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്; താരത്തിന് വിദേശത്തും കളിക്കാനാകില്ല

ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്; താരത്തിന് വിദേശത്തും കളിക്കാനാകില്ല

ഒത്തുകളി കേസില്‍ പുറത്തായ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ആഗ്രഹങ്ങള്‍ക്ക് സുപ്രീംകോടതിയുടെ റെഡ് കാര്‍ഡ്. വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. ബി.സി.സി.ഐയുടെ അപ്പീല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ എന്‍ഒസി നല്‍കാന്‍ ബിസിസിഐ വിസമ്മതിച്ചു. ഇതോടെ സ്‌കോട്ടിഷ് മോഹം പൊലിയുകയും ചെയ്തു. പുതിയ സംഭവവികാസത്തോടെ കരിയര്‍ വീണ്ടും തുലാസിലായിരിക്കുകയാണ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് […]

ശ്രീശാന്ത് നായകനാകുന്ന ‘ടീം 5’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീശാന്ത് നായകനാകുന്ന ‘ടീം 5’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീശാന്ത് നായകനാകുന്ന ‘ടീം 5’ ന്റെ ട്രെയിലര്‍ പേളി മാണി തന്റെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി, പേളി മാണി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹരിനാരായണന്‍-ഗോപി സുന്ദര്‍ സഖ്യമാണ്.

ചതുഷ്‌കോണമല്ല ഒറ്റയാള്‍ പോരാട്ടം; പൂഞ്ഞാറില്‍ പിസി ജയിച്ചു; കെ. ബാബുവിന് അടിപതറി; വീണ നേടി, നികേഷും സെബാസ്റ്റിയന്‍ പോളും വീണു; ശ്രീശാന്ത് ഔട്ട്

ചതുഷ്‌കോണമല്ല ഒറ്റയാള്‍ പോരാട്ടം; പൂഞ്ഞാറില്‍ പിസി ജയിച്ചു; കെ. ബാബുവിന് അടിപതറി; വീണ നേടി, നികേഷും സെബാസ്റ്റിയന്‍ പോളും വീണു; ശ്രീശാന്ത് ഔട്ട്

കോട്ടയം. പൂഞ്ഞാറില്‍ പ്രബല മുന്നണികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടു സ്വതന്ത്രനായി രംഗത്തിറങ്ങിയിട്ടും പൂഞ്ഞാര്‍ പി.സി. ജോര്‍ജിനൊപ്പം നിന്നു. അതിശക്തമായ തിരിച്ചുവരവാണ് പി.സി. ജോര്‍ജ് നടത്തിയത്. വന്‍ ഭൂരിപക്ഷത്തോടെയാണ് പിസിയുടെ വിജയം. ഒരു ഘട്ടത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ് മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ അവസാനനിമിഷം സ്ഥാനാര്‍ഥിപട്ടികയില്‍നിന്ന് പിസിയെ ഒഴിവാക്കുകയായിരുന്നു. ആദ്യം മുതല്‍ തന്നെ പ്രചാരണ രംഗത്ത് നടത്തിയ മുന്നേറ്റവും പിസിക്കു തുണയായി ശക്തമായ ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ ഫലം തീര്‍ത്തും പ്രവചനാതീതമായിരുന്നു. മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട […]

ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരത്ത്; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

ശ്രീശാന്ത് തിരുവനന്തപുരത്ത്, ഭീമന്‍ രഘു പത്തനാപുരത്ത്; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുമെന്നും, കൂടുതല്‍ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബിജെപി അംഗത്വം നല്‍കി. ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശ്രീശാന്തിന്റെ തീരുമാനം. കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു. നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും ബിജെപി സ്ഥാനാര്‍ഥിയാകും. […]