എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന്

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന് പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം 25ന് ചേര്‍ന്നേക്കും. ഇത്തവണ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പരീക്ഷാഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസമന്ത്രിയ്ക്ക് സാധിക്കില്ല. തിയറി പരീക്ഷാ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക്, ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്റെയും മാര്‍ക്കുകള്‍ എന്നിവ ചേര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ […]

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4,74,286 പേരാണ് എസ്എസ്എല്‍സി റഗുലര്‍ സ്‌കീമില്‍ എഴുതുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത് 9,33,050 പേരാണ്. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് എത്തുന്നത് 4,60,743 കുട്ടികളും. പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കഡറി ഡയറക്ടറേറ്റും പൂര്‍ത്തയാക്കി. നാളെ തിരുവനന്തപുരത്ത് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുപരീക്ഷകളില്‍ മാറ്റം ഇല്ല.

പത്താം ക്ലാസ് കടന്നാല്‍ കല്യാണം; 77ാം വയസില്‍ 47ാം തവണയും പരീക്ഷയ്‌ക്കൊരുങ്ങി ശിവ് ചരണ്‍

പത്താം ക്ലാസ് കടന്നാല്‍ കല്യാണം; 77ാം വയസില്‍ 47ാം തവണയും പരീക്ഷയ്‌ക്കൊരുങ്ങി ശിവ് ചരണ്‍

രാജസ്ഥാനിലെ ആല്‍വയിലെ ഖോഹരി ഗ്രാമവാസിയാണ് ശിവ് ചരണ്‍. പരീക്ഷ ജയിച്ച് മാത്രമേ കല്യാണം കഴിക്കൂവെന്ന് മുന്‍പ് തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. ജയ്പൂര്‍: പഠിക്കാന്‍ പ്രായമൊരു പ്രശ്‌നമല്ല, ഉറച്ച ആഗ്രഹവും പതറാത്ത ലക്ഷ്യവുമാണ് അതിന് വേണ്ടത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ജെയ്പൂര്‍ സ്വദേശിയായ ശിവ് ചരണ്‍ യാദവ്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ഒപ്പം കൂട്ടിയാണ് ശിവ് ചരണ്‍ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. കാരണം 77ാം വയസില്‍ 47ാം തവണയാണ് പത്താം […]