വൈദ്യശാസ്ത്ര രംഗത്തിന് പത്തുവര്‍ഷത്തേയ്ക്ക് 3 ബില്യണ്‍ ഡോളര്‍ നല്‍കി സുക്കര്‍ബര്‍ഗ്

വൈദ്യശാസ്ത്ര രംഗത്തിന് പത്തുവര്‍ഷത്തേയ്ക്ക് 3 ബില്യണ്‍ ഡോളര്‍ നല്‍കി സുക്കര്‍ബര്‍ഗ്

സാന്‍ഫ്രാന്‍സിസ്‌കോ: വൈദ്യശാസ്ത്ര രംഗത്തിന് കൈത്താങ്ങായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക്‌സുക്കര്‍ബര്‍ഗ്. 3 ബില്യണ്‍ ഡോളറാണ് അടുത്ത പത്തുകൊല്ലത്തേക്ക് ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ് ഫൗണ്ടേഷന്‍ വഴി മെഡിക്കല്‍ രംഗത്തിനു ലഭിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രോഗങ്ങള്‍ കുറയ്ക്കുന്നതിനും, പ്രതിരോധിക്കുന്നതിനും അവയെ വേണ്ട വിധം കൈകാര്യം ചെയ്യാനും സാധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കവും. ടെക്‌നോളജിയേയും വൈദ്യശാസ്ത്രത്തെയും ഒന്നിച്ചു കൊണ്ടു പോകാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷല്‍ […]

ആഫ്രിക്കയിലെ കമ്പ്യൂട്ടര്‍ അടിസ്ഥാനസൗകര്യങ്ങള്‍ തന്നെ ദുഖിപ്പിച്ചുവെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ആഫ്രിക്കയിലെ കമ്പ്യൂട്ടര്‍ അടിസ്ഥാനസൗകര്യങ്ങള്‍ തന്നെ ദുഖിപ്പിച്ചുവെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഫ്രിക്ക സന്ദര്‍ശിച്ചു. സുക്കര്‍ബര്‍ഗിന്റെ ആദ്യത്തെ ആഫ്രിക്കന്‍ യാത്രയെക്കുറിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കയിലെ നൈജീരിയയിലുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ തലവനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ആഫ്രിക്കയിലെ ടെക് സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് സൗജന്യ സര്‍വ്വീസുകള്‍ നല്‍കുമെന്ന് അറിയിച്ചു.