എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ 2018 മാര്‍ച്ച് ഏഴുമുതല്‍ 26 വരെ നടത്തും. മാതൃകാ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്​ടർ കെ.വി. മോഹൻകുമാറി​ന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്​മെന്റ് പ്രോ​ഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ്​ യോഗത്തിലാണ്​ പരീക്ഷതീയതി തീരുമാനിച്ചത്. പരീക്ഷ ടൈംടേബിളിനും യോഗംഅംഗീകാരം നൽകി. മാര്‍ച്ച് ഏഴ്​ -ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്,  എട്ട്​ -ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12 -രണ്ടാംഭാഷ -ഇംഗ്ലീഷ്, 13 -മൂന്നാംഭാഷ ഹിന്ദി, 14 -ഉൗര്‍ജതന്ത്രം, 19 -ഗണിതശാസ്ത്രം, 21 -രസതന്ത്രം, 22 […]

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഉച്ചയ്ക്ക്; 2016ലെ വിജയശതമാനത്തില്‍നിന്ന് നേരിയ കുറവെന്ന് സൂചന; ഫലമറിയാന്‍ നിരവധി സൈറ്റുകള്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഉച്ചയ്ക്ക്; 2016ലെ വിജയശതമാനത്തില്‍നിന്ന് നേരിയ കുറവെന്ന് സൂചന; ഫലമറിയാന്‍ നിരവധി സൈറ്റുകള്‍

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി. വിജയശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ നേരിയ കുറവുണ്ടായെന്നാണ് സൂചന. സേ പരീക്ഷയ്ക്ക് മുമ്പായി കഴിഞ്ഞ വര്‍ഷം 96.59 ശതമാനം പേരാണ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് പരീക്ഷാഫലം വന്നിരുന്നു. മാര്‍ച്ച് എട്ടിന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകള്‍ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് മുപ്പതിനാണ് അവസാനിച്ചത്. […]

ചോദ്യപേപ്പര്‍ വിവാദം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ചോദ്യപേപ്പര്‍ വിവാദം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഉച്ചക്ക് 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ. 4,55,906 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തിലുള്ളത്. 2588 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതും. 2933 കേന്ദ്രങ്ങളിലാണ് പരീക്ഷ. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 1321ഉം ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ 515ഉം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. രാവിലെ 10നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ. 4,61,230 വിദ്യാര്‍ഥികള്‍ ഒന്നും 4,42,434 പേര്‍ രണ്ടും വര്‍ഷ പരീക്ഷ എഴുതും. 2050 കേന്ദ്രങ്ങളുണ്ട്. ഗള്‍ഫ് […]

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും. 4,55,906 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 4,42,434 പേരാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 27ന് സമാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ എട്ടിന് തുടങ്ങും. 28ന് സമാപിക്കും. പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിന് ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്‌ക്വാഡും സൂപ്പര്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇത്തവണ നാലര ലക്ഷം കുട്ടികള്‍; മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇത്തവണ നാലര ലക്ഷം കുട്ടികള്‍; മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 4,55,906 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം. സ്‌കൂളാണ്. 2233 പേര്‍. ഇപ്രാവശ്യം എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ പ്രൈമറിക്ലാസുകള്‍ മുടങ്ങില്ല. ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്തവര്‍ഷംമുതല്‍ പൂട്ടും. സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയിട്ടില്ലാത്ത ഇത്തരം സ്‌കൂളുകളില്‍നിന്ന് കുട്ടികളെ സമീപ […]

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിക്കും

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിക്കും

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. നേരത്തെ എട്ടിന് തുടങ്ങി 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 16ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നത് മാറ്റി പകരം ഫിസിക്‌സ് ആക്കിയിട്ടുണ്ട്. പകരം 16നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. 14നു ഹിന്ദി കഴിഞ്ഞാല്‍ 15ന് അവധിയാണ്. ഫിസിക്‌സ് പരീക്ഷയ്ക്ക് മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്‌സ് […]

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 8 മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 8 മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 23 വരെ നടക്കും. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മാര്‍ച്ച് എട്ടിന് മലയാളം ഒന്നാം പേപ്പറിന്റെ പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷയ്ക്ക് തുടക്കമാകുക. 23 ന് ബയോളജി പരീക്ഷയോടെ പൂര്‍ത്തിയാകും. ഈ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 14ന് ആരംഭിച്ച് 22 ന് പൂര്‍ത്തിയാകും. മുസ്ലീം സ്‌കൂളുകളില്‍ ജനുവരി 16 മുതല്‍ 23 വരെയാകും ക്രിസ്മസ് പരീക്ഷ. Read more on: SSLC Examination

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 96.59% വിജയം; വിജയ ശതമാനത്തില്‍ കുറവ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 96.59% വിജയം; വിജയ ശതമാനത്തില്‍ കുറവ്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയം രണ്ട് ശതമാനം കുറഞ്ഞു. ഇത്തവണ മോഡറേഷന്‍ ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,57,654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷ മേയ് 23 മുതല്‍ 27 […]

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പരീക്ഷാഫലത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി അഞ്ച് മാര്‍ക്ക് വീതം നല്‍കിയത് […]