സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരുടേയും സൂചനാ സമരം ഇന്ന്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരുടേയും സൂചനാ സമരം ഇന്ന്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും ഇന്ന് സൂചനാ സമരം നടത്തും. സ്‌റ്റൈപെൻഡ് വർധനവ് ആവശ്യപ്പെട്ടാണ് സമരം. അത്യാഹിത, തീവ്ര പരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബർ റൂമിനെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് സമരസമിതി തീരുമാനം. മൂവായിരത്തോളം വരുന്ന ഡോക്ടർമാർ ഓപി, വാർഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സമരസമിതി അറിയിച്ചു. എന്നാൽ സമരം ബാധിക്കാതിരിക്കാനായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യവകുപ്പ് […]

തൊവരിമല ഭൂസമരം: എം.പി. കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം ശക്തമാക്കാന്‍ തീരുമാനം

തൊവരിമല ഭൂസമരം: എം.പി. കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം ശക്തമാക്കാന്‍ തീരുമാനം

വയനാട്: ഭൂസമര നേതാവ് എം.പി.കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഐക്യദാര്‍ഡ്യ സമിതിയുടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. വയനാട് തൊവരിമലയില്‍ ആദിവാസികളും ദലിതരും ഉള്‍പ്പെടെയുള്ള ദൂരഹിതര്‍ കുടില്‍ കെട്ടി ആരംഭിച്ച സമരത്തെ തുടര്‍ന്നാണ് പോലീസും വനംവകുപ്പും ചേര്‍ന്ന് ഭൂസമര നേതാക്കന്മാരായ എം.പി. കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി. മനോഹരന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റിലടച്ചത്. കീഴ് കോടതികള്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 6 നാണ് […]

ദേശീയ പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണം; ബംഗാളിലും ഒഡീഷയിലും സംഘര്‍ഷം

ദേശീയ പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണം; ബംഗാളിലും ഒഡീഷയിലും സംഘര്‍ഷം

ന്യൂഡല്‍ഹി: ദേശീയ പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണമാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിക്കുന്നു. കൊല്‍ക്കത്തയില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചില്ല. മെട്രോ നഗരങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. ഉത്തരേന്ത്യയില്‍ എല്ലായിടത്തും റോഡ്-റെയില്‍ ഗതാഗതം സാധാരണനിലയിലാണ്. വ്യാപാരസ്ഥാപനകളും ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഒഡീഷയിലും പണിമുടക്കിനോടനുബന്ധിച്ച് […]

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍: തീവണ്ടി യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍: തീവണ്ടി യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായാണ് തൊഴിലാളികളുടെ സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനോടനുബനോടനുബന്ധിച്ച് തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ പണിമുടക്ക് ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി സഹകരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ജനദ്രോഹപരവും ചെറുകിട വ്യാപാരികള്‍ക്ക് ദോഷം ചെയ്യുന്നതുമായ ജി.എസ്.ടി. പോലെയുളള നടപടികള്‍ക്കെതിരെ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. […]

സ്വകാര്യബസുകള്‍ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു

സ്വകാര്യബസുകള്‍ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ പ്രഖ്യാപിച്ച ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നവംബര്‍ 1നും 15നുമാണ് ബസ് സമരം പ്രഖ്യാപിച്ചത്.

നവംബര്‍ 15ന് സ്വകാര്യ ബസ് സമരം

നവംബര്‍ 15ന് സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ തുടങ്ങി; സമാധാനപരം

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ തുടങ്ങി; സമാധാനപരം

ബിജെപി പത്തനംതിട്ടയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ഭക്തര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചില്‍ പോലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ആരാധാനാലയങ്ങളിലേക്കുള്ള യാത്രകള്‍ […]

നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം; നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം

നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം; നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം

കൊച്ചി: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനം.

മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും

മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും

തിരുവനന്തപുരം: മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനംചെയ്തത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. […]

മറാത്ത വിഭാഗക്കാര്‍ മുംബൈയില്‍ നടത്തിയിരുന്ന ബന്ദ് പിന്‍വലിച്ചു; മറ്റു ഭാഗങ്ങളില്‍ സമരം തുടരും

മറാത്ത വിഭാഗക്കാര്‍ മുംബൈയില്‍ നടത്തിയിരുന്ന ബന്ദ് പിന്‍വലിച്ചു; മറ്റു ഭാഗങ്ങളില്‍ സമരം തുടരും

മുംബൈ: സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം എന്നിവ ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ മുംബൈ നഗരത്തില്‍ നടത്തിയിരുന്ന ബന്ദ് പിന്‍വലിച്ചു. ജനങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തുന്നതിനാണ് ബന്ദ് പിന്‍വലിച്ചതെന്ന് മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു. ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്ത വാദികള്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ സമരം തുടരുമെന്നും മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു. താനെയിലും നവി മുംബൈയിലും ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ബന്ദിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. സമരക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിയുകയും […]

1 2 3